നഷ്ടപ്പെടും എന്നുറപ്പുള്ളതിനെ സ്നേഹിക്കരുത്
സ്നേഹിച്ചാല്‍, അത് നഷ്ടപ്പെട്ടാല്‍ ദുഖിക്കയുമരുത്..
നഷ്ടപ്പെടില്ല എന്നുറപ്പുള്ളതിനെ സ്നേഹിച്ചോളൂ
പക്ഷെ നഷ്ടപ്പെട്ടാല്‍ പിന്നെ അതെ പറ്റി ചിന്തിക്കയുമരുത്.
സ്നേഹിച്ചാല്‍, അത് നഷ്ടപ്പെട്ടാല്‍ ദുഖിക്കയുമരുത്..
നഷ്ടപ്പെടില്ല എന്നുറപ്പുള്ളതിനെ സ്നേഹിച്ചോളൂ
പക്ഷെ നഷ്ടപ്പെട്ടാല്‍ പിന്നെ അതെ പറ്റി ചിന്തിക്കയുമരുത്.
ജീവിതം ഒരിക്കല്‍ നഷ്ടമാകുമെന്നുറപ്പ്: എത്രയിഷ്ടമാണെന്നിട്ടും.
ReplyDeleteസൌന്ദര്യം ഒരിക്കല്‍ നഷ്ടമാകുമെന്നുറപ്പ്: എത്രയിഷ്ടമാണെന്നിട്ടും
യുവത്വം ഒരിക്കല്‍ നഷ്ടമാകുമെന്നുറപ്പ്: എത്രയിഷ്ടമാണെന്നിട്ടും.
നഷ്ടപ്പെടില്ലയെന്നുറപ്പുള്ളതെന്ത്........!!!
ഒരു നിശ്ചയമില്ലയൊന്നിനും.
നീ പ്രതിഫലമിച്ഛിക്കാതെ പ്രവൃത്തിക്ക.
പകരം പ്രതീക്ഷിക്കാതെ സ്നേഹിക്ക.
ശാന്തി ശാന്തി
ജീവിതം ജീവനാണ്, എന്‍റെ ജീവന്‍ നീയായിരുന്നു.. എനിക്ക് നഷ്ടപ്പെടില്ല.!
Deleteസൗന്ദര്യം നൈമിഷികം, പക്ഷെ നിന്‍റെ മനസ്സിന്‍റെ സൗന്ദര്യം.., നശിക്കില്ല..!
യുവത്വം നഷ്ടമായേക്കാം, പക്ഷെ അതിന്‍റെ ഓര്‍മ്മകള്‍.., അണയില്ല...!
അത് കൊണ്ട് ഞാന്‍ സ്നേഹിക്കുന്നു... നിന്നെ.., നിന്‍റെ മനസ്സിനെ.., നിന്‍റെ ഓര്‍മ്മകളെ....
കാരണം, എനിക്കുറപ്പാണ് ഒന്നും, ഒന്നും നഷ്ടപ്പെടില്ലെന്ന്!!!
ഒന്നും നഷ്ടപ്പെടാതെ ഇരിക്കട്ടെ
ReplyDeleteനന്ദി, റൈഹാനാ..... നഷ്ടപ്പെടില്ലൊന്നും... നഷ്ടപ്പെടുത്താന്‍ കഴിയില്ല..!!
Deleteഒരിക്കലും നഷ്ടപ്പെടില്ല എന്നുറപ്പുള്ളതെന്താണീ ലോകത്ത് ഉള്ളത്? സ്വന്തം ആത്മാവല്ലാതെ?
ReplyDeleteആത്മാവിനെ പോലും നഷ്ടപ്പെട്ടവരില്ലേ ശ്രീ....??!!
Deleteനഷ്ടപെടുവനായിട്ട് നാം എന്തിനേ ആണ് സ്നേഹിക്കുക ..
ReplyDeleteജീവിതകാലമത്രയും ചാരെ നിര്‍ത്താന്‍ കാത്ത് വയ്ക്കുന്ന ചിലത് ..
പക്ഷേ ! കാലത്തിന്റെ തോണിയിലേറീ അകലേക്ക് പൊകുമ്പൊള്‍ ..
മൗനം പൂകീ , നോവു കുടിച്ചിരിക്കേണ്ടീ വരുന്നു ..
എത്ര ശ്രമിച്ചലാണ് കാലത്തിന്റെ അനിവാര്യതയെ തൊല്പ്പിക്കാനാകുക ..
മനസ്സിലേക്ക് ചേക്കേറി പൊയതിനേ എങ്ങനെയാണ് ഓര്‍മിക്കാതിരിക്കുക അല്ലേ ..
സ്നേഹിക്കാതിരിക്കാനും , നഷ്ടപെടാതിരിക്കാനും , നഷ്ടപെട്ടാല്‍ ദുഖിക്കാതിരിക്കാനും
കഴിയാത്ത സാധാരണ മനുഷ്യനായി പൊയതു കൊണ്ടാവാം ..
( നോട്ടിഫികേഷന്‍ ഒന്നും വരുന്നില്ല നിത്യ ഹരിത ..
അതിനാല്‍ പുതിയതൊന്നും അറിയാനാകുന്നില്ല
ഫോളൊ ഓപ്ഷനും കാണുന്നില്ല )
നന്ദി സഖേ, വന്നതിനും POST നേക്കാള്‍ മനോഹരമായ അഭിപ്രായം അറിയിച്ചതിനും.
Deleteഎന്‍റെ നഷ്ടങ്ങളെ തന്നെയായിരുന്നു ഞാനധികവും സ്നേഹിച്ചത്.. അതില്‍ തെറ്റില്ലെന്ന് തോന്നുന്നു... അല്ലേ, കാരണം നേട്ടങ്ങളെക്കാളേറെ നഷ്ടങ്ങളെയാണല്ലോ നമ്മളെന്നും ഓര്‍ക്കുന്നത്..! എങ്കിലും ആ നഷ്ടങ്ങളുടെ നോവിലും ഒരു സുഖമുണ്ട്.. ആത്മാവിനെ വേദനിപ്പിച്ച് വേദനിപ്പിച്ച്.. അവസാനം ആ വേദനയും സുഖമായ് മാറുമ്പോഴുള്ള നിര്‍വൃതി, അതിന് കാലത്തിന്‍റെ അനിവാര്യതയെ തോല്പ്പിക്കാനാവില്ലേ....!! ആവും!, എന്നാഗ്രഹിക്കാം, അതിനല്ലേ കഴിയൂ വെറുമൊരു മനുഷ്യരായ് പോയില്ലേ നാം....!!
FOLLOW OPTION എന്തേ ഇല്ലാത്തെ എന്ന് ഞാനും ഒരുപാട് നോക്കി..SETTINGS ല്‍ എവിടെയെങ്കിലും അത് OFF ആയിരിക്കുമോ?? ഞാനൊരുപാട് തിരഞ്ഞു, എവിടെയും കണ്ടില്ല... എന്താ ചെയ്യ! നിങ്ങള്‍ക്കറിയാമോ റിനീ? പുതിയൊരു BLOG ഉം CREATE ചെയ്തു നോക്കി, അതിലുമില്ല..!
ഒരു രക്ഷയുമില്ല... FOLLOWER gadget is now running as experimental and is not yet available on all blogs. പിന്നെ ഒരു പ്രതീക്ഷയുള്ളത് Check back soon! എന്ന വാക്കുകളിലാണ്..
Delete:) .. then plz wait ..
ReplyDeletei will check ur blog always .. :)
k.. thanx..
Delete