അറിയുന്നുവോ നീ സഖേ,
ഈ ഏകാന്തതയുടെ നൊമ്പരം??
അറിയില്ല നിനക്കറിയില്ല കാരണം
നിന്നെ ഒരിക്കലും ഒറ്റപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല.
പക്ഷെ അന്നും ഇന്നും എന്നും ഞാന്‍ ഒറ്റയ്ക്കായിരുന്നു.
കാരണം ഞാനൊരിക്കലും ആരെയും സ്നേഹിച്ചിരുന്നില്ല.
സ്നേഹമെന്തെന്നു എന്നെ പഠിപ്പിച്ച,
വികാരത്തിന് സ്നേഹവുമായ്
ഒരു ബന്ധവുമില്ലെന്ന് എന്നെ മനസ്സിലാക്കിച്ച,
എന്റെ പ്രിയ തോഴി,
എന്നെ വിട്ടകന്ന നാളുകളില്‍ എവിടെയോ
എനിക്കെന്റെ സ്നേഹം
മുഴുവനായും നഷ്ടപ്പെട്ടിരുന്നു.
പിന്നെങ്ങനെ ഞാന്‍ ഒറ്റപ്പെടാതിരിക്കും??!!!
പക്ഷെ ഇതിനും ഒരു സുഖമുണ്ട്,
അവളെയാണല്ലോ ഞാന്‍ ആദ്യമായും
അവസാനമായും ആത്മാര്‍ഥതയോടെ
അവസാനമായും ആത്മാര്‍ഥതയോടെ
സ്നേഹിച്ചത് എന്ന വിശ്വാസത്തിലുള്ള സുഖം.
അത് മതി എനിക്കെന്റെ ജീവിതം
മുന്നോട്ട് കൊണ്ട് പോകാനും അവസാനിപ്പിക്കാനും!!
വല്ലാത്തൊരു വിരഹദുഃഖം വാക്കുകളില്‍ തെളിയുന്നുണ്ടല്ലോ...
ReplyDeleteശരിയാണ് വികാരപ്രകടനം സ്‌നേഹമാകണമെന്നില്ല. വികാരങ്ങളെ ജയിക്കാന്‍ സാധിക്കുമ്പോഴേ യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയാനാവൂ...
ശരിയാണ് ബെന്‍ ജി സ്നേഹവും വികാരവും എന്നും ഇരു ധ്രുവങ്ങളില്‍ തന്നെയാണ്. വികാരത്തിന് പുറത്തുള്ള സ്നേഹം വെറും നൈമിഷികം മാത്രമാണ്. വന്നതിനും അഭിപ്രായം പറഞ്ഞതിനും സ്നേഹപൂര്‍വ്വം നന്ദി, സമയം കിട്ടുമ്പോഴൊക്കെ വരാം, വിലയേറിയ അഭിപ്രായങ്ങള്‍ക്ക് എന്നും സ്വാഗതം.
ReplyDeleteവിരഹത്തിന്‍ ലഹരി ..
ReplyDeleteവിരഹം നിറഞ്ഞ നന്ദി സുഹൃത്തെ, വിരഹം ലഹരിയാണോ?? അറിയില്ല അതൊരിക്കലും വേദനകളെ മരവിപ്പിക്കുന്നില്ല, പകരം സ്വയം വേദനിച്ചു സന്തോഷിക്കുന്നു..
Delete