കൊഴിഞ്ഞു പോകാന്‍ ഒരുങ്ങുന്ന മാര്‍ച്ച് മാസം ഓര്‍മ്മപ്പെടുത്തുന്നത് വിടപറയലുകളെയും വേര്‍പാടുകളെയുമാണ്..... പിന്നീടെപ്പോഴോ അത് നവംബറിലേക്ക് വഴിമാറിയിരുന്നു... അതിനു ശേഷം ഡിസംബര്‍... ഏറ്റവും ഒടുവില്‍ ഫെബ്രുവരി.. അങ്ങനെ അങ്ങനെ മാര്‍ച്ചിനെ ഓര്‍ക്കുമ്പോള്‍ വേര്‍പാടുകളും, വേര്‍പാടിനെ ഓര്‍ക്കുമ്പോള്‍ മറ്റുമാസങ്ങളും മനസ്സില്‍ നിറയെ ഓടിയെത്തും... പിന്നെ ആലോചിക്കും എന്തിനു ഓരോ മാസങ്ങള്‍..?! ഓരോ നിമിഷവും നമ്മള്‍ നമ്മില്‍ നിന്ന് തന്നെ വേര്‍പെട്ടു കൊണ്ടിരിക്കയല്ലേ... പിന്നെ ഇതിലൊക്കെ എന്ത് പ്രാധാന്യം...! കൂടിച്ചേരലുകളെക്കാള്‍ കൂടുതല്‍ വേര്‍പാടുകളാണ്.... എങ്കിലും അറിയുന്നു ഓരോ വേര്‍പാടും ഹൃദയത്തെ മുറിപ്പെടുത്തുന്നു... എന്നിട്ടും അകലുന്നത്തിനു കാരണം വേര്‍പാടുകളെക്കാള്‍ കൂടുതല്‍ എന്‍റെ സാമീപ്യം നിന്നെ നോവിക്കുന്നുവെന്ന് തോന്നുമ്പോള്‍ മാത്രം.... നിന്‍റെ മൗനം എന്നെ നോവിക്കുമ്പോഴും...!
സമയാമാം നദി!!
ReplyDeleteഒഴുകുമ്പോഴറിയുന്നു എല്ലാം ശാന്തമാണ്.... കലുഷിതമാക്കുന്നത് നമ്മള്‍ തന്നെയാണ്.... :(
Delete