ആ സംഗീതത്തില്‍ മനസ്സ് ശാന്തി തിരയുന്നു.............
തിരഞ്ഞേറെ മടുത്തപ്പോള്‍ കണ്ണുകളില്‍ ഉറക്കം കൂടുകൂട്ടുന്നു............
കൂടണയാന്‍ വെമ്പി നില്‍ക്കുന്ന മനസ്സിനു ഇന്നേറെ തളര്‍ച്ച.....................
ഏറെ കൊതിച്ചോരുറക്കം ഇന്നെന്നെ പുല്‍കാനെത്തുമ്പോള്‍ കാണാതിരിക്കാന്‍ വയ്യ.......
കണ്‍പോളകള്‍ക്ക് വല്ലാത്ത ഭാരം............
നോവിച്ച വാക്കുകളുടേതോ, അതോ എന്‍റെ മനസ്സിന്‍റെ തന്നെയോ...............?
അറിയില്ല..
ഉത്തരമില്ലാത്ത ഒരു ചോദ്യവുമായി ഇനിയൊരുറക്കം.............
ഘനീഭവിച്ച മനസ്സില്‍ ഇനിയും അലിഞ്ഞു ചേരാന്‍ ദുഃഖങ്ങളല്ലാതെ..................
എന്‍റെ നിശ്വാസങ്ങളുടെ പ്രതിധ്വനി എന്നെ ഭയപ്പെടുത്തുന്നു..............
ഇന്ന് ഇരുട്ടിനെ ഏറെയിഷ്ടം.....................
വാക്കുകള്‍ മുറിഞ്ഞു പോകുന്നു................. മനസ്സും......................
അര്‍ത്ഥമില്ലാത്ത ജല്പനങ്ങള്‍ മാത്രമായി മാറുന്ന വേളയില്‍ മൗനം പോലും ദൂരേക്ക്.........
ഈ മഴ പെയ്ത് തോരുന്നത് എനിക്ക് വേണ്ടിയോ...............
ആര്‍ത്തലച്ച് കരഞ്ഞു തളരുമ്പോള്‍ ഒരു നേര്‍ത്ത തേങ്ങലായി, ചാറ്റലായി പതിയെ,
വളരെ പതിയെ മനസ്സിനെ, വരണ്ട മണ്ണിനെ ആര്‍ദ്രമാക്കിക്കൊണ്ട്.........
എന്തെ നീയിങ്ങനെ എന്ന് സ്വയം ചോദിക്കുമ്പോഴും മഴത്തുള്ളികള്‍ക്ക് ഉപ്പുരസം...........
ഹൃദയത്തിന് മിടിപ്പ് കൂടുന്നു... ദേഹം തളരുന്ന പോലെ..... വയ്യ ഇനിയും............
കൈകള്‍ കുഴയുന്നു.... തൊണ്ട വരളുന്നു... കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നു........
എന്നിട്ടും ഇതുവരെയില്ലാത്ത വേഗതയില്‍ വിരലുകള്‍ കീ ബോര്‍ഡില്‍ പായുന്നു..............
ഓരോ അപൂര്‍ണ്ണമായ വാചകങ്ങള്‍ക്കൊടുവിലും വിരലുകളും തളരുന്നുവോ............
ഇല്ല ഇനിയൊരുപക്ഷേ ഈ ലോകം എന്നേക്കുമെന്നേക്കും എനിക്കൊരോര്‍മ്മ.........അല്ല ഞാനൊരോര്‍മ്മയോ....?
ഇനിയും തുഴയുവാന്‍ വയ്യ.......... രണ്ട് കരകളും കണ്ണെത്താത്ത ദൂരത്തില്‍.... ചുറ്റിനും ചുഴികള്‍...
കണ്ണുകളില്‍ ഇരുട്ട്, ചുറ്റിനും നിശ്ശബ്ദത... കാലം ഒരു കൂടൊരുക്കാനൊരുങ്ങുകയോ....?!
എനിക്ക് വേണ്ടി.... എന്റെ ശാന്തിക്ക് വേണ്ടി......!!
നിമിഷങ്ങള്‍ക്കിന്നു വല്ലാത്ത ദൈര്‍ഘ്യം.... എഴുതാനിരുന്ന വാക്കുകള്‍ക്ക് ആവര്‍ത്തനങ്ങളുടെ വിരസത..................
കൂടണയാന്‍ വെമ്പി നില്‍ക്കുന്ന മനസ്സ് തളരാതെ നീ കൊതിച്ചൊരുറക്കം നിന്നെ പുല്‍കും വരെ ആ മനസ്സിന്റെ മുറിവുകളിലേക്ക് ഒരു സാന്ത്വനസ്പര്‍ശമായി ഞാന്‍ ഉണ്ടാകും....
