Sunday, October 14, 2012

നീയാല്‍ മനോഹരമാക്കപ്പെട്ട എന്‍റെ വാക്കുകള്‍ക്ക്

ഒരു മയില്‍‌പീലി ഞാന്‍ നിനക്ക് നല്‍കാം..
പുസ്തകത്താളില്‍ അടച്ചുവയ്ക്കാന്‍..
മഞ്ചാടിമണികള്‍ നല്‍കാം നിനക്കായി..
മൈലാഞ്ചിക്കയ്യില്‍ ചേര്‍ത്ത് വയ്ക്കാന്‍..

ഓര്‍മ്മകള്‍ നൂറായി പെറ്റുപെരുകുമ്പോള്‍..
പുസ്തകത്താളില്‍ നിറയും സുഗന്ധത്തില്‍...
ഓളങ്ങള്‍ തീര്‍ത്തൊരു നിലാവ് വിരിയും..
സ്വപ്നങ്ങളില്‍ ഞാനൊരു ദീപം തെളിക്കും..

ഒരുവട്ടം കൂടിയാ കുറിഞ്ഞികള്‍ പൂക്കും..
അന്ന് നാമൊന്നായി കാണാന്‍ വരും...
മഴപെയ്തു തോര്‍ന്നൊരാ നാളുകളില്‍..
ഈ താഴ്വരയില്‍ നാം ഒന്നായൊഴുകും..



*********************************************************
പൂര്‍ണ്ണമല്ലാത്തൊരീ ശകല വരികളെ..
പൂര്‍ണ്ണമായി മാറ്റാന്‍ നീ വരില്ലേ..
നിന്‍ തൂലികയാല്‍ ഈ വാക്കുകള്‍...
ചേതോഹരമാക്കാന്‍ നീ വരില്ലേ....

73 comments:

  1. പ്രിയപ്പെട്ട സ്നേഹിതാ,

    സുപ്രഭാതം !

    അമൃതയിലെ, മഞ്ചേശ്വരം അടുത്ത് സ്ഥിതി ചെയ്യുന്ന അമ്പലം കണ്ടു കൊണ്ട്, ആ വിവരണം കേട്ടുകൊണ്ട്, ഈ അഭിപ്രായം എഴുതുമ്പോള്‍, പുലരിയിലെ കുളിരും പ്രശാന്തിയും മനസ്സില്‍ നിറയുന്നു.ഒരു അമ്പല ദര്‍ശനത്തിന്റെ സുഖമുണ്ട്.

    പ്രിയപ്പെട്ട കൂട്ടുകാരന്‍ മൌനം പാലിച്ചത് കൊണ്ട്,മനോഹരമായ ഈ വരികള്‍ വായിക്കാന്‍ പറ്റി .:)

    ഉറക്കമില്ലാത്ത ഒരു രാവ് കൂടി,അല്ലെ?

    സ്നേഹത്തിനു പരിധി വെക്കുക.ഇഷ്ടങ്ങള്‍ക്ക് തിരിച്ചു പ്രതീക്ഷകള്‍ വേണ്ട. എന്നാല്‍ ഉറക്കം നഷ്ടപ്പെടില്ല .

    സങ്കടം വരില്ല .

    എന്ത് കൊണ്ട് മൌനം എന്ന് അറിയുന്നത് വരെ വിധി വേണ്ട.

    ഒരവധി ദിവസം സന്തോഷമായിരിക്കുക.ക്ഷണികമായ ഈ ജീവിതത്തില്‍ പരിഭവവും പരാതിയും എന്തിനു?

    സൌഹൃദങ്ങള്‍ ഇനിയും വിപുലമാകട്ടെ !

    വരികള്‍ വളരെ ഹൃദ്യമായി.

    മനോഹരമായ ഒരവധി ദിവസം ആശംസിക്കുന്നു.

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      പ്രഭാതത്തിന്‍റെ മനോഹാരിതയില്‍, കാതുകള്‍ക്ക് പുണ്യം നല്‍കാന്‍ വിശുദ്ധ പ്രഭാഷണങ്ങളോടൊപ്പം അമ്പലദര്‍ശനത്തിന്‍റെ ശാന്തത നേടിയ ഈ ദിനത്തിലെ ഓരോ നിമിഷവും സുന്ദരമാകട്ടെ..

      ആ കൂട്ടുകാരന്‍റെ മൗനത്തില്‍ ഉറക്കം നഷ്ടപ്പെടാറായില്ല.. കാരണം അവനിന്നും എന്നെയോ, എനിക്കവനെയോ അറിയില്ല.. പക്ഷെ ആ വാക്കുകള്‍ പലപ്പോഴും എന്‍റെ മനസ്സ് വായിക്കുന്നത് പോലെ.. ഇടയ്ക്കെപ്പോഴോ ഞാന്‍ കുറിച്ചിട്ട വാക്കുകള്‍ ആ താളുകളില്‍ ആകസ്മികമായി കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയ നിമിഷങ്ങള്‍.. ഞാനവിടേക്ക് മാത്രല്ല അവനിവിടേക്കും വരാറുണ്ട് എന്നറിഞ്ഞതിലെ സന്തോഷം..

