Thursday, December 13, 2012

പ്രിയ സുഹൃത്തെ നിനക്കായി...

സ്നേഹം..
ആഗ്രഹിക്കാത്ത മനസ്സുകള്‍ ഉണ്ടോ..
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, പങ്കിടാനും പങ്കുവയ്ക്കപ്പെടാനും ആഗ്രഹിക്കാത്ത ഹൃദയങ്ങളുണ്ടോ..
നേര്‍ത്തൊരു സൌഹൃദത്തിന്റെ കണ്ണികള്‍ പോലും പൊട്ടിച്ചെറിയാന്‍ വയ്യാതെ..
ഒരുവേള ഒരു നിമിഷമെങ്കിലും പിരിയാനാവാതെ...
എന്നും എന്നേക്കുമെന്നേക്കും ബന്ധിക്കപ്പെടാന്‍,
സ്വയം ബന്ധനസ്ഥനാവാന്‍ കൊതിക്കുമ്പോഴും
കാരണങ്ങളില്ലാതെ ഒരു വാക്ക് പോലും പറയാതെ
അകന്നുപോയ നീ ഇന്നും ഓര്‍മ്മകളില്‍ ഒരു നൊമ്പരമാണ്...
അകലെ മായുമ്പോഴും മനസ്സില്‍ നീയായിരുന്നു..
നിന്നോടോത്തുള്ള നിമിഷങ്ങളായിരുന്നു..
അറിയാന്‍ നീ വൈകുന്ന ഓരോ നിമിഷവും ഉരുകുകയായിരുന്നു.. മനസ്സ് നീറുകയായിരുന്നു..
അറിയില്ലായിരുന്നു നീ അകലുമെന്ന്... ദൂരെ മറയുമെന്ന്...
കാരണം പോലും പറയാതെ നീ മറഞ്ഞപ്പോള്‍ തെറ്റുകള്‍ ആരുടെ ഭാഗത്തെന്നറിയാതെ വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍...


ഇന്നൊരു വിളികൊണ്ട് പോലും ഞാന്‍ നിനക്കന്ന്യനെന്നു നീ..
കാതങ്ങള്‍ക്കകലെ നീ പറയാതെ പോയപ്പോഴും..
മൌനം കൊണ്ടേറെ നോവിച്ചുവെങ്കിലും ഇന്നും മറക്കാന്‍ കഴിയാത്ത നിന്റെ ഓര്‍മ്മകള്‍...
എന്തിനീ രാവില്‍ എന്റെ ചിന്തകളില്‍ നീ നിറഞ്ഞു.. അറിയില്ല.. മനപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചിട്ടും മറക്കാനാവാതെ..
ചിന്തിക്കരുതെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും ചിന്തിക്കാതിരിക്കാന്‍ ആവാതെ...

സൌഹൃദത്തിനും സ്നേഹത്തിനും പരിധികള്‍ വയ്ക്കാന്‍ നീയെന്നെ പഠിപ്പിച്ചു.. നിനക്ക് നന്ദി..
ഓര്‍മ്മകളെയും ചിന്തകളെയും ഒഴിവാക്കാന്‍ നീ പറയാതെ പറഞ്ഞു.. പഠിച്ചുകൊണ്ടിരിക്കുന്നു ഞാന്‍..
എങ്കിലും എനിക്ക് നിന്നെ കാത്തിരിക്കാതെ വയ്യ..
കാരണം എനിക്ക് നീ സുഹൃത്തായിരുന്നു, ഇന്നും ആണ്.. നാളെയുമതെ...

എന്നില്‍ നിന്നകലങ്ങളിലേക്ക് മറഞ്ഞത് നിന്റെ സന്തോഷമെങ്കില്‍ ആ സന്തോഷം തല്ലിക്കെടുത്താന്‍ ഞാന്‍ വരില്ലോരിക്കലും.. ഒരു വിളി കൊണ്ട് പോലും നിന്നെ ശല്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. 

നീ കടന്നു വരാതിരിക്കാന്‍ വേണ്ടി ഒരിക്കലും എന്റെ മനസ്സ് ഞാന്‍ അടച്ചു വച്ചിട്ടില്ലെന്ന് മാത്രം അറിയുക.. എന്ന് നീ വന്നാലും അന്ന് നീയെനിക്കാരായിരുന്നോ അത് തന്നെ എന്നും..

