എത്ര പറഞ്ഞാലാണ് മതിയാവുക....?! ഒരു കുന്നോളം, ഒരു കടലോളം.....? വാക്കുകള്‍ എപ്പോഴാണ് തീരുക... എല്ലാം എന്നാണു പറഞ്ഞു തീരുക... ഒരിക്കലും തീരാത്ത വാക്കുകള്‍... മഴപോലെ, പുഴപോലെ... ഒരിക്കലും വറ്റാത്ത കടല്‍ പോലെ... ഇനിയും പറയാന്‍ ഏറെ ബാക്കി കിടക്കുന്നു...... ഒന്നും പറഞ്ഞില്ലെങ്കിലും..!
എന്‍റെ സ്നേഹം സ്വാര്‍ത്ഥമാവുന്നു എന്ന് തോന്നുമ്പോള്‍ എനിക്ക് നിശ്ശബ്ദനാവേണ്ടി വരുന്നു... മൗനം അകലങ്ങള്‍ തീര്‍ക്കുന്നു എന്ന് പറഞ്ഞ സുഹൃത്തിനോട്... മൗനം മനസ്സിന്‍റെ ഭാഷയാണ്.. ഏറെ നന്നായി ആസ്വദിക്കുമ്പോഴും, അഭിനന്ദിക്കണം, ആശംസിക്കണം എന്ന് തോന്നുമ്പോള്‍ പറയാതെ പറയുന്നത് ഹൃദയത്തിന്‍റെ ഭാഷ തന്നെയാണ്... അതില്‍ സ്നേഹമുണ്ട്, ബഹുമാനമുണ്ട്, കരുതലുണ്ട്, ചിലപ്പോഴൊക്കെ വാത്സല്യവും!
ഒരിക്കല്‍ ഹൃദയത്തോട് ചേര്‍ന്ന് നിന്നവര്‍ എത്ര അകലെ പോയാലും, വെറുത്തെന്നു പറഞ്ഞാലും മറക്കാനോ വെറുക്കാനോ ആവില്ല... ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം അവര്‍ എന്‍റെ ജീവിതത്തെ.., എന്‍റെ ആ നിമിഷങ്ങളെ സ്വാധീനിച്ചവര്‍ തന്നെയാണ്... കഴിഞ്ഞു പോയ കാലങ്ങള്‍ മറക്കാതിരിക്കാനുള്ള മനസ്സ് തന്നത് അനുഗ്രഹമോ, ശാപമോ എന്ന് പലവട്ടം ചോദിച്ചു പോകുന്നു..!
വരികള്‍ക്കിടയില്‍ എന്തെല്ലാമോ ഉണ്ടല്ലോ! ആരാണവള്‍(ന്‍)??!!
ReplyDeleteശുഭദിനം അജിത്തേട്ടാ... വരികള്‍ക്കിടയില്‍ മനസ്സ് മാത്രം..... ഒന്നല്ല... ഒന്നിലധികം.... :)
Deleteപറഞ്ഞുതീരാത്ത വാക്കുകള്‍
ReplyDeleteവിതുമ്പലായ്.....................................
ആശംസകള്‍
എന്നാണിനി പറഞ്ഞു തീരുക ....?! അല്ലേല്‍ എല്ലാം പറഞ്ഞു തീര്‍ന്നോ... ആര്‍ക്കറിയാം..!
Deleteനല്ല നിമിഷങ്ങള്‍ തങ്കപ്പന്‍ ചേട്ടാ...
മറക്കാതിരിക്കാനുള്ള മനസ്സ് തന്നത് അനുഗ്രഹമോ ശാപമോ എന്ന ചോദ്യം... അത് പോയ കാലത്തെ അനുഭവങ്ങളെ ആശ്രയിച്ചിരിക്കുന്നു... മനസ്സിൽ എവിടെയൊക്കെയോ നൊമ്പരമേകുന്ന വരികൾ...
ReplyDeleteപോയ കാലം.. ഇനിയൊരിക്കലും തിരിച്ചു വരാത്ത.. ഓര്‍മ്മകളില്‍ പോലും അന്യം നില്‍ക്കേണ്ട കാലം.. ശരിയാണ് ആശ്രയിച്ചിരിക്കുന്നു പലതിനെയും...
Deleteവരികള്‍ തീരുമ്പോള്‍ നൊമ്പരവും തീരും... പിന്നെ ശാന്തം... അത് പോലെ തന്നെയാകണം വായിച്ചു തീരുമ്പോഴും... ശാന്തം...
ഈസ്റ്റര്‍ ആശംസകള്‍.... വിനുവേട്ടാ...
മൌനതിനായിരം അര്‍ഥങ്ങള്‍
ReplyDeleteപറയാതെ അറിയുന്ന വേദനകള്‍
പകരം കൊതിക്കാത്ത സൗഹൃദങ്ങള്‍
പ്രണയം ഇതു പ്രണയം
എന്‍റെ ശ്രീ... പ്രണയമല്ല... സ്നേഹം മാത്രം... സൗഹൃദങ്ങള്‍ക്കിടയില്‍ എന്നും സ്നേഹം മാത്രം...
Deleteനല്ല നാളെകള്‍ക്കായി ആശംസകള്‍....