ReplyDeleteനിത്യേ...നൊമ്പരങ്ങള്‍ ചാലിട്ടൊഴുകിയ ആവര്‍ത്തനവിരസത തുളുംബാത്ത ഈ വാക്കുകള്‍ ഏറെ ഹൃദ്യം...ആദ്യം എത്താനായതില്‍ ഏറെ സന്തോഷവും...ആശംസകള്‍ട്ടോ
മനസ്സിന്റെ ചൂടേറ്റു നീ ഉരുകില്ലെങ്കില്‍,
Deleteചിന്തകളുടെ പ്രവാഹത്തില്‍ ഒലിച്ചുപോവില്ലെങ്കില്‍..
അന്യമായ സാന്ത്വനസ്പര്‍ശം ഒരിക്കല്‍ കൂടി ആഗ്രഹിക്കാന്‍ അന്ന് ഞാനുണ്ടാകുമെങ്കില്‍..
എങ്കിലും കഴിയില്ല... നോവിന്റെ കൂടണയാന്‍ നിന്നോട് പറയാന്‍....
ആദ്യവരവില്‍ നിന്റെ സന്തോഷത്തില്‍ നിന്നെക്കാളേറെ സന്തോഷമെനിക്ക്..
മനസ്സെന്നും ആവര്‍ത്തനം തന്നെ.. വാക്കുകള്‍ക്കപ്പുറം ചിന്തകളുടെ ആവര്‍ത്തനം,,,
പ്രിയ സ്നേഹിതാ ,
ReplyDeleteകാലം അനുവദിച്ച സമയത്തിന് തീരെ ദൈര്ഘ്യം ഇല്ല...........
കൊതിതീരും മുന്‍പേ, മോഹങ്ങള്‍ ബാക്കിയാക്കി.......
ആവര്‍ത്തന വിരസത തീരെ തോന്നാത്ത വാക്കുകള്‍ക്കു
ഹൃദ്യമായ നന്ദി !
ശുഭരാത്രി !
സസ്നേഹം ,
അനു
പ്രിയപ്പെട്ട അനൂ,
Deleteശരിയാണ് കാലം അനുവദിച്ച സമയത്തിനു ദൈര്‍ഘ്യം ഇല്ല...
പലര്‍ക്കും പോരാതെ വരുന്നു..
എങ്കിലും അനുവദിച്ച സമയത്തില്‍ ചില നിമിഷങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുതലാണ്...
വാക്കുകള്‍ ഒരു പക്ഷെ ആവര്‍ത്തനമാകില്ല..
പക്ഷെ മനസ്സും ചിന്തയും എന്നും ആവര്‍ത്തനം തന്നെ...
ഹൃദയം കൊണ്ട് നന്ദി പറയുമ്പോള്‍ സ്വീകരിക്കാതിരിക്കാന്‍ വയ്യാത്ത നിമിഷം...
നന്ദി സ്വീകരിച്ചു.. (എന്തിനു വേണ്ടി എന്നെനിക്കറിയില്ല, എങ്കിലും സ്വീകരിച്ചു)
സ്നേഹപൂര്‍വ്വം...
നൊമ്പരം എന്നാല്‍ പോലും ഒരു കവിത പോലെ സുന്ദരം. ആശംസകള്‍.
ReplyDeleteനോവല്ലാത്തതോന്നും പിറക്കില്ലിവിടെ.. നോവോട്ട് അറിയാത്തത് കൊണ്ടോ അറിയുന്നത് കൊണ്ടോ ഇന്നും തീര്‍ച്ചയില്ല...
Deleteപ്രിയ കൂട്ടുകാരാ,
ReplyDeleteവരികള്‍ എല്ലാം ഏറെ ഹൃദ്യം.
ഇഷ്ടമാകാത്ത ഒരു വാക്കുപോലും ഇല്ല.
സുന്ദരമായ വാക്കുകള്‍ ഭംഗിയായി അടുക്കിവച്ച് പൂര്‍ണ്ണതയുള്ള വരികള്‍ നെയ്‌തെടുത്തതിനു അഭിനന്ദനങ്ങള്‍.
മനസ്സെന്നും ശാന്തമായിരിക്കട്ടെ !
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയ ഗിരീഷ്..,
Deleteവരികള്‍ ഹൃദ്യമോ എന്നറിയില്ല..
വാക്കുകള്‍ സുന്ദരമാകുന്നുവെങ്കില്‍ വായിക്കുന്നവരുടെ മനസ്സിന്റെ സൌന്ദര്യം.
വാക്കുകള്‍ പൂര്‍ണ്ണമല്ല...
മനസ്സിന്റെ ശാന്തതയ്ക്ക് കാലമൊരു കൂടോരുക്കണം..
വാക്കുകള്‍ക്ക്, വാക്കുകളിലെ സ്നേഹത്തിനു പകരം നല്‍കാന്‍ സൗഹൃദം മാത്രം..