പെയ്തൊഴിയും മഴയുടെ ആര്‍ത്തലയ്ക്കും നാദത്തില്‍
ഞാനെന്നമ്മതന്‍ താരാട്ട് കേള്‍ക്കുന്നു.
ഞാനെന്നമ്മതന്‍ താരാട്ട് കേള്‍ക്കുന്നു.
അലക്ഷ്യമായൊഴുകുന്ന മഴവെള്ള പാച്ചിലില്‍
ഞാനെന്‍റെ ജീവിതം കാണുന്നു.
ഞാനെന്‍റെ ജീവിതം കാണുന്നു.
വീശുന്ന കാറ്റിന്‍റെ സ്പന്ദനത്തില്‍
നിന്‍റെ ദുഃഖങ്ങള്‍ ഞാനറിയുന്നു, പക്ഷേ..
നിന്‍റെ ദുഃഖങ്ങള്‍ ഞാനറിയുന്നു, പക്ഷേ..
സാന്ത്വനിപ്പിക്കാനെനിക്കറിയില്ല,
അതൊരു ജല്‍പനമായിപോയേക്കാം.
അതൊരു ജല്‍പനമായിപോയേക്കാം.
വിടപറഞ്ഞകലങ്ങളില്‍ നീ മാഞ്ഞാലും
മറക്കില്ലോരുനാളുമീജന്മം നിന്നെ ഞാന്‍.
മറക്കില്ലോരുനാളുമീജന്മം നിന്നെ ഞാന്‍.
മറക്കുവാനാവില്ലോരുനാളും
മരണത്തിനപ്പുറം മറുജന്മത്തിലും..
മരണത്തിനപ്പുറം മറുജന്മത്തിലും..
മറക്കുവതെങ്ങനെ നിന്നെ ഞാന്‍
നീയെന്‍റെയാത്മാവിന്‍ സ്പന്ദമല്ലേ??
നീയെന്‍റെയാത്മാവിന്‍ സ്പന്ദമല്ലേ??
മറക്കില്ലെന്ന് പറഞ്ഞിട്ട് മറന്നുപോയവരാണധികവും.
ReplyDeleteആയിരിക്കാം അജിത്തേട്ടാ, ഒരു പക്ഷെ ഞാനും മറന്നു പോയേക്കാം, അല്ലെ?? അങ്ങനെയെങ്കില്‍ അതൊരനുഗ്രഹമായേനെ!!
ReplyDeleteകൊള്ളാം
ReplyDeleteനന്ദി.. റൈഹാനാ..
Deleteമറക്കുവതെങ്ങനെ നിന്നെ ഞാന്‍ നീയെന്‍റെയാത്മാവിന്‍ സ്പന്ദമല്ലേ??
ReplyDeleteകൊള്ളാം
നഷ്ടപ്പെട്ടു പോയോരെന്‍റെ ആത്മാവിന്‍റെ ഇന്നും നഷ്ടപ്പെടാത്ത സ്പന്ദനം....
Deleteനന്ദി സോണി ചേച്ചീ.