Monday, April 14, 2014

വിഷുദിനാശംസകള്‍....

മേടസംക്രമപ്പുലരിയെ സ്വാഗതം ചെയ്യുവാന്‍...... പ്രതീക്ഷകളുടെയും, സന്തോഷത്തിന്‍റെയും നല്ല നാളെകളെ വരവേല്‍ക്കാന്‍.... വിളവെടുപ്പ് കഴിഞ്ഞുള്ള ആഘോഷങ്ങളെ ഹൃദ്യമായി സ്വീകരിക്കാന്‍.... ഒരിക്കല്‍ കൂടി വരവായി നില്‍ക്കുന്ന വിഷു... പലതും, ആഘോഷങ്ങളും, ഓര്‍മ്മകളായി കൂടെയുള്ളപ്പോള്‍ ഗൃഹാതുരത നിറയുന്ന മനസ്സുകള്‍ക്ക് ഹാര്‍ദ്ദമായ വിഷു ആശംസകള്‍....കണികാണാനും, കൈനീട്ടം വാങ്ങാനും ഒരവസരം കൂടി.... പടക്കം പൊട്ടിച്ചും മത്താപ്പുകള്‍ കത്തിച്ചും ആഘോഷിക്കാന്‍ ആ ദിനങ്ങള്‍ വീണ്ടും.... 
കണിവെള്ളരിയും കണിക്കൊന്നയും, പറയും നെല്ലും, കോടിമുണ്ടും, പൊന്‍പണവും, നിലവിളക്കും കൃഷ്ണവിഗ്രഹവും, ധാന്യങ്ങളും ഫലങ്ങളും.. പുലരിയുടെ പൊന്‍പ്രഭയില്‍... കത്തിച്ചു വച്ച നിലവിളക്കിനു മുന്‍പില്‍ കണികാണുമ്പോള്‍ ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും നല്ല നാളെകള്‍ നിങ്ങള്‍ക്കേവര്‍ക്കും ഉണ്ടാവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്.....

കര്‍ണ്ണികാരം പൂത്ത വഴികളില്‍, 
നന്മയുടെ വെയില്‍നാളം മനോഹരമാക്കുന്ന മനസ്സുകളില്‍..,
സ്നേഹത്തിന്‍റെ ആര്‍ദ്രത സൂക്ഷിക്കുന്ന വാക്കുകളില്‍... 
മൗനം മനോഹരമാക്കിയ സൗഹൃദങ്ങളില്‍...  
സന്തോഷം നിറയുന്ന നിമിഷങ്ങളില്‍... 
കൂടെ ഞാനുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലുകളില്‍... 
നിനക്കും, സ്നേഹസൗഹൃദങ്ങള്‍ക്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ വിഷുആശംസകള്‍.... 
ഐശ്വര്യവും, സമൃദ്ധിയും ഒരു കൊന്നപ്പൂ പോലെ തലയുയര്‍ത്തി നില്‍ക്കട്ടെ....
നാളെകള്‍ മനോഹരമാകട്ടെ....

4 comments:

  1. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷുആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പന്‍ചേട്ടനും കുടുംബത്തിനും സമൃദ്ധിയുടെയും, ഐശ്വര്യത്തിന്‍റെയും നല്ല നാളെകള്‍...
      വിഷു ആശംസകള്‍....

      Delete
  2. വിഷു ആശംസകൾ ബനി !

    ReplyDelete
    Replies
    1. കണികണ്ടുണരുന്ന നല്ല നാളെയുടെ സമൃദ്ധിക്കും ഐശ്വര്യത്തിനുമായി വിഷു ആശംസകള്‍ സഖേ...

      Delete