      ഇന്ന് മനസ്സേറെ സന്തോഷിക്കുന്നു, ആദ്യത്തെ കമന്റ്‌ അനുവിന്‍റെതായത്തില്‍ ഏറെ സന്തോഷം.. വരികള്‍ ഹൃദ്യമെന്നറിഞ്ഞതില്‍ അതിലേറെ..

      അലകളോഴുകുന്ന കടലിനോടൊപ്പം, കുഞ്ഞുകിളികളുടെ സംഗീതത്തില്‍, വിടര്‍ന്ന പൂക്കളോടൊപ്പം അനുവിന് ഈ അവധി ദിനം മനോഹരമാകട്ടെ എന്നാശംസിക്കട്ടെ..

      സ്നേഹപൂര്‍വ്വം...

      Delete
  2. ''Nothing in the world disturbs you........
    Until your beloved friend sitting near you,
    Being Silent ............!"
    Why are you silent my friend?
    Anu with her blooms and birds wish you ,
    A Relaxing and Refreshing Sunday

    ReplyDelete
    Replies
    1. When I feel the presence of my dear ones, I never get disturbed..
      I am not silent; speaking to the nature, can you hear..?
      By accepting your wishes, I'm wishing you a happy and delightful holiday...
      Snehapoorvam..

      Delete
    2. Dear My Friend,
      A true friend understands when you say, "I forgot"
      Waits forever when you say, "1 minute"
      Stays when you say, "leave me alone"
      and opens the door, "even before you knock.."
      I wish and pray,you're the one ! :)
      Shubharathri !

      Delete
    3. Dear Anu,
      What should I say…?!
      I really want to say, it is really apt for you dear sis…
      Snehapoorvam...

      Delete
    4. My Dear Friend,
      The mist turns to light.............
      The day takes over the night........
      Another beautiful day begins here.......
      Full of hopes and smiles............
      Anu with her cute birdies wish you,
      A Pleasant Monday Morning !
      Sasneham,
      Anu

      Delete
    5. Dear Anu,
      Hope the day is started with prayer and divinity.…
      Mondays are always the day of hope as the first day in the week….
      It is also the smiling day as there is always meetings and get-togethers on Mondays….
      I can hear the sweet twittering of cute birdies along with your genuine wishes…
      Have a nice week ahead…
      Snehapoorvam…

      Delete

    6. പ്രിയപ്പെട്ട സ്നേഹിതാ ,

      നിറദീപങ്ങള്‍ കത്തുന്ന ദീപസ്തഭം പോലെ.............

      നീലസമുദ്രത്തില്‍ നങ്കൂരമിട്ട കപ്പലുകളില്‍ ,

      വൈദ്യുതി വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു.

      തെളിഞ്ഞ ആകാശത്തിലെ കണ്ണു ചിമ്മുന്ന താരകങ്ങള്‍....

      അലിവോടെ, അന്പോടെ അനുവിനെ നോക്കുമ്പോള്‍,

      ആശ്വാസമുണ്ട്.........!ആഹ്ലാദമുണ്ട് ............!

      ശുഭരാത്രി !

      സസ്നേഹം,

      അനു

      Delete
    7. പ്രിയപ്പെട്ട അനൂ,

      ദീപാലംകൃതമായ കടലും, നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്ന ആകാശവും ഒപ്പം നില്‍ക്കുമ്പോള്‍, ആശ്വാസവും ആഹ്ലാദവും നിറഞ്ഞ മനസ്സോടെ ശുഭരാത്രി നേരുമ്പോള്‍, എന്തേ നവരാത്രി ദിനത്തിനു മുന്നോടിയായി ഇവിടെ ആശംസകള്‍ നേര്‍ന്നതില്ലെന്നോര്‍ത്തു..

      ദേവി സരസ്വതിയുടെ അനുഗ്രഹം ഇനിയും അനുവില്‍ നിറയട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ടു...

      നക്ഷത്രങ്ങലുറങ്ങാന്‍ ശുഭരാത്രി..!

      സ്നേഹപൂര്‍വ്വം...

      Delete
    8. പ്രിയപ്പെട്ട സ്നേഹിതാ,

      നവരാത്രിയുടെ പുണ്യ ദിനങ്ങള്‍ ഇന്ന് തുടങ്ങുന്നു.

      സരസ്വതി ദേവിയുടെ ഭജനകള്‍ കേട്ട് കൊണ്ട്,

      ഈ പുലരി ഉണരുമ്പോള്‍,ഓര്‍ക്കണം..........

      പ്രാര്‍ഥനകളും ആശംസകളും നിറഞ്ഞ ഒരു ഹൃദയം,

      എഴുത്തിന്റെ ഉയരങ്ങളില്‍ സ്നേഹിതന്‍ എത്താനായി,

      ആഗ്രഹിക്കുന്നുണ്ട് എന്ന് !

      അക്ഷര ദേവത അനുഗ്രഹിക്കട്ടെ !

      സസ്നേഹം,

      അനു

      Delete
    9. പ്രിയപ്പെട്ട അനൂ,

      ഒന്‍പത് ദിനരാത്രങ്ങള്‍.. വ്രതശുദ്ധിയില്‍.. പ്രാര്‍ത്ഥനയില്‍...
      പറഞ്ഞില്ലെങ്കിലും നവരാത്രിയെ പറ്റി എഴുതണംട്ടോ..

