മറന്നു ഞാന്‍ നിന്നെ, നിന്‍റെ വഴികളെ
ഓര്‍മ്മപ്പെടുത്താനൊന്നും കൂട്ടായുണ്ടായിരുന്നില്ല
ഓര്‍ക്കുവാനായ് നീ നല്‍കിയതെല്ലാം
ഏതോ മഴയത്ത് എന്‍റെ കണ്ണുനീരിനൊപ്പം
ആരോ തുടച്ചു മാറ്റിയിരിക്കുന്നു!!
മറവിയോ? മരണമോ?
എന്തായിരുന്നെന്നെനിക്ക് നിശ്ചയമില്ല!!!
മറവിതന്‍ മാറിടത്തില്‍ മയങ്ങിക്കിടന്നാലും
ReplyDeleteഓര്‍മ്മകള്‍ ഓടിവന്നു.............
ഓടി വരുമോ? വരുമായിരിക്കും അല്ലെ??
Deleteനന്നായി
ReplyDeleteഇവിടെയും ഒന്ന് വിസിറ്റൂ
http://admadalangal.blogspot.com/
വന്നിരുന്നു.. വിശദ വായനയ്ക്കായ് സമയമുള്ളപ്പോഴെല്ലാം വരാം...
Deleteനന്ദി.. താങ്കളുടെ അഭിപ്രായത്തിന്
പോയവഴികളിലൂടെ ഒന്നുകൂടി യാത്ര ചെയ്യൂ. ചിലപ്പോള്‍ ഓര്‍മ്മ വന്നേക്കാം.
ReplyDeleteആ മഴയത്ത് വഴികളും ഒളിച്ചു പോയല്ലോ:)
Deleteഓർമ്മകൾ അസ്തമിച്ച് സൂര്യനില്ലാത്ത പകലിൽ, കണ്ണീരില്ലാത്ത പുഴയായി...
ReplyDeleteഒരിക്കലുമൊഴുകാത്തൊരു പുഴയായ്....
Deleteമറവിയും മരണത്തെയും വളരെ ബലഹീനമായി കൂട്ടിയോജിപ്പിച്ച് പരാജയപ്പെട്ടു കവി.
ReplyDeleteഎന്നെങ്കിലും ജയിക്കുമോ...??? ആര്‍ക്കറിയാം!! ഇല്ലെന്നു തോന്നുന്നു... നന്ദി കണക്കൂര്‍.., അഭിപ്രായത്തിന്.
Deleteമുദ്രമോതിരം ഒന്നുമില്ലായിരുന്നു അല്ലെ?
ReplyDeleteവഴികളിലെവിടെയോ ഞാനറിയാതെ കളഞ്ഞുപോയിരുന്നു.... അല്ലെങ്കില്‍ ആരെങ്കിലും തട്ടിയെടുത്തതോ, ഓര്‍ക്കുന്നില്ല ഞാന്‍.. മറന്നിരിക്കുന്നു....! എല്ലാം! എന്നെ, എന്‍റെ സ്വപ്നങ്ങളെ... താരാട്ട് പാടിയ അമ്മയെ, തോളിലേറ്റിയ അച്ഛനെ, ആര്‍ത്തുല്ലസിച്ച സോദരരെ, സാന്ത്വനിപ്പിച്ച സൗഹൃദങ്ങളെ, പിന്നെ ഇതിനെല്ലാം കാരണമായ എന്‍റെ.....
ReplyDelete