Thursday, January 16, 2014

നിന്നെ പിന്നെയും പിന്നെയും ഓര്‍ത്തു പോകുന്നു...
നിന്നെ കുറിച്ചുള്ള ചിന്തകളില്‍ മനസ്സ് നിറയുന്നു...
നിലാവിനപ്പുറം തെളിയുന്ന നിന്‍ ചിരിയോര്‍ത്തിരിപ്പൂ..
നിഴല്‍ പോലെ മായുന്നയഴലിനെ യാത്രയയപ്പൂ...
നീലവാനിലൊഴുകുന്ന മേഘങ്ങളെ കണ്‍പാര്‍ത്തിരിപ്പൂ...
നീലക്കടലിലമരുന്ന സൂര്യനെ കണ്ടുകൊണ്ടിരിപ്പൂ...
നീ നീയായും നിഴലായും നീലവാനമായും നീലക്കടലായും..
നിറയുന്നുവെന്നും ഓര്‍മ്മകളില്‍ മറവികളില്‍....

4 comments:

  1. ഓർമ്മയിലും മറവിയിലും എന്നും നിറയുന്നവൾ!!!
    നല്ല വരികൾ നിത്യ

    ReplyDelete
    Replies
    1. എന്നും നിറയാന്‍ വിധിക്കപ്പെട്ടവള്‍.....
      എന്നും മറയാന്‍ വിധിക്കപ്പെട്ടവള്‍......!

      Delete
  2. നിഴലായും നീലവാനമായും ഓർമകളിൽ നിറയുമ്പോൾ മറക്കുന്നതെങ്ങനെ?

    ReplyDelete
    Replies
    1. മറവി ചിലപ്പോഴൊക്കെ അങ്ങനാണ്.... ഏറെ കൂടുതല്‍ ഓര്‍ക്കുകയെന്നാല്‍ മറക്കാന്‍ ശ്രമിക്കുകയാണ് എന്നല്ലേ സുമേച്ചീ...?

      Delete