Sunday, November 4, 2012

ഇനിയില്ല ഞാന്‍ നിനക്കായി...

രാഗാര്‍ദ്രമായി നീ പാടും പാട്ടിന്നീണം തേടീ ഞാന്‍
അകലുന്നൊരോര്‍മ്മയുമായി അലയുന്നു.. ഈ ഭൂവില്‍..

നിലാവിന്‍റെ തീരങ്ങള്‍ നിനക്കായി നല്‍കാം ഞാന്‍..
ഓര്‍മ്മകള്‍ സ്വന്തമായി എനിക്ക് നീ നല്കീല്ലേ..

നിലാപ്പക്ഷി പാടും പാട്ടില്‍ നിന്നെ തിരയുമ്പോള്‍..
ഇന്നെന്‍റെ സ്വപ്‌നങ്ങള്‍ നിറം മാഞ്ഞു മാഞ്ഞേ പോയി...

മറക്കുന്നു ഞാനാ നാളിന്‍ മധുരിക്കും സ്മരണകള്‍
വെറുതേ മനസ്സിനെ നോവിക്കുമെന്നോര്‍മ്മകള്‍

ഇടറുന്ന പാദവുമായി, തുടിക്കുന്ന നെഞ്ചുമായി..
പിന്തിരിഞ്ഞിങ്ങു ഞാന്‍ പോവുന്ന വേളയില്‍..

ഒരു വാക്കും മിണ്ടല്ലേ നീ, ഒരു നോക്ക് നോക്കല്ലേ..
പ്രാണനെന്നില്‍ നിന്നും പിടിച്ചങ്ങു വാങ്ങീടല്ലേ..

ഇനിയെന്‍റെ ദുഃഖങ്ങള്‍ ഞാന്‍ രാവിന്നു നല്‍കട്ടെ
ഇനിയെന്‍റെ വേദനകള്‍ കടലിന്നു പകരട്ടെ...

നിറമിഴിയുമായി നീ ഇനിയും വന്നീടല്ലേ.. പെണ്ണെ
സാന്ത്വനം നല്‍കുവാന്‍ എനിക്കിനി കഴിയില്ല..




എന്‍റെ ഹൃദയത്തിന്‍റെ അവസാന മിടിപ്പ് വരെ പാടുന്നത് നിന്‍റെ പേരല്ലേ..

10 comments:

  1. മറക്കുന്നു ഞാനാ നാളിന്‍ മധുരിക്കും സ്മരണകള്‍
    വെറുതേ മനസ്സിനെ നോവിക്കുമെന്നോര്‍മ്മകള്‍ കൊള്ളാം കൊള്ളാം .

    ReplyDelete
  2. എന്നും നിന്റെ പോസ്റ്റു കളില്‍ എഴുതുമ്പോള്‍ എനിക്ക് ഏറെ അടുപ്പമുള്ള ഒരാളിനോട് കുശലം പറയുന്ന പോലെ ആയിരുന്നു എന്തോ ഇന്ന് ഇന്ന് നീ ഒരുപാട് ദൂരെ ആയി എന്ന തോന്നല്‍ ഒരിക്കലും കാണാത്ത ഒരിടത്തേക്ക് നീ അകന്നു പോയിരിക്കുന്ന പോലെ....

    നിന്റെ ഹൃദയത്തിലെ അവസാന മിടിപ്പ് വരെ പാടും എന്ന് പറഞ്ഞിട്ട് നീ എന്തെ ഈ നീണ്ട മൗനത്തിന്റെ കൂട്ടില്‍ ഇരിക്കുന്നു.....??

    കൂടെന്നും ഉണ്ടായിരുന്നിട്ടും നീ എന്തെ ഇടറുന്ന പാതവും തുടിക്കുന്ന നെഞ്ചുമായി തിരികെ നടക്കുന്നു....??

    ReplyDelete
    Replies
    1. തിരികെ നടത്തം അനിവാര്യമായ നിമിഷങ്ങള്‍..... നല്ലതിന് വേണ്ടി മാത്രം എന്നറിയുക...

      Delete
    2. ഇന്ന് എനിക്ക് നഷ്ട്ടങ്ങളുടെ ഒരു ദിനം കൂടിയാണ് എന്തെ ഇങ്ങിനെ....?
      രാവിലെ തുടങ്ങി ഈ നഷ്ട്ടങ്ങളുടെ നിര എന്നെ പിടികൂടാന്‍ തുടങ്ങിയിട്ട്....:( :(

      Delete
    3. ആഭീ.. നഷ്ടങ്ങള്‍ നേട്ടങ്ങളുടെ മുന്നോടിയാണ്.. ഒന്നും നിനക്ക് നഷ്ടപ്പെട്ടിട്ടില്ല.. കാരണം നഷ്ടപ്പെടാനായി ഒന്നും നമ്മള്‍ കൊണ്ടു വരുന്നില്ല.. ഇവിടെ എന്നോ ഉണ്ടായിരുന്നത് നമ്മുടെ നിലനില്‍പ്പിനു വേണ്ടി ആരോ നമുക്ക് എത്തിച്ചു തന്നതാണ്.. എന്‍റെ ആവശ്യം കഴിഞ്ഞാല്‍, അല്ലെങ്കില്‍ എനിക്കനുവദിച്ച സമയം കഴിഞ്ഞാല്‍ അത് നിന്നില്‍ വന്നു ചേരും പ്രകൃതി നിയമമാണത്... ചാക്രികസംക്രമണം..

      Delete
  3. നിറമിഴിയുമായി നീ ഇനിയും വന്നീടല്ലേ.. പെണ്ണെ
    സാന്ത്വനം നല്‍കുവാന്‍ എനിക്കിനി കഴിയില്ല..
    ദുഖിക്കുന്നവരെ സാന്ത്വനിപ്പികണം എന്നല്ലേ ,അപ്പോള്‍ അവളുടെ കണ്ണുനീര്‍ ഒപ്പിയെടുക്കു ,എന്നിട്ടൊരു പുഞ്ചിരി സമ്മാനിക്കു അപ്പോള്‍ അവളും പുഞ്ചിരിക്കും .

    ReplyDelete
    Replies
    1. അവളുടെ പുഞ്ചിരിയായിരുന്നു എന്‍റെ സന്തോഷം, സമാധാനം..
      അത് കൊണ്ട് തന്നെ അവളോരികലും പുഞ്ചിരിക്കാതിരുന്നില്ല...
      ഇനിയൊരിക്കലും കണ്ണുകള്‍ നിറയില്ലെന്നു അവള്‍ പറഞ്ഞപ്പോള്‍ മനസ്സ് താനേ തണുത്ത നിമിഷങ്ങള്‍...

      Delete
  4. വേര്‍പ്പാടിന്റെ നോവ്‌...

    ReplyDelete
    Replies
    1. ശരിക്കും മുബീ.. വേര്‍പാട് എത്ര നോവാണെന്നോ(ഇങ്ങനെ വിളിച്ചു പോയില്ലേ... എല്ലാരും മുബീത്താ ന്നു വിളിക്കുമ്പോ.. സാരല്യ.. ഇനി മുബീന്നു തന്നെ വിളിക്കാം അല്ലെ...)

      Delete