      അറിയായിരുന്നു, എന്നാലും പറയേണ്ടേ..?:)
      എഴുത്ത് എന്‍റെ വിഷയമാണോ, അല്ല തന്നെ, വെറുതെ കുറിക്കുന്ന വാക്കുകള്‍ മാത്രം..
      എങ്കിലും ഒപ്പമിരിക്കട്ടെ അല്ലെ..?

      വാണീദേവിയുടെ അനുഗ്രഹം എന്നും അനുവിനൊപ്പം...

      സ്നേഹപൂര്‍വ്വം...

      Delete
    10. My Dear Friend,
      ''When you have only two pennies left in the world,buy a loaf of bread with one and a lilly with the other''.
      Love flowers and fill your hearts with the fragrance........
      Make this world more beautiful .........
      Shubharathri !
      Sasneham,
      Anu

      Delete
    11. Dear Anu,
      Love jasmine than lilly, so will buy a jasmine with one penny and one lilly with the other...
      Always the fragrance is here near to me in the garden, when I reach at my sweet home...
      Now the song in mind...
      "വീണാപാണിനീ രാഗവിലോലിനീ
      ശാലിനീ സരസ്വതി ദേവീ,ഈശ്വരീ...
      അരുളൂ വരപ്രസാദം.. അനുഗ്രഹിക്കൂ
      നീ അനുഗ്രഹിക്കൂ തിരുമുല്‍കാഴ്ചകള്‍ സ്വീകരിക്കൂ.."

      Shubharaathri..
      Snehapoorvam....

      Delete
    12. My Dear Friend,

      Pray to Goddess Saraswathi........Lakshmi and Durga........
      May Your knowledge increase day by day...............
      Chanting the stotras of Devi Saraswathi..........
      May The goodness fill your heart.
      Wishing you an auspicious Wednesday Morning !
      Shubhadinam!
      Sasneham,
      Anu

      Delete
    13. പച്ച ഇലകള്‍ക്കിടയില്‍ കണ്ണിനു വിരുന്നായി നിറഞ്ഞു നില്‍ക്കുന്ന ചുവന്ന
      ചെമ്പരത്തി പൂക്കള്‍ ......

      ഇപ്പോള്‍ മനസ്സില്‍ തീര്‍ക്കുന്ന മോഹങ്ങള്‍ എത്ര മനോഹരമാണ് !

      ഗ്രാമീണതയുടെ,നൈര്‍മല്യത്തിന്റെ ,വിശുദ്ധിയുടെ പ്രതീകമായ ഈ പൂക്കള്‍ ,

      ശരിക്കും കണ്ണിനു വിരുന്നു തന്നെ !

      എനിക്കേറെ ഇഷ്ടം, വേലിക്കല്‍ വിരിയുന്ന ചെമ്പരത്തി പൂക്കള്‍ ...!

      ഒരു ചെമ്പരത്തി പൂ തന്നാല്‍ ചെവിട്ടില്‍ വെക്കുമല്ലോ. :)

      ചെമ്പരത്തി പൂവേ ചൊല്ല്.........എന്ന പാട്ടിന്റെ വരികള്‍ ....

      ഇപ്പോള്‍ എന്റെ ചുണ്ടില്‍ തത്തിക്കളിക്കുന്നു.

      ശുഭസായാഹ്നം !

      സസ്നേഹം,

      അനു


      Delete
    14. അഞ്ച് ഇതളുകളുമായി, ചുവന്ന നിറത്തില്‍ കയ്യെത്തുന്ന ഉയരത്തില്‍ അന്നും ഇന്നും കണ്ണിനു മനോഹരമായി ചെമ്പരത്തി പൂക്കള്‍...
      ഇതുവരെ ചെവിയില്‍ വയ്ക്കാന്‍ വേണ്ടി പറിച്ചിട്ടില്ല, താമസിയാതെ വേണ്ടി വരുവേ.. അനുവിനോടൊപ്പമല്ലേ കൂട്ട്..:)
      കട്ടുറുമ്പേ നിക്ക് നിക്ക്.... നിക്കേ ഈ പാട്ടാ ഇത് കേട്ടപ്പോള്‍ ഓര്‍മ്മവന്നത്..:)

      എപ്പോഴാ നാട്ടിലേക്ക്..?

      Delete
    15. Dear Anu,

      Where is the four letter word..?
      Why do you forget..? I will not remember when it is not present there...!:)
      Blessings of Saraswathi will always with you..
      Shubharathri...
      Snehapoorvam..

