Friday, June 29, 2012

ഞാനേകനാണ്...

ഇവിടെ ഞാനേകനാണ്...
എന്‍റെ മനസ്സില്‍ നീയും....

പങ്കുവയ്ക്കാന്‍ മറ്റാരുമില്ല...
പങ്കിടാന്‍ നല്ല നിമിഷങ്ങളുമില്ല...

ദുഃഖങ്ങള്‍, നൊമ്പരങ്ങള്‍ വേദനയില്‍ ചാലിച്ച്..
നിനക്കു നല്‍കാനെനിക്കിഷ്ടവുമല്ല...

നിന്‍റെ പുഞ്ചിരിയില്‍ എന്‍റെ ദുഖങ്ങലളിയുന്നു...
കണ്ണുനീരിലാര്‍ദ്രമാകുന്നതെന്‍റെ ഹൃദയവും...

8 comments:

  1. ദുഃഖങ്ങള്‍, നൊമ്പരങ്ങള്‍ വേദനയില്‍ ചാലിച്ച്..
    നിനക്കു നല്‍കാനെനിക്കിഷ്ടവുമല്ല...


    നല്‍കിയാലും വാങ്ങാനാര്‍ക്കെങ്കിലും ഇഷ്ടം കാണുമോ..ആര്‍ക്കറിയാം

    ReplyDelete
    Replies
    1. ആരും നല്കാതിരിക്കട്ടെ!!!

      Delete
  2. എല്ലാവരും എല്ലായിപ്പോഴും ഒറ്റക്കാന്നു

    ReplyDelete
  3. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍
    നാം എല്ലാം ഏകരാണ് സഖേ !
    പക്ഷേ ഈ മനസ്സ് സ്വന്തം നോവുകളേ
    പൊലും സ്നേഹിക്കുന്ന ഹൃത്തിലേക്ക്
    പകര്‍ത്തുന്നില്ല , ആ മനസ്സില്‍ നിന്നുള്ള
    ഒരു പുഞ്ചിരി പൊലും സ്വാന്തനമരുളിയിട്ടു കൂടീ ..
    ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് സ്വയം ഉരുകിയാലും
    പങ്ക് വയ്ക്കാതെ , ഒരു പൊറല്‍ പൊലുമേല്‍പ്പിക്കാതെ
    കാലത്തിന്റെ ഗതി വേഗത്തില്‍ നിന്നും മാറി നില്‍ക്കും ..
    ഏകാന്തത , ഒരു സുഖം ആണ് , നാം എന്താണെന്ന് അറിയുന്ന സുഖം ..
    സ്നേഹപൂര്‍വം.. റിനീ ..

    ReplyDelete
    Replies
    1. അകലെയായാലും എന്നെ തനിച്ചാക്കിയാലും അതാണ്‌ നിന്‍റെ സന്തോഷമെങ്കില്‍ ഞാനൊരിക്കലും ദുഖിക്കില്ല..
      നന്ദി റിനീ സ്നേഹപൂര്‍വ്വമുള്ള ഈ വരവിന്....

      Delete