Wednesday, June 20, 2012

ഒരു പുഞ്ചിരി

മറക്കും നീയുമൊരുനാളിലെന്നെ
ഓര്‍ക്കുവാന്‍ ഞാന്‍ നിനക്കാരുമല്ലല്ലോ
മറക്കാതിരിക്കാന്‍ നിനക്ക് ഞാനൊന്നും നല്കീല്ലലോ
കാലമൊഴുകും പ്രവാഹത്തില്‍ നാം
പിരിയുമിരുകൈവഴികളായ്‌
വീണ്ടുമൊരുനാളിലൊന്നിക്കാം, പക്ഷെ
സഹിക്കുവതെങ്ങനെയീ  വിരഹം ഞാന്‍
ഒരു പുഞ്ചിരി നല്‍കുക നീയീ നിമിഷം
ഒരു സാന്ത്വനമായെന്‍ മനസ്സില്‍ നിറയാന്‍...

4 comments:

  1. "ഒരു പുഞ്ചിരി നല്‍കുക നീയീ നിമിഷം"

    ചില പുഞ്ചിരികള്‍ നിത്യഹരിതമായ ഓര്‍മ്മയായി നില്‍ക്കും അല്ലേ?

    ReplyDelete
  2. നിഷ്കളങ്കമായ ചില പുഞ്ചിരികള്‍ മാത്രം, ചിലപ്പോള്‍ നിസ്സഹായതയുടെയും...

    ReplyDelete
  3. പുനസ്സമാഗമം പ്രതീക്ഷിച്ചു ഒരു പുന്ചിരിസ്സംമാനവും വാങ്ങി അകലേക്ക്‌ അകലേക്ക്‌ നീ പോയതെന്തേ?

    ReplyDelete
  4. ഞാനെന്നും നിന്‍റെ ചാരെ, എന്നിട്ടും നീ കാണാതെ പോയതല്ലേ??!!

    ReplyDelete