      Delete
  3. ഞാന്‍ ശ്രദ്ധിച്ചത് ഇതാണ് ,നമ്മള്‍ ഒരുമിച്ചു ചിരിക്കുന്നു, ഒരുമിച്ചു ചിന്തിക്കുന്നു...
    ഒരുപാട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.. പരസ്പരം നേരില്‍ കാണാത്തവര്‍..
    എങ്കിലും എനിക്കറിയാം പരസ്പരം കാണാതെ ജീവിക്കുന്ന കൂട്ടുകാരായിരിക്കും...
    ചിലപ്പോള്‍ ആത്മാവ് കൊണ്ട് കൂടുതല്‍ അടുത്തവര്‍..
    അതിനാലാവണം ഞാന്‍ നിന്നെ ഏറെ ഇഷ്ടപ്പെടുന്നത്...
    പിന്നെ മയില്‍പീലി അതാകാശം കാണാതെ സൂക്ഷിക്കണേ. ആശംസകള്‍

    ReplyDelete
    Replies
    1. നന്നായി, ഒരു പാട്ടെഴുതാന്‍ പറഞ്ഞിട്ട് ഒരു പന്ത്രണ്ടു വരികള്‍ കുറിച്ചപ്പോള്‍ അതേ പറ്റി ഒന്നും പറയാതെ, എനിക്കറിയാത്ത എന്നെയറിയാത്ത ഒരു കൂട്ടുകാരന് അടയാളമായി വച്ച വാക്കുകള്‍ എടുത്ത് എഴുതീരിക്കുന്നല്ലോ..!!:) ആ വാക്കുകള്‍ മനോഹരം തന്നെ, പക്ഷെ എന്‍റെ സ്വന്തമല്ല.. ആ കൂട്ടുകാരന്‍റെതാണ്!

      മയില്‍‌പീലി ഞാന്‍ കൊടുത്തു പോയല്ലോ, ഇനിയത് ആകാശം കാണിക്കാതിരിക്കേണ്ടത് വാങ്ങിച്ചയാളല്ലേ, ഞാന്‍ പറയാട്ടോ:)

      Delete
    2. ആകാശം അയാള്‍ കാണിക്കില്ല സുഹൃത്തെ എനിക്കുറപ്പുണ്ട്, പിന്നെ പന്ത്രണ്ടു വരികള്‍ കുറിച്ചപ്പോള്‍ എന്താ പറയാ അത് പോരട്ടോ ഒരു ഇരുപത്തിനാല്,മുപ്പത്തിയാറ് വരെ ആകാം ആ താഴ്വരയില്‍ നാം ഒന്നായൊഴുകും
      അവിടെ നിന്നും വീണ്ടും തുടരമല്ലോ ഒന്നിചോഴുകി ഒഴുകി അങ്ങനെ ............

      Delete
    3. അങ്ങനങ്ങനെ അങ്ങോട്ട്‌ ഒഴുകിയാല്‍ പിന്നെ നില്‍ക്കില്ലാട്ടോ.. ഒടുവില്‍ ഇപ്പൊ പറഞ്ഞ കാത്തി തന്നെ ആദ്യത്തെ കല്ലെടുക്കും!!:)
      പിന്നെ ഇത് മനോഹരമാക്കാന്‍ പറ്റിയോരാളുണ്ട്... നോക്കട്ടെ വരുമോന്ന്..

      Delete
    4. വരും വരാതിരിക്കില്ല,അതിനു കാത്തി മുന്‍പേ കല്ലാണല്ലോ :),ഇനി പുഴ എവിടേക്ക് വേണമെങ്കിലും ഇങ്ങനെയും ഒഴുകട്ടെ.

      Delete
    5. വരുമോ.. തോന്നുന്നില്ല..
      കാത്തി കല്ലൊന്നുമാല്ലാട്ടോ..!
      പുഴ ഒഴുകിക്കൊണ്ടെയിരിക്കട്ടെ..

      Delete
  4. പൂര്‍ണ്ണമാല്ലാത്ത വരികള്‍ നിന്റെ മൌനം പോലെ വാചാലം
    ഇനി ഞാന്‍ അതില്‍ എന്താണ് ചേര്‍ക്കേണ്ടത്.


    നല്ല വരികള്‍
    ആശംസകള്‍ നിത്യ

    ReplyDelete
    Replies
    1. അലങ്കരിക്കാന്‍, എനിക്കഹങ്കരിക്കാന്‍ ഇഷ്ടമുള്ളതെന്തും..
      എന്‍റെ മൗനത്തിന്‍റെ വാചാലതകളില്‍ ഞാന്‍ പറയാന്‍ മറന്നവ, പറയാതെ പോയവ...
      ആശംസകളില്‍ സൗഹൃദം ചേര്‍ത്ത് നല്‍കട്ടെ ഞാന്‍ പ്രിയ മിത്രമേ..

      Delete
  5. ഒരുവട്ടം കൂടിയാ കുറിഞ്ഞികള്‍ പൂക്കും..
    അന്ന് നാമൊന്നായി കാണാന്‍ വരും...
    മഴപെയ്തു തോര്‍ന്നൊരാ നാളുകളില്‍..
    ഈ താഴ്വരയില്‍ നാം ഒന്നായൊഴുകും..

    വരികള്‍ ഇഷ്ടായി നിത്യാ...

    ReplyDelete
    Replies
    1. എടുത്തെഴുതിയ വരികള്‍ ഏറെ ഇഷ്ടമെന്ന് കരുതട്ടെ ആശാ..
      ഇതുവഴി വന്നതില്‍, ഇഷ്ടായതില്‍, വാക്കുകള്‍ കുറിച്ചതില്‍ ഏറെ സന്തോഷം..

      Delete
  6. നല്ല വരികള്‍. ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് പകരമായി സ്നേഹം, സൗഹൃദം..

