Monday, April 15, 2013








26 comments:

  1. എന്‍റെ മനസ്സ്....

    നിന്നേ മറന്ന എന്‍റെ മനസ്സ്...

    ശൂന്യതയുടെ അര്‍ത്ഥങ്ങള്‍ തേടി യാത്രയായ ഒരു മനസ്സ്...

    ReplyDelete
    Replies
    1. നിന്‍റെ സ്വരഗതിയും, മൗനവാചാലതയും ഞാനറിയാതെ പോയതല്ല... മാപ്പ്...

      Delete
  2. നീയെന്ന ചിന്തകള്‍ക്കപ്പുറം അസ്തിത്വമില്ലാതെ ഞാന്‍ ....

    ReplyDelete
    Replies
    1. കാലത്തിനുമപ്പുറം നിലനില്‍ക്കാന്‍ പാടില്ലാത്ത ചിന്തകള്‍ ...

      Delete
    2. ഒരു വേനലിനൊടുവില്‍ മഴപെയ്തേക്കാം....

      Delete
    3. അപ്പോഴും പ്രതീക്ഷകള്‍ മാത്രം...

      Delete
  3. വിടരാന്‍ മറന്ന പൂവും...
    വാടാന്‍ മടിക്കുന്ന പൂവും..
    കൊഴിഞ്ഞുവീണ കാലവും..
    മരവിച്ച മനസ്സും...

    ReplyDelete
    Replies
    1. മാറി വന്ന വസന്തത്തില്‍ വിരിയാന്‍ കൊതിച്ചത് തെറ്റ്...
      ഇലപൊഴിയുന്ന ശിശിരം കാണാതെ പോകുന്നത് വഞ്ചന..

      Delete
    2. വഞ്ചന... എന്നോ സ്വയം വഞ്ചിച്ചതല്ലാതെ നീയെന്നെയോ ഞാന്‍ നിന്നെയോ വഞ്ചിച്ചില്ല..

      Delete
    3. കാലം തെറ്റി പെയ്ത മഴയില്‍ നനഞ്ഞ മണ്ണിനു വിണ്ണിനെ പുണരാന്‍ തോന്നിയ ആഗ്രഹം പോലെ... മേഘങ്ങളെയും മണ്ണിനെയും വഞ്ചിച്ചത് കാറ്റായിരുന്നു....

      Delete
  4. രാവുറങ്ങാന്‍ ശുഭരാത്രി....

    ReplyDelete
    Replies
    1. നല്ല നാളെകള്‍ പുലരാന്‍ ശുഭരാത്രി...

      Delete
  5. കണ്ടില്ല കേട്ടില്ല, മിണ്ടുന്നുമില്ല

    ReplyDelete
    Replies
    1. കാണാതെ.... പറയാതെ ചിലത് അജിത്തേട്ടാ....
      മിണ്ടാതെ മിണ്ടുവാന്‍ എന്തൊരിഷ്ടം....:)

      Delete
  6. മഴ, ഏകാന്തതയ്ക്ക് കൂട്ടായി പെയ്തൊഴിയുന്ന മഴ...
    വേനല്‍ചൂടിനെ മാറ്റി, ഉറങ്ങാന്‍ താരാട്ട് പാടുന്ന മഴ...
    ജനലിലൂടെ ഒഴുകിയെത്തുന്ന കാറ്റിനു മണ്ണിന്‍റെ ഗന്ധം...
    ഒന്ന് നനയാന്‍ .. കൊതിപ്പിച്ചു കൊണ്ട് .....
    ആര്‍ദ്രമായി ഒരീണം മൂളിക്കൊണ്ട് തോരുമ്പോള്‍ ..
    വെറുതേ ചോദിക്കട്ടെ മഴപെയ്യുന്നുണ്ടോ അവിടെ....?
    മണ്ണിന്‍റെ ഗന്ധം വാസനിക്കുന്നുണ്ടോ നീ....?

    ReplyDelete
  7. പ്രിയയുമായുള്ള ഈ സംവാദം തുടരട്ടെ !!!!

    ReplyDelete
    Replies
    1. മനസ്സും മറന്ന മനസ്സും തമ്മില്‍ വെറുതേ...

      അമ്മുവും അപ്പുവും വിഷു ആഘോഷിച്ചില്ലേ അശ്വതീ...?
      ഈ പുതുവര്‍ഷം നന്മകള്‍ കൊണ്ടുത്തരട്ടെ...

      Delete
  8. പ്രിയപ്പെട്ട ബനി,
    ശൂന്യമായ മനസ്സിനെ സൂക്ഷിച്ചുകൊള്ളുക. കൊടുംകാറ്റുപോലെ ചിന്തകൾ ചേക്കേറുവാൻ ശൂന്യമായ മനസ്സിന്റെ പടിവാതിൽക്കൽ ഊഴവും കാത്തുനിൽക്കുന്നു.

    ആശംസകൾ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീ..
      അവളേ ഓര്‍ക്കുന്ന മനസ്സിനെ സൂക്ഷിക്കേണ്ടതില്ല... ആ മനസ്സും അവളേ പോലെ...
      അവളേ കുറിച്ചോര്‍ക്കുമ്പോള്‍ ഏത് കൊടുംകാറ്റും ഇളംകാറ്റാകും..
      പിന്നെ ഇവിടെ ചേക്കേറുവാന്‍ വലിയ ചിന്തകളൊന്നും ഇല്ല...
      പ്രിയം..

      Delete
  9. വെറുതെയാണൊക്കെയുമീ സ്നേഹവും വാക്കും....
    കണ്ടു പിരിയാന്‍ വേണ്ടിയൊരു മാത്രയും..
    കാണാതിരിക്കാന്‍ പിന്നൊരു ജന്മവും...

    ReplyDelete
    Replies
    1. നിമിഷം കൊണ്ട് കഴിയുന്നൊരു ജന്മം സ്വന്തമായെങ്കില്‍ ... ഒരു മഴപ്പാറ്റയായെങ്കില്‍ ...

      Delete
    2. നിമിഷങ്ങള്‍ക്കപ്പുറത്ത് മറ്റൊരു ജീവന്‍റെ പിടച്ചില്‍ കാണാനോ, മഴപ്പെയ്ത്തില്‍ ചിറകു കൊഴിഞ്ഞ് തളര്‍ന്നു വീഴാനോ...

      Delete
    3. ഒരു ജന്മം കൂടി മോഹിച്ച് കൊണ്ട്, ഒരു മനസ്സായി ഒരിക്കല്‍ കൂടി ഒരു തീരമണയാന്‍ ..തിരയെ പുല്‍കാന്‍ .. അസ്തമയം കാണാന്‍ , സിന്ദൂരം ചാര്‍ത്താന്‍

      Delete