Thursday, January 16, 2014

എവിടെയാണ്? 
എവിടെയാണ് എനിക്ക് നിന്നിലെത്താനുള്ള വഴികള്‍...
തിരഞ്ഞു പോകുന്തോറും ദൂരെ ദൂരെ മാറുന്ന വഴികള്‍....
തനിച്ചിരിക്കാന്‍ കൊതിക്കുമ്പോള്‍ തേടിയെത്തുന്ന വഴികള്‍...
നിരുപാധികമായ സ്നേഹത്തില്‍.... 
തിരിച്ചു പ്രതീക്ഷിക്കാത്ത ഇഷ്ടങ്ങളില്‍...
ഞാന്‍ നിന്നെയും നീ എന്നെയും തിരയുമ്പോള്‍...
കാലമുറങ്ങുകയായിരുന്നു....
കണ്ണുകള്‍ തുറന്നു... നമ്മെ നോക്കി ചിരിച്ചു കൊണ്ട്....
അപ്പുറം മറ്റൊരു ലോകമുണ്ട്...
അവിടെ ഞാനും നീയും കാലത്തിന്‍റെ മതിലുകള്‍ക്കിരുപുറം 
നിശ്ചേതനരായി നില്‍ക്കേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട്...
അന്നും കാലം ചിരിക്കുകയായിരുന്നു.....!!

4 comments:

  1. അന്നും കാലം ചിരിക്കുകയായിരുന്നു

    ReplyDelete
    Replies
    1. കാലം....:) കാലം എന്നും ചിരിക്കുകയായിരുന്നു.... വെറുമൊരു കള്ളച്ചിരി...
      എല്ലാം മറക്കാനും പൊറുക്കാനും ജീവിതം മുന്നോട്ടു കൊണ്ട് പോകാനും....
      ആ ചിരി മതി ഒരിക്കലും പരിഹസിക്കാത്ത നിഷ്കളങ്കമായ ആ പുഞ്ചിരി...

      Delete
  2. Replies
    1. സുമേച്ച്യല്ല കാലമാ ചിരിച്ചത് കേട്ടോ... :)

      Delete