      Delete
  7. പ്രിയപ്പെട്ട സ്നേഹിതാ,

    വളരെ മനോഹരമായ വരികള്‍.

    ഓര്‍മ്മകള്‍ പെറ്റുപെരുകിയ പുസ്തകത്താളില്‍ നിറയുന്ന സുഗന്ധത്തില്‍ ഓളങ്ങള്‍ തീര്‍ത്ത് വിരിയുന്ന നിലാവില്‍ സ്വപ്നങ്ങളില്‍ നീ തെളിക്കുന്ന ദീപം കെടാതെ എന്നും പ്രകാശമായി നില്‍ക്കട്ടെ. അത് നിന്നില്‍ എന്നും സന്തോഷം നിറക്കട്ടെ. അത് കണ്ട്‌ ഞാനും എന്നും സന്തോഷിക്കും.

    ശുഭസായഹ്നം ,
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌,
      അപ്പൊ പിന്നെ ദുഃഖങ്ങള്‍ക്കൊരു വിലയുമില്ല...,
      എന്‍റെ സന്തോഷത്തില്‍ നീ സന്തോഷിക്കുമ്പോള്‍, നിന്‍റെ സന്തോഷത്തില്‍ ഞാന്‍ ആഹ്ലാദം കാണുമ്പോള്‍ ദുഃഖിക്കാന്‍ സമയമെവിടെ, അല്ലെ കൂട്ടുകാരാ..?
      സ്നേഹം നിറഞ്ഞ അഭിപ്രായത്തിന് തിരിച്ചു നല്‍കാനും സ്നേഹം മാത്രം...
      ശുഭരാത്രി..

      നിന്നോടുള്ള സ്നേഹത്തില്‍ സഹര്‍ഷം....

      Delete
    2. പ്രിയപ്പെട്ട കൂട്ടുകാരാ,

      സുപ്രഭാതം,

      ഈ മറുപടി മനസ്സിന് വളരെ ആഹ്ലാദം നല്‍കുന്നു.

      ആരോ മനോഹരമായ ഒക്ടോബര്‍ മാസം ആശംസിച്ചത് ഓര്‍ത്തുപോയീ.

      അതുപോലെ തന്നെ കടന്നുപോയ ദിനങ്ങള്‍ എത്ര സുന്ദരമായിരുന്നു.

      ഇനിയിപ്പോള്‍ സരസ്വതി ദേവിയുടെ അനുഗ്രഹം നിറഞ്ഞ് ഒഴുകുന്ന നവരാത്രി ദിനങ്ങള്‍.

      വരും ദിവസങ്ങളും അതുപോലെ മനോഹരമാകട്ടെ. സന്തോഷം നിറഞ്ഞ ദിനങ്ങള്‍ ഇനിയും പിറക്കട്ടെ.

      നിന്റെ വാക്കുകളാല്‍ ആഹ്ലാദം നിറഞ്ഞ മനസ്സുമായി...

      ശുഭദിനം.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
    3. പ്രിയ ഗിരീഷ്‌,
      എന്‍റെ വാക്കുകളില്‍ നീ ആഹ്ലാദം കാണുമ്പോള്‍ പ്രിയ സുഹൃത്തെ ആ മനസ്സെന്നോടൊപ്പം എന്നറിയുന്നതില്‍പരം എന്തുണ്ട് എനിക്ക് നേടാന്‍...
      ഇന്നലെകളെ പറ്റി ചിന്തിക്കാതെ, നാളെകളെ പറ്റി വ്യസനം കൊള്ളാതെ മനോഹരമായ ഇന്നില്‍ ജീവിക്കാം...
      ഒന്‍പത് രാവുകള്‍, വാഗ്ദേവതയുടെ അനുഗ്രഹം വര്‍ഷിക്കുന്ന നാളുകള്‍... ആ അനുഗ്രഹത്തില്‍ ഇന്നും ഇനി വരും നാളുകളും മനോഹരമാകാന്‍ നിനക്കായി, പ്രിയകൂട്ടുകാര്‍ എല്ലാവര്‍ക്കുമായി, പ്രാര്‍ഥിക്കട്ടെ ഞാനും..

      ശുഭദിനം നേര്‍ന്നുകൊണ്ട്...

      നിന്നോടുള്ള സ്നേഹത്താല്‍ സഹര്‍ഷം....

      Delete
  8. ഇന്ന് ഞാന്‍ ഇവിടെ വന്നുവെന്ന് അറിയിക്കുക മാത്രമല്ല അതോടൊപ്പം കുറിക്കട്ടെ രണ്ട് വരി നിനക്കായ്‌ ഇഷ്ട്ടപ്പെട്ടെന്നോ ഇല്ലെന്നോ എന്നതിനേക്കാള്‍ ഇതല്ലേ നല്ലത്


    മയിലാഞ്ചി അണിഞ്ഞ കരിവള കൈകളില്‍ മഞ്ചാടിക്കുരുവും പിന്നെ മാരോട് ചേര്‍ത്ത് വെച്ചൊരു പുസ്തകതാളിലൊളിപ്പിച്ച കുഞ്ഞൊരു മയില്‍ പീലിയും മാനം കാണിക്കാതെ കാത്തുവെച്ച് പീലി പെരുകുന്നതും നോക്കി ദിനങ്ങളെണ്ണി കാത്തിരുന്നോരാ ബാല്യം അന്ന് കാത്തിരിപ്പ്‌ പീലി പെരുകുന്നതും കാത്തെങ്കില്‍......

