Sunday, November 4, 2012

അവസാന നിമിഷങ്ങളിലേക്കായി

ഇനിയുമുണ്ടേറെ നേരം കാത്തിരിക്കാന്‍ സഖീ
ഈ വഴിയോരസന്ധ്യയില്‍ ഇരുള്‍ വീഴും മുന്നേ
നിലാവ് നിന്‍ നെറ്റിയില്‍ തൊടുന്നതിന്‍ മുന്നേ
താരകള്‍ നിന്നെയുമ്മ വയ്ക്കും മുന്നേ
കാത്തിരിപ്പൂ ഞാനീ വഴിയോരസന്ധ്യയിലേകനായി
വെയിലേറ്റു വാടാതെ, മഴയേറ്റു തളരാതെ..
നിഴല്‍ മാഞ്ഞ വീഥികളില്‍ നിന്നോര്‍മ്മകള്‍
ഒരു പാദസരക്കിലുക്കം പോലെ അകന്നു പോവുമ്പോള്‍
നിഴല്‍ക്കുത്തേറ്റ് പിടഞ്ഞൊരു ഹൃദയം കാണാതെ നീ

6 comments:

  1. കാത്തിരിപ്പല്ലേ ജീവിതം..കാത്തിരിക്കു നടക്കട്ടെ എല്ലാം.

    ReplyDelete
    Replies
    1. എന്തിന് വേണ്ടി...? നിഴല്‍ക്കുത്തേറ്റ് പിടയാനോ...?

      Delete

  2. ഇനിയുമുണ്ടേറെ നേരം കാത്തിരിക്കാന്‍ സഖീ
    ഈ വഴിയോരസന്ധ്യയില്‍ ഇരുള്‍ വീഴും മുന്നേ
    കാത്തിരിക്കു ,അതു തന്നെ ഒരു പ്രതീക്ഷയല്ലേ .നല്ലതു സംഭവിക്കും

    കാത്തിരിപ്പൂ കണ്മണീ ഉറങ്ങാത്ത മനമോടെ
    നിറമാര്‍ന്ന നിനവോടെ
    മോഹാര്‍ദ്രമീ മണ്‍ തോണിയില്‍

    എഴുതിയ വരികള്‍ എന്നെ ഈ ഗാനം ഓര്‍മ്മിപ്പിച്ചു

    ReplyDelete
    Replies
    1. കാത്തിരിപ്പില്‍ പ്രതീക്ഷകള്‍ ചേര്‍ത്തു വച്ച് കാലങ്ങളോളം...
      അതിനൊരു സുഖമുണ്ട്.. എത്തില്ലെന്നറിഞ്ഞിട്ടും വെറുതെ..
      നിസ്വാര്‍ത്ഥമായ കാത്തിരിപ്പ്..

      കാത്തിരിപ്പൂ കണ്മണീ...
      ഉറങ്ങാത്ത മനമോടെ
      നിറവാര്‍ന്ന നിനവോടെ..
      മോഹാര്‍ദ്രമീ മണ്‍തോണിയില്‍..

      നല്ല ഗാനം, നല്ല ഈണം.. ഹൃദയത്തിന്‍ ആഴങ്ങളില്‍ പൊഴിയുന്ന മുത്തുപോലെ ആ വരികള്‍..

      Delete
  3. ഹാ!!! മനോഹരം..!!! ഇങ്ങനെ ഉള്ള അളാണോ എല്ലാമിട്ടിട്ട് പോകാന്‍
    തുടങ്ങിയെ!!!.

    ReplyDelete
    Replies
    1. ചേര്‍ത്തു നിര്‍ത്തുമ്പോള്‍ പോകാന്‍ കഴിയുവതെങ്ങനെ..?

      Delete