വേര്‍പെടാനും വേര്‍പെടുത്താനും നിനക്കവകാശമുണ്ട്.. എങ്കിലും അറിയുക വെറുതെയെങ്കിലും, പിരിഞ്ഞു പോകുന്ന ഓരോ സൌഹൃദവും കൊണ്ട് പോകുന്നത് ആത്മാവിന്റെ ഒരു ഭാഗമാണ്.. നിനക്ക് പകരം വയ്ക്കാന്‍ നീ മാത്രമേ ഉള്ളൂ.. ആരും ആര്‍ക്കും പകരമാവില്ല.. ആവാന്‍ കഴിയില്ല...

18 comments:

  1. വേര്‍പെടാനും വേര്‍പെടുത്താനും നിനക്കവകാശമുണ്ട്.. എങ്കിലും അറിയുക വെറുതെയെങ്കിലും, പിരിഞ്ഞു പോകുന്ന ഓരോ സൌഹൃദവും കൊണ്ട് പോകുന്നത് ആത്മാവിന്റെ ഒരു ഭാഗമാണ്.. നിനക്ക് പകരം വയ്ക്കാന്‍ നീ മാത്രമേ ഉള്ളൂ.. ആരും ആര്‍ക്കും പകരമാവില്ല.. ആവാന്‍ കഴിയില്ല... !!!!

    ReplyDelete
    Replies
    1. എന്റെ മനസ്സ്.. നീ പറയുമ്പോള്‍ ഒന്നാകുന്ന നമ്മുടെ മനസ്സ്...
      മറ്റൊന്നിനും പകരമാവാത്ത നിനക്ക് വേണ്ടി ഞാന്‍....
      പ്രാണന്റെ പ്രാണനില്‍ നിന്നും നീ പറിച്ചു കൊണ്ടുപോയ എന്റെ ജീവന്റെ നേര്...
      കഴിയില്ല കീ ആര്‍ക്കും ആരുടേയും പകരമാവാന്‍ കഴിയില്ല തന്നെ...

      Delete
  2. പകരമില്ലാത്തതാണ് സൌഹൃദങ്ങള്‍ പഴമയും

    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
    Replies
    1. ഓര്‍മ്മകളിലും, ചിന്തകളിലും ഒന്നിനെ മറ്റൊന്നില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഒരു പാട് ഘടകങ്ങള്‍...
      ഓരോന്നിനും അതിന്റേതായ ഗുണങ്ങള്‍...
      പകരമാവാന്‍ കഴിയുവതെങ്ങനെ...
      നിറഞ്ഞ സ്നേഹം ഗോപാ.. ഗോപന് പകരം ഗോപന്‍ മാത്രം... :)

      Delete
  3. ആരും ആര്‍ക്കും പകരമാവില്ലടോ ആരും...

    ReplyDelete
    Replies
    1. ഒരിക്കലും...
      മനസ്സില്‍ പതിഞ്ഞു പോയ സ്നേഹത്തിന്റെ മുഖങ്ങള്‍..
      പകരമൊരു മുഖം തേടി ഞാനലഞ്ഞു ജീവിതമിതുവരെ..
      കണ്ടില്ലെവിടെയും പകരം വയ്ക്കാനായ് ഒന്നിനെ പോലും...

      Delete
  4. നല്ല സൌഹൃദങ്ങളുടെ ഓര്‍മ്മ പോലും മനസ്സില്‍ വസന്ത കാലം തീര്‍ക്കും....ആ ഓര്‍മ്മ ആയിരിക്കും ചിലര്‍ക്ക് ഒറ്റപ്പെടുമ്പോള്‍ കിട്ടുന്ന ഏക ആശ്രയം....ആരും ആര്‍ക്കും പകരമാവില്ല..സത്യം... പക്ഷെ വീണ്ടും കണ്ടുമുട്ടി, പഴയ ഓര്‍മ്മ പുതുക്കാന്‍ സന്തോഷത്തോടെ അടുക്കുമ്പോള്‍, ഒഴിഞ്ഞു മാറുമ്പോഴുള്ള ദുഖം... അതും അനുഭവിക്കുന്നു ഈ ജന്മത്തില്‍...

    സൌഹൃദത്തെ നെഞ്ചോടു ചേര്‍ത്ത് എഴുതിയ ഈ എഴുത്ത് ഇഷ്ടമായി... നന്ദി നിത്യാ

    ReplyDelete
    Replies
    1. ഓര്‍മ്മകള്‍ എന്നും ആശ്വാസം തന്നെ..
      നല്ല സൌഹൃദങ്ങളുടെ ഓര്‍മ്മകള്‍ മനസ്സിന്റെ സന്തോഷം..
      അവരോടോത്തുള്ള നിമിഷങ്ങള്‍ ജീവന്റെ സ്പന്ദനം..
      പകരം വയ്ക്കാനാവാത്ത ആ സ്നേഹത്തില്‍ ഒന്ന് പോലും അകലെ മറഞ്ഞാല്‍ മനസ്സിരുളും..
      അടുക്കുമ്പോഴും അകലുന്ന അവര്‍ മനസ്സിനെ മുറിപ്പെടുത്തുന്നുവെങ്കിലും വെറുക്കാനാവില്ല..

      സൌഹൃദങ്ങള്‍ എന്നും ആത്മാവിന്റെ ഒരു ഭാഗം...
      ഇഷ്ടായതില്‍ ഏറെ സന്തോഷം അശ്വതീ..

      Delete
  5. പ്രിയ സ്നേഹിതാ,
    അറിയുമോ നീ എന്റെ ഹൃദയത്തിന്‍
    -ഉള്‍തുടിപ്പതിലുണ്ടടങ്ങാത്ത-
    സ്നേഹമതൊടുങ്ങുമോരുനാള്‍-
    അന്ന് ഞാനും ഒടുങ്ങിടും നെഞ്ചകം
    അഗ്നിയാല്‍ ചാരമായി മാറിടും.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌..
      നിന്റെ സ്നേഹം ഒടുങ്ങുന്ന നാളില്‍ ഞാനെന്റെ ആത്മാവിന്റെ അറ്റുപോയ ചേതന കാണുന്നു...
      ഒരുവേള നിന്‍ ചിരിയില്‍ ഞാനുയര്‍ന്നേക്കാം..
      മരണം പോലുമെന്നോട് തോറ്റേക്കാം സഖേ..

      നിന്നിലേറെ പ്രിയമോടെ...

      Delete
  6. നന്നായിരിക്കുന്നു..നല്ല കൂട്ടുകാര്‍ ഒരിക്കലും പിരിയതെ ഇരിക്കട്ടെ..
    ആശംസകള്‍

    ReplyDelete
    Replies
    1. ഒരിക്കലും പിരിയരുത് എന്ന് ആശിക്കാനെ പറ്റൂ രാജീവ്...
      എങ്കിലും പിരിയാതിരിക്കണം എന്നും..
      മനസ്സിലൊരു നേര്‍ത്ത സ്നേഹത്താല്‍ ബന്ധിച്ചീടണം ഓരോ സൌഹൃദത്തെയും...

      Delete
  7. പ്രിയപ്പെട്ട സ്നേഹിതാ,

    മഞ്ഞു പെയ്യുന്ന ഈ ക്രിസ്തുമസ്സ് രാവുകള്‍ എത്ര മനോഹരം !

    നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തുമ്പോള്‍, ഓര്‍ക്കണം..!

    ഈ ജീവിതം എത്ര മനോഹരം....!

    ചിരിച്ചു കൊണ്ട്,ജീവിക്കാന്‍ കഴിയട്ടെ !

    ഓരോ നിമിഷവും, സ്നേഹവും സൌഹൃദവും സന്തോഷവും നല്‍കാന്‍ ശ്രമിക്കുക....!

    നമ്മുടെ പുഞ്ചിരി ആരൊക്കെയോ പ്രതീക്ഷിക്കുന്നു !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ..

      ഡിസംബര്‍... മനസ്സില്‍ സ്നേഹത്തിന്റെ മഞ്ഞുമഴ പൊഴിയിക്കുന്ന മാസം...

      നഷ്ടങ്ങള്‍ എന്നും നേട്ടത്തിന്റെ മുന്നോടിയെന്നാരോ...
      എങ്കിലും പ്രിയതരമാം ഒന്ന്, അടുക്കാന്‍ വേണ്ടിയായിരിക്കാം അകലങ്ങളിലേക്ക് മറഞ്ഞത്..

      ജീവിതം സുന്ദരം.. ഈ രാവ് പോലെ.. നീലാകാശം പോലെ.. പൂവുപോല്‍.. പുലരി പോല്‍.. എവിടെയോ വിരിയുന്ന നേര്‍ത്ത പുഞ്ചിരി പോല്‍..

      വാക്കുകളില്‍ കരയുമ്പോഴും മനസ്സ് കൊണ്ട് ചിരിക്കാം...

      ആരുടെയൊക്കെയോ പ്രതീക്ഷകള്‍ പ്രാവര്‍ത്തികമാക്കാന്‍ മാത്രമല്ല..
      എനിക്ക് വേണ്ടി, അവര്‍ക്ക് വേണ്ടി ഇന്ന് സ്നേഹിക്കുന്നു.. പുലരിയെ.. പൂക്കളെ.. പുളിനങ്ങളെ... പറവകളെ..
      അവര്‍ക്ക് വേണ്ടി ഇന്ന് നല്‍കുന്നു സ്നേഹം.. സാന്ത്വനം.. വാത്സല്യം.. കരുതല്‍...

      നമ്മുടെ പുഞ്ചിരി പ്രതീക്ഷിക്കുന്നവര്‍ക്കായി ജീവിതം... ആ ചിരി കാണാന്‍ വേണ്ടി മാത്രം കണ്ണുകള്‍... പിന്നെ മനസ്സും...

      സ്നേഹപൂര്‍വ്വം...

      Delete
  8. പകരം തേടാതിരിക്കു നിത്യാ..
    ഹൃദ്യതരമായ മറ്റൊന്നിനു കാത്തിരിക്കു

    ReplyDelete
    Replies
    1. ഒരിക്കലും പകരം തേടിയില്ല.. പകരമാവുകയുമില്ല...
      എങ്കിലും എനിക്ക് പകരം വേറെ ആരെങ്കിലും ഉണ്ടാകും
      എന്നത് വേദനയോടെ കേട്ട് നില്ക്കുന്നു..

      Delete
  9. thangalude post nekal hridyamai thonnunne oro comnts num kodukunna manoharamaya reply kalaanu

    ReplyDelete
    Replies
    1. എനിക്കുമതേ... പോസ്റ്റിനെക്കാള്‍ ഇഷ്ടം കമന്റിനു മറുപടി കൊടുക്കുക എന്നതാ.. അല്ലെങ്കില്‍ മറുപടി കൊടുക്കാന്‍ വേണ്ടി മാത്രം ഒരു പോസ്റ്റ്‌ എഴുതുക... പക്ഷെ ചിലപ്പോഴൊക്കെ ഓരോ പോസ്റ്റും ഓരോ മറുപടിയാണ്.... ആ മറുപടിയുടെ ചോദ്യം ഇല്ലാത്തതാണ് പോസ്റ്റിന്റെ മനോഹാരിത നഷ്ടപ്പെടുത്തുന്നത്.. സാരമില്ല, ആ ചോദ്യങ്ങള്‍ എനിക്ക് മാത്രം കേള്‍ക്കെണ്ടാതാണെന്നു കരുതിയാല്‍ മതീട്ടോ...:) അപ്പൊ റിപ്ലൈ മനോഹരമാകുന്നത് കമന്റുകള്‍ അതിനേക്കാള്‍ മനോഹരമാകുന്നത് കൊണ്ട് മാത്രം...

      ഇതിനേക്കാള്‍ നന്നായി മറുപടി കൊടുക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഈ ഒരഭിപ്രായത്തില്‍ ഏറെ സന്തോഷം ഏയ്‌ഞ്ചല്‍... മറുപടികളെങ്കിലും മനോഹരമാകുന്നു എന്നത് ഏറെ ആശ്വാസം...

      ചോദിക്കാന്‍ മറന്ന ചോദ്യങ്ങള്‍ക്ക് ഉത്തരവും തേടി ചെന്നപ്പോള്‍ കണ്ടില്ലോരിടത്തും..! തേടി പിടിക്കാനും വയ്യാതായിരിക്കുന്നു.. എന്നോ കണ്ട വഴികള്‍ ഇന്ന് ശൂന്യം, ആരോ അടച്ചിട്ട വാതിലുകള്‍ ഇന്നും തുറക്കാതെ.. എങ്കിലും ഓര്‍ക്കുന്നു തോഴീ ഒരു കൊച്ചു ശലഭവും, ഇലകളും, പൂവും, പൂക്കളും, തുമ്പികളും, കുഞ്ഞും, കുഞ്ഞിന്റെ കൊഞ്ചലും ഒപ്പിയെടുത്തൊരു ക്യാമറ കണ്ണുകളെ..

      വിളിച്ചോരു പേരിനെ തെറ്റെന്നു പറഞ്ഞ താളിനെ ആരോ പറിച്ചു മാറ്റിയിരിക്കുന്നു, നീയോ നിയതിയോ?

      Delete