    ഇന്ന് ഒരിക്കലും കാണാത്ത പ്രിയമുള്ള ആരുടെയോ വരവിനായ്‌ കാതോര്‍ത്ത് വിദൂരതയിലേക്ക് കണ്ണും നട്ട് പൂര്‍ണ്ണമല്ലാത്ത വരികളെ പൂര്‍ണ്ണതയിലെത്തിക്കാന്‍ ആ പ്രിയപ്പെട്ട ആള്‍ വരുന്നതും പ്രതീക്ഷിച്ചെങ്കില്‍ അന്നൊരിക്കല്‍ പറയാന്‍ ബാക്കി വെച്ചതെന്തോ ആ കാതില്‍ മൊഴിയാന്‍ മറക്കല്ലേ....:)

    ആശംസകളോടെ ഞാന്‍ നിന്‍റെ സുഹൃത്ത് എന്ന് എഴുതാം അല്ലെ...?

    ReplyDelete
    Replies
    1. ആഭിയേ കൊള്ളാലോ, വാക്കുകള്‍ കൊണ്ടൊരു അമ്മാനമാട്ടം! ഇഷ്ടായി, നന്നായിട്ട്ട്ടോ...
      മറക്കുവതെങ്ങനെ ഞാന്‍...? എന്‍റെ മനസ്സിലൂടെ അവനും, അവന്‍റെ മനസ്സിലൂടെ ഞാനും ഒരുമാത്രയെങ്കിലും സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ മറക്കാന്‍ കഴിയില്ല തന്നെ, എന്നാലും വരുമോ എന്നൊന്നും അറിയില്ല, വന്നില്ലേലും കുഴപ്പമില്ല.. അജ്ഞാതരായി പരസ്പരമറിയുന്നതും ചിലപ്പോള്‍ നല്ലതിന് തന്നെ..

      തീര്‍ച്ചയായും ഹൃദയത്തില്‍ സ്നേഹം സൂക്ഷിക്കുന്നുവെങ്കില്‍, ഹൃദയം കൊണ്ട് നീ പറയുന്നുവെങ്കില്‍, സുഹൃത്ത് തന്നെ..
      സുഹൃത്തിന്‍റെ ആശംസകള്‍ക്ക് പകരം ഹൃദയം നിറഞ്ഞ സ്നേഹം പകരം നല്‍കട്ടെ..
      ശുഭരാത്രി..

      Delete

    2. നീ കുറിച്ചിട്ട വരികളിലെവിടെയോ നിന്നെ കാണാതെ കണ്ടതു പോലെ
      അറിയാതെ അറിയുന്നപോലെ ആത്മാവുകൊണ്ട് ആത്മാവിനെ തൊട്ടറിയാന്‍ കഴിയുമെങ്കില്‍ എന്‍റെ നേത്രങ്ങള്‍ക്ക് ദര്‍ശിക്കാന്‍ കഴിയാത്ത കാണാമറയത്ത് നീ എന്നാലും കാണുന്നു ഞാന്‍ നിന്നെ ഈ രാവില്‍ നിനക്ക് ഓര്‍ക്കാന്‍ നല്‍കട്ടെ ഞാന്‍ വെറുതെ അല്ലാതെ ഒരു വാക്ക് തനിച്ചല്ല നീ പ്രിയ സുഹൃത്തേ ഒരിക്കലും...

      സ്നേഹമല്ലാതൊന്നും സൂക്ഷിക്കാനാവില്ല എനിക്കീ ഹൃദയത്തില്‍..... എന്നും.....:)
      ഉറക്കം എന്നെ പുണരാന്‍ നേരമിനിയും ബാക്കി അപ്പോള്‍ ശുഭ രാത്രിക്കായ്‌ കാത്തിരുന്നേ ഒക്കൂ....ട്ടോ...വരും ഞാന്‍ നിനക്കൊരു ശുഭാരാത്രിയുമായി....

      ഹൃദയ പൂര്‍വ്വം ആഭി....

      Delete
    3. നീയെന്നെ കാണാതെ കാണുമ്പോള്‍, അറിയാതെ അറിയുമ്പോള്‍, ആത്മാവില്‍ ആത്മാവ് ദര്‍ശനം കൊള്ളുന്നുവെങ്കില്‍ പിന്നെ ഞാനെങ്ങനെ തനിച്ചാകും..

      എന്നും ആ സ്നേഹം മനസ്സില്‍ സൂക്ഷിക്കുക, പക്ഷെ അറിയുക, ഒരു പരിധി കഴിഞ്ഞാല്‍ സ്നേഹവും പതിയെ ചവര്‍ക്കാന്‍ തുടങ്ങും.. കാരണം സ്നേഹം എപ്പോഴും പോസെസ്സിവ് ആണ്.. അത് നമ്മെ വല്ലാതെ സ്വാര്‍ത്ഥനാക്കും... ആ സ്വാര്‍ത്ഥത വഴക്കിലേക്കും, പിണക്കങ്ങളിലേക്കും...

