ചിലപ്പോഴൊക്കെ മനസ്സ് വല്ലാതെ സന്തോഷിക്കും...
വിവരണങ്ങള്‍ക്ക് അതീതമായ കാരണങ്ങള്‍ കൊണ്ട്..
എങ്കിലും അവിടെ ചിലയിടങ്ങളില്‍ ചില ഓര്‍മ്മകള്‍..
മറ്റു ചിലയിടങ്ങളില്‍ ചില കൂടിച്ചേരലുകള്‍..
പിന്നെ അപൂര്‍വ്വം ചില നേരറിഞ്ഞ വേര്‍പാടുകളും..
എന്തായാലും ഇന്നീ നിമിഷം ഓര്‍മ്മകളും ചിന്തകളും നീയും
നല്‍കുന്നതെല്ലാം സന്തോഷമാണെന്ന് പറയാതെ വയ്യ..
എത്രമേല്‍ പ്രിയമാണ് ഓരോ നിമിഷവും..
എത്രമേല്‍ ഹൃദ്യമാണ് ഈ ദിവസങ്ങള്‍..
എന്ത് കൊണ്ടാണ് ഇന്നിങ്ങനെ എഴുതുന്നത് എന്നറിയുന്നില്ല..
ഒരു പക്ഷേ നിന്റെ സാന്നിധ്യം നല്‍കിയ സന്തോഷമാവാം..
ഓണം.. ഓര്‍മ്മകള്‍... പൂക്കളം.. ആഘോഷങ്ങള്‍..
ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്..!
എങ്കിലും ആഘോഷങ്ങള്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്
പ്രിയമുള്ളവരുടെ ചിരിയോടെയുള്ള സാന്നിധ്യം കാണുമ്പോഴാണ്..
ഈ നിമിഷങ്ങള്‍ എനിക്ക് നല്‍കിയ നിനക്ക് ഹാര്‍ദ്ദമായ നന്ദി..
ഒട്ടും മടിയില്ലാതെ എനിക്ക് പറയാന്‍ കഴിയുന്നുണ്ട്
നീയെനിക്ക് എത്രമേല്‍ പ്രിയമെന്ന്..
എങ്കിലും അതൊരിക്കലും നിന്നെ അറിയിക്കാനല്ല..
എന്റെ ഇഷ്ടങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍..
തീര്‍ച്ചയായും അറിയാതെയും അറിഞ്ഞും നീയതില്‍ ഭാഗമായിരുന്നു.
ഇന്ന്... തിരുവോണം.. ഒരു പൂക്കാലം പോലെ ഗൃഹാതുരമായ ഓര്‍മ്മകള്‍..
പൂപ്പറിച്ചതും പൂക്കളമൊരുക്കിയതും ഹൃദയത്തില്‍ നിറയുമ്പോള്‍
അറിയാതെ സ്വപ്നലോകത്തില്‍ എത്തിയ പ്രതീതി..
ഇന്നും പൂക്കളമുണ്ട്.. എങ്കിലും ചില ഇല്ലായ്മകള്‍ അതിനെ ഹൃദ്യമാക്കാതെ പോകുന്നു..
ഓണമല്ലേ.. ഇല്ലായ്മകളെ നമുക്ക് മറക്കാം...
ആ ഇല്ലായ്മകളില്‍ ഇന്നില്ലാതെ പോകുന്ന അന്നത്തെ ബാല്യമുണ്ട്...
നിഷ്കളങ്കമായ ഒരുപാട് മനസ്സുകളുണ്ട്.. നിര്‍മ്മലമായ പുഞ്ചിരിയുണ്ട്..
എങ്കിലും അതൊക്കെ മറക്കാം.. ശാന്തമായ ഈ ലോകത്തെ മാത്രം ഓര്‍ക്കാം..
പ്രിയരേ.. സ്നേഹിതരേ.. ഈ തിരുവോണനാളില്‍ ഇന്നത്തെ സൂര്യോദയം എനിക്ക് കണ്‍നിറയെ കാണണം..
ഇപ്പോള്‍ അകലെ ഒരിടത്ത്.. ഒരു യാത്രയുടെ അവസാനത്തില്‍ തീര്‍ത്തും സൗമ്യമായ ഒരന്തരീക്ഷത്തില്‍..
പൂക്കളുടെ മനംകവരുന്ന ഗന്ധം വാസനിച്ച്.. ഒരു പാട് ഓര്‍മ്മകളാല്‍ ഒരു പൂക്കളമൊരുക്കുന്നു..
ഇവിടെ എനിക്ക് പ്രിയപ്പെട്ടവര്‍ എല്ലാവരുമുണ്ട്... തീര്‍ത്തും തനിച്ചെന്നു മൂന്നാമതൊരാള്‍ക്ക് തോന്നാമെങ്കിലും
എനിക്കും നിനക്കുമറിയാം.. തനിച്ചല്ലെന്ന്... എങ്ങനെയാണ് തനിച്ചാവുക.. ഇത്രമാത്രം ഓര്‍മ്മകളാല്‍ എത്രയോ പേര്‍ ചുറ്റിലും..
ഈ യാത്രയുടെ തുടക്കത്തില്‍ ഞാന്‍ നിന്നെ ഓര്‍ത്തിരുന്നു.. നീയതറിഞ്ഞിരുന്നു.. ഇല്ലെങ്കില്‍ ഇപ്പോള്‍ അറിഞ്ഞു കാണും..
ഇപ്പോഴും ഞാന്‍ നിന്നെ ഓര്‍ക്കുന്നു.. കാരണം നീയെനിക്കത്രമേല്‍ പ്രിയമാണ്.. നീ മറന്നാലും ഇല്ലെങ്കിലും..
ഒരു പക്ഷേ, അല്ല തീര്‍ച്ചയായും, ഈ ഓണനാള്‍ എന്റെ ജീവിതത്തില്‍ എനിക്കൊരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവം നല്‍കും..
ഏറ്റവും അകലത്തിരിക്കുക.. എങ്കിലും അടുത്തിരുന്നു നോക്കിക്കാണുക.. എനിക്ക് കാണാന്‍ കഴിയുന്നുണ്ട്.. ഏതൊരു ദൂരവും ദൂരമാല്ലാതാവുന്നത്...
സ്നേഹത്തിനു അങ്ങനെ ചില സവിശേഷതകള്‍ ഉണ്ട്..
നിന്നിലെ നന്മകളാല്‍, സ്നേഹിക്കാനറിയാവുന്ന നിന്റെ മനസ്സിനാല്‍ നീ എത്രയോ അടുത്താണ്..
ഈ ദിനവും തിരക്ക് പിടിച്ചതാണ്.. ഓര്‍മ്മകള്‍ കൊണ്ടും.. കാഴ്ചകള്‍ കൊണ്ടും...
സങ്കല്‍പ്പങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും അതിര് നല്‍കുന്നത് ഒരു ശലഭത്തിന്‍റെ ചിറകുപോല്‍ മൃദുവായ സ്തരം കൊണ്ടാണ്..
അത് പോലെയാണ് വേദനകളും സന്തോഷവും.... അത്രമേല്‍ നേര്‍ത്തൊരാ സ്തരം കടന്നു സന്തോഷത്തിലെത്താന്‍ ഒരു നിമിഷം മതി..
നീ അറിയുന്നുണ്ടോ ഇന്ന് ലോകത്തിലെ ഏറ്റവും സന്തോഷവാനായ/സന്തോഷവതിയായ വ്യക്തി നീയാണ്...
നിന്റെ ചുണ്ടിലെ പുഞ്ചിരിയും, മനസ്സില്‍ നിറയുന്ന സന്തോഷവും എന്നെ എത്രമേല്‍ സന്തുഷ്ടനാക്കുന്നെന്നോ..
ആ ചിരിയും ഈ സന്തോഷവും ആഘോഷവും എന്നും നിലനില്‍ക്കട്ടെ...
ഉദയത്തിനായി.. പിന്നൊരു യാത്രയ്ക്കായ് കാത്തിരിക്കുന്ന ഈ ഓണനാളില്‍...
ഈ വര്‍ഷത്തെ ഈ തിരുവോണനാളില്‍ നിങ്ങള്‍ക്കേവര്‍ക്കും നന്മയും ഐശ്വര്യവും സമൃദ്ധിയും സമാധാനവും ഉണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട്...
വാക്കുകൾ ഏറെ ഹൃദ്യം.
ReplyDeleteഹൃദയം നിറഞ്ഞ തിരുവോണാശംസകൾ ബനി !
പാതി മറന്ന വാക്കുകള്‍..
Deleteപിന്നൊരു പാതിയില്‍ പതിരായി പോയ ഓര്‍മ്മകള്‍..
ആശംസകള്‍ക്ക് നന്ദി ഗിരീ..
സമാധാനം നിലനില്‍ക്കട്ടെ എന്നും...
നന്മനിറഞ്ഞ ഓണാശംസകള്‍
ReplyDeleteഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളെകള്‍ നിലനില്‍ക്കാനായി..
Deleteനന്മകള്‍ നേര്‍ന്നു കൊണ്ട്...