പെയ്തൊഴിയുന്ന മഴത്തുള്ളികള്‍ക്ക് പറയാന്‍ ഒരുപാടുണ്ട്...
കഴിഞ്ഞു പോയ കാലത്തിന്‍റെ ഓര്‍മ്മകള്‍...
വിട പറഞ്ഞകന്നു പോയ സ്നേഹസൗഹൃദസന്തോഷങ്ങള്‍..
ഒഴുകിയകന്ന നോവും നൊമ്പരവും വേദനയും..
ഇപ്പോള്‍ പെയ്യുന്ന ഈ മഴ നല്‍കുന്നത്
മനസ്സിന് ആശ്വാസവും സാന്ത്വനവും ശാന്തതയുമാണ്...
എത്ര ശാന്തമായാണ് ഇന്നത്തെ മഴ പെയ്യുന്നത്...
ഒരമ്മയുടെ താരാട്ട് പോലെ...
എന്നോ മറന്ന ഏതോ ഒരു പാട്ടിന്‍റെ അറിയാത്ത ഒരീണം പോലെ...
എല്ലാം മറന്നു ജീവിതത്തിന്‍റെ വീഥികള്‍ സൗമ്യമായിരിക്കട്ടെ എന്നാശംസിച്ചു കൊണ്ട്....
ശുഭസായാഹ്നം....
ഓരോ മഴയും ഒരോര്‍മ്മപ്പെടുത്തലാണ്...
നീയിപ്പോഴും ഞാനറിയാതെ എന്നില്‍ തന്നെയെന്നു....
മാനം നിറഞ്ഞു തൂവുന്നതും
മനം നിറഞ്ഞു തൂവുന്നതും നീയറിയുന്നെന്നു..
ഒറ്റ വാക്കില്‍ ഒരു ജന്മം മുഴുവനെന്നു...
പിന്നെയും, പിന്നെയും എന്തൊക്കെയോ..!
സ്നേഹപൂര്‍വ്വം...
പെയ്തൊഴിയുന്ന മഴത്തുള്ളികള്‍ക്ക് പറയാന്‍ ഒരുപാടുണ്ട്...
ReplyDeleteകഴിഞ്ഞു പോയ കാലത്തിന്‍റെ ഓര്‍മ്മകള്‍...
വിട പറഞ്ഞകന്നു പോയ സ്നേഹസൗഹൃദസന്തോഷങ്ങള്‍..
ഒഴുകിയകന്ന നോവും നൊമ്പരവും വേദനയും..
മഴ നല്‍കുന്നത് ഒരമ്മയുടെ സാന്ത്വനം തന്നെ...
Deleteമഴ പെയ്യുന്നുണ്ടോ ഗിരീ അവിടെ..?
സുസായാഹ്നം....
മഴ എപ്പോഴും നമുക്കൊപ്പമല്ലേ. മഴയോളം നമ്മുടെ വികാരങ്ങളെ, മാനസികാവസ്ഥയെ മനസ്സിലാക്കുന്ന മറ്റൊരു പ്രതിഭാസമില്ല. എങ്കിലും പലപ്പോഴും 'നൊസ്റ്റാൾജിക്' മൂഡാണ് മഴയ്ക്ക് ചേരുന്നത്. ഗതകാലസുഖസ്മരണകളെ മഴയോളം തഴുകിയുണർത്താൻ ആർക്കു കഴിയും.
ReplyDeleteഅതേ... മഴയോളം നമ്മെ മനസ്സിലാക്കാന്‍ കഴിയുന്ന മറ്റൊന്നില്ല.. ചിലപ്പോള്‍ തോന്നാറുണ്ട് ഏതൊരു സുഹൃത്തിനെക്കാളുമുപരി മഴ നമ്മെ സ്നേഹിക്കുന്നുവെന്ന്...
Deleteഗതകാല സ്മരണകളില്‍ ശുഭസായാഹ്നം കൊച്ചനിയാ...
ചൂടിനെ തലോടിത്തണുപ്പിക്കുന്ന മഴയുടെ സംഗീതം....
ReplyDeleteആശംസകള്‍
മഴ ഗീതം... മനസ്സിലെ സംഗീതം....
Deleteസുസയാഹ്നം തങ്കപ്പന്‍ ചേട്ടാ...
ഓരൊ മഴയും ഒരു ഓർമ്മപ്പെടുത്തലാണ്..
ReplyDeleteഓരോ നിമിഷത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍...
Deleteശുഭസായാഹ്നം മഴയുടെ കൂട്ടുകാരീ...