      അത് കൊണ്ട് ഒരുപാട് സ്നേഹിക്കാതിരിക്കുക... നഷ്ടപ്പെടുമ്പോള്‍ നോവാതിരിക്കാനുള്ള അകലം കാത്തുസൂക്ഷിക്കുക...

      വിണ്ണില്‍ നിന്നും മണ്ണിലേക്കെത്തുന്ന മിന്നല്‍പിണരുകള്‍ പലപ്പോഴും ഒരു നൊമ്പരമാണ്, സ്നേഹിക്കുന്നവരെ പുണരാനായി ഓടിയെത്തുമ്പോഴും, അവരെ ചാമ്പലാക്കി കടന്നു പോകാനേ അതിനു കഴിയൂ...

      ദൂരെ ഒരു നിലാപക്ഷി എനിക്ക് വേണ്ടി പാടുന്നു.. ഞാനുറങ്ങിയിട്ടു വേണമത്രേ പാട്ട് നിറുത്താന്‍.. നോവിക്കാനെനിക്ക് വയ്യേ.. നോവാന്‍ അതിനും...
      ശുഭരാത്രി...

      Delete
    4. അറിയാം സ്നേഹവും സ്വാര്‍ഥതയും തമ്മിലുള്ള ആഴമെത്രയെന്ന്.....

      ഇവിടെ ഈ വരികളിലൂടെ അറിഞ്ഞ നമുക്കിടയിലേക്ക് സ്വാര്‍ത്ഥതയുടെ
      മിന്നല്‍പിണരുകളേല്‍ക്കാത്ത ഒരു സ്നേഹത്തെ കൊണ്ട് വരാം ഒരിക്കലും കാണില്ലെന്നാലും പരസ്പരം പങ്കുവെക്കാം കഴിയുമെങ്കില്‍ ഒരു നല്ല സൗഹൃധം നഷ്ട്ടപ്പെടുമ്പോള്‍ നോവാതിരിക്കാന്‍ മാത്രം ഒരു അകലം സൂക്ഷിച്ചുകൊണ്ട്...

      ഈ പാതിരാവിന്റെ നിശബ്ദതയില്‍ നിന്നെയുറക്കാന്‍ ഒരു താരാട്ടുമായെത്തിയ നിലാ പക്ഷിക്ക് പാട്ട് നിറുത്തി ഉറങ്ങാന്‍ പാവം നിലാപക്ഷിയെ നോവിക്കാതെ നീ ഉറങ്ങി
      കൊള്‍ക.....( ഇന്ന് നിനക്കൊരു ശുഭരാത്രി നേരാമെന്ന് ഞാന്‍ വാക്ക് പറഞ്ഞിരുന്നു )

      അതിനായ്‌ നേരുന്നു ഒരു ശുഭരാത്രി....

      Delete
    5. പറഞ്ഞ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരു മഴയായി, മഞ്ഞായി, മലരായി നീ വരുമ്പോള്‍, നിനക്ക് പകരം നല്‍കേണ്ട വാക്കുകളെ തിരയുകയായിരുന്നു ഞാന്‍... കാണാതെ കാണുമ്പോള്‍ പിന്നെങ്ങനെ ഒരിക്കലും കാണില്ലെന്ന് പറയാനാവും.. സ്നേഹിക്കുന്ന മനസ്സുകള്‍ക്ക് ദേശങ്ങള്‍ മാറിയാലും, കാലങ്ങള്‍ മാറിയാലും എന്നും രൂപം ഒന്ന് തന്നെ.. അതുകൊണ്ട് അവിടെയടുത്ത് നിന്നെ സ്നേഹിക്കുന്നവരില്‍ ഒരു പക്ഷെ നീയറിഞ്ഞില്ലെങ്കിലും എന്നെ കാണുന്നുണ്ട് നീ.. സ്നേഹം മാത്രമാണ് സ്വാര്‍ത്ഥത, സൗഹൃദമല്ല..
      സായാഹ്നത്തിന്‍റെ ആര്‍ദ്രതയില്‍ മനസ്സിനെ അലയാന്‍ വിടുമ്പോള്‍ നിനക്കായി നേരട്ടെ ഞാന്‍ സുന്ദര നിമിഷങ്ങള്‍...

      Delete
  9. "ഒരു മയില്‍‌പീലി ഞാന്‍ നിനക്ക് നല്‍കാം..
    പുസ്തകത്താളില്‍ അടച്ചുവയ്ക്കാന്‍..
    മഞ്ചാടിമണികള്‍ നല്‍കാം നിനക്കായി..
    മൈലാഞ്ചിക്കയ്യില്‍ ചേര്‍ത്ത് വയ്ക്കാന്‍.."

    നിഷ്കളങ്കമായ വരികള്‍, ഇഷ്ടായിട്ടോ. സ്വപ്നത്തില്‍ മാത്രമല്ല ജീവിതത്തിലും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്‍റെയും ദീപങ്ങള്‍ തെളിഞ്ഞു കത്തെട്ടെ....

    ReplyDelete
    Replies
    1. ആദ്യവരവിനു ഹൃദ്യമായ സ്വാഗതം മുബി..

      കീയക്കുട്ടീടെ ബ്ലോഗ്ഗില്‍ ഈ പേര് കാണുമ്പോഴെല്ലാം ഓര്‍മ്മകള്‍ പഴയ പത്താം ക്ലാസ്സിലേക്ക് പോകും.. അവിടൊരു മുബീന ഉണ്ടായിരുന്നു, മുബീന്നാ വിളിക്ക്യ.. ഒരു തൊട്ടാവാടിക്കുട്ടി (അന്നേയ്..) ആയതോണ്ട് ഇന്നും ഓര്‍മ്മയില്‍..

      എന്തായാലും ഈ മുബീ വരികള്‍ ഇഷ്ടായതില്‍ സന്തോഷം..
      തിരിച്ചും നന്മകള്‍ നേരട്ടെ..

      Delete
  10. ആകാശം കാണാതെ ഞാന്‍ കാത്ത ആ മയില്‍‌പ്പീലിമോഹങ്ങള്‍
    പെറ്റുപെരുകി ഒരു വാത്മീകം കണക്കെ എന്നെ മൂടിയിരിക്കുന്നു...
    ഞാന്‍ ആ മോഹ നിറവില്‍ ധ്യാനത്തിലാണ് ...
    ഒരിക്കലും അണയില്ലെന്ന് ആണയിട്ടുതിരിഞ്ഞു നടന്ന നിനക്കായി... !!!

    ReplyDelete
    Replies
    1. നിന്നെ മൂടിയിരിക്കുന്ന ഓരോ മയില്‍‌പീലിമോഹത്തുണ്ടിലും ഞാനുണ്ട്, എന്‍റെ സ്നേഹമുണ്ട്..
      ആ മോഹനിറവില്‍ എനിക്കായി നീ ധ്യാനം കൊള്ളുമ്പോഴും, തിരിഞ്ഞു നോക്കാതെ ഞാന്‍ നടന്നത് നീ എന്നോടൊപ്പം നടക്കുന്നുണ്ടെന്ന് വിശ്വസിച്ചു കൊണ്ടായിരുന്നു.. ഇന്നും ഞാന്‍ പറയട്ടെ ഒരിക്കലും അണയില്ല, അണയാന്‍ കഴിയില്ല.. വാത്മീകത്തിനുള്ളില്‍ നീ സുഖനിദ്ര കൊള്ളുകയായിരുന്നെന്നു ഞാന്‍ വിശ്വസിക്കാത്തിടത്തോളം കാലം അണയില്ല..

      Delete
  11. ഒരുവട്ടം കൂടിയാ കുറിഞ്ഞികള്‍ പൂക്കും..
    അന്ന് നാമൊന്നായി കാണാന്‍ വരും...
    മഴപെയ്തു തോര്‍ന്നൊരാ നാളുകളില്‍..
    ഈ താഴ്വരയില്‍ നാം ഒന്നായൊഴുകും..

    എനിക്കും ഇഷ്ടമായി ഈ വരികള്‍.

    ReplyDelete
    Replies
    1. ഉമാ.. എനിക്ക് അച്ചൂനെ ഏറെയിഷ്ടായീട്ടോ.. എന്നാലും അച്ചൂന്‍റെ പിറന്നാള്‍ അവസാന പോസ്റ്റില്‍ കുറച്ചു വാക്കുകളില്‍ ചുരുക്കി കളഞ്ഞല്ലോ, സങ്കടംണ്ട്ട്ടോ..
      അവിടെ ആദ്യം മുതല്‍ അവസാനം വരെ വായിച്ചാല്‍ പിന്നെ മനസ്സ് മുഴുവനും ഓരോ വരിയിലും കൊരുത്തുപോകും, അന്തമില്ലാത്ത മനസ്സല്ലേ.. മുഴുവനായും എങ്ങനാ എഴുതിത്തീര്‍ക്കുക..

      വരികള്‍ ഇഷ്ടായതില്‍ ഏറെ സന്തോഷംണ്ടേ..

      Delete
  12. ഒരു മയില്‍‌പീലി ഞാന്‍ നിനക്ക് നല്‍കാം..
    പുസ്തകത്താളില്‍ അടച്ചുവയ്ക്കാന്‍..
    മഞ്ചാടിമണികള്‍ നല്‍കാം നിനക്കായി..
    മൈലാഞ്ചിക്കയ്യില്‍ ചേര്‍ത്ത് വയ്ക്കാന്‍..:-)
    "മയില്‍പീലി ...മഞ്ചാടിക്കുരു"എനിക്ക് വളരെ ഇഷ്ടമുള്ള രണ്ടു വസ്തുക്കള്‍ :-) :-):-)
    നല്ല വരികള്‍ :-)

    ReplyDelete
    Replies
    1. ആ, ദേ അമ്മാച്ചുവിന്‍റെ പ്രൊഫൈല്‍ ഫോട്ടോ മയില്‍പീലിയാണല്ലോ, ഒരു പീലി ഞാനെടുക്കുന്നൂട്ടോ:), പകരം മഞ്ചാടിക്കുരു ഒരു കുന്നോളം നല്‍കാംട്ടോ...:)........... പിