Wednesday, November 7, 2012

സ്ത്രീ ശബ്ദത്തില്‍ കേട്ടത്:

കഥയുറങ്ങുന്നൊരു വീട്..എന്‍റെ-
കവിതകള്‍ തളിരിട്ട വീട്...  (2)
എന്നനുരാഗം പിറന്ന വീട്
സ്നേഹിതനവനുടെ കളിവീട്   (2)
                                                                          (കഥയുറങ്ങുന്നൊരു...)

സ്നേഹസുഗന്ധം പരന്ന വീട്.. എന്നും-
ശാന്തി ഗീതം കേട്ടുണര്‍ന്ന വീട് (2)
മോഹസുമങ്ങള്‍ വിടര്‍ന്ന വീട്..
സ്നേഹിതന്‍ അവനുടെ പ്രിയ വീട്  (..2)
സ്നേഹിതനവനുടെ ഇഷ്ട വീട്..
                                                                          (കഥയുറങ്ങുന്നൊരു...)
കനവുകള്‍ പൂവിട്ട വീട്.. നിത്യ-
സ്മരണകള്‍ തെളിയുന്ന വീട്  (2)
രാഗവര്‍ണ്ണങ്ങള്‍ നിറഞ്ഞ വീട്..
സ്നേഹിതന്‍ അവനുടെ സ്വപ്നവീട്..  (2)
സ്നേഹിതനവനുടെ ഇഷ്ട വീട്..
                                                                          (കഥയുറങ്ങുന്നൊരു...)
************************************************************


പുരുഷശബ്ദത്തില്‍ കേട്ടത്..

കഥയുറങ്ങുന്നൊരു വീട്..എന്‍റെ-
കവിതകള്‍ തളിരിട്ട വീട്...  (2)
എന്നനുരാഗം പിറന്ന വീട്
കണ്മണിയവളുടെ കളിവീട്   (2)
                                                                          (കഥയുറങ്ങുന്നൊരു...)
സ്നേഹസുഗന്ധം പരന്ന വീട്.. എന്നും-
ശാന്തിഗീതം കേട്ടുണര്‍ന്ന വീട് (2)
മോഹസുമങ്ങള്‍ വിടര്‍ന്ന വീട്..
കണ്മണി  അവളുടെ പ്രിയ വീട്  (..2)
കണ്മണിയാളുടെ ഇഷ്ട വീട്..
                                                                          (കഥയുറങ്ങുന്നൊരു...)
കനവുകള്‍ പൂവിട്ട വീട്.. നിത്യ-
സ്മരണകള്‍ തെളിയുന്ന വീട്  (2)
രാഗവര്‍ണ്ണങ്ങള്‍ നിറഞ്ഞ വീട്..
കണ്മണി അവളുടെ സ്വപ്നവീട്..  (2)
കണ്മണിയാളുടെ ഇഷ്ട വീട്..
                                                                          (കഥയുറങ്ങുന്നൊരു...)

************************************************************

പാടിയത്:
സ്ത്രീശബ്ദം: സംഗീത സജിത്ത്
പുരുഷശബ്ദം: ജയചന്ദ്രന്‍

************************************************************

15 comments:

  1. സ്നേഹത്തിന്‍റെ.. സൗഹൃദത്തിന്‍റെ ഈ വീട്ടില്‍ നിന്നും പോകാന്‍ സമ്മതിക്കാത്ത പ്രിയസ്നേഹിതര്‍ക്കായ്.. ഈ ഗാനം.. എന്‍റെ മറ്റൊരു പ്രിയഗാനം നല്‍കട്ടെ ഞാന്‍..

    [ദേ ഞാന്‍ വാക്ക് പാലിച്ചു... ഇനിയെന്നോട് പറഞ്ഞതും എല്ലാരും ചെയ്തേക്കണം..:) റിനിയെ, ഈ പാട്ട് കേട്ടിട്ട് ഒരു പോസ്റ്റ്‌ എഴുതിയെ..]

    ReplyDelete
  2. വാക്ക് അതുപിന്നെ പറഞ്ഞു പോയാല്‍ തിരികെ എടുക്കാന്‍ പാടില്ല :)

    വന്നു കണ്ടു വായിച്ചു വന്നതിനായ്‌ ഒരു വാക്കും പറഞ്ഞു

    സൗഹൃതത്തിന്റെ സ്നേഹ സുകന്ധമേറ്റ് എന്നും ഈ വഴികളിലൂടെ നടക്കാം....

    ശുഭരാത്രി...:)

    ReplyDelete
    Replies
    1. അപ്പൊ.. തിരികെയെടുപ്പിച്ചില്ലേ...:)
      വന്നതിനു.. കണ്ടതിനു... വായിച്ചതിനു.... ഒരു വാക്ക് പറഞ്ഞതിന്.... സൗഹൃദത്തിന്‍റെ സുഗന്ധമേറ്റ് ഈ വഴികളിലൂടെ നടക്കുന്നതിനു പകരം നല്‍കാന്‍ ഒരായിരം സ്നേഹപുഷ്പങ്ങള്‍ മാത്രം...:)

      Delete
  3. പ്രിയ സുഹൃത്തെ,

    എനിക്കും ഇഷ്ടം ഈ വരികള്‍. ഈ വീട്ടില്‍ സ്നേഹമായി സൗഹൃദമായി നിന്റെ സഹോദരനായി ഞാനും ഉണ്ടാകും എന്നും.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌,
      വരികളിഷ്ടമായതില്‍ ഏറെ സന്തോഷം കൂട്ടുകാരാ...
      സ്നേഹമായും, സൗഹൃദമായും എന്നും നീയെന്റെ ഹൃദയത്തില്‍...
      നിന്നിലേറെ പ്രിയമോടെ....

      Delete
  4. ഈ സ്നേഹവീട്ടില്‍ നമുക്കൊക്കെ ദുഖത്തിലും സന്തോഷത്തിലും പങ്കുചേര്‍ന്നു ജീവിക്കാം...

    ReplyDelete
    Replies
    1. നിക്കറിയാലോ അവിടെ ദീപം തെളിക്കാന്‍ അശ്വതി ഉണ്ടാകുമെന്ന്...

      Delete
  5. കനവുകള്‍ പൂവിട്ട വീട്.. നിത്യ-
    ഹരിതമായ് തെളിയുന്ന വീട്

    ഇങ്ങനെ മനോഹരമായ ഒരു വീടാകട്ടേ..!!!! നമ്മുടേ ഈ വീടും..



    സ്നേഹത്തോടെ
    രാജീവ്

    ReplyDelete
    Replies
    1. സ്മരണകള്‍... ഹരിതം തന്നെ രാജീവേ....:)

      Delete
  6. പ്രിയപ്പെട്ട സ്നേഹിതാ,

    എഴുത്തിന്റെ ലോകത്തിലേക്ക് വീണ്ടും സ്വാഗതം !

    അങ്ങിനെയൊരു വീടിന്റെ ഐശ്വര്യമാവുക !

    വിളക്കും !

    ഹൃദ്യമായ ആശംസകള്‍ !

    സസ്നേഹം,

    അനു


    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      കാരണക്കാരായവരോടെല്ലാം നിറഞ്ഞ സ്നേഹം മാത്രം...

      സ്നേഹപൂര്‍വ്വം...

      Delete
  7. എല്ലാരും വല്യ സെന്‍റി ആണല്ലോ..:)

    ReplyDelete
    Replies
    1. ശരിയാണല്ലോ പല്ലവീ..

      Delete
    2. njan happy aanu.enikkoru lottery adichu.

      Delete
    3. അതാ പറഞ്ഞേ, ഭാഗ്യമുള്ളവരോട് കൂട്ട്കൂടണം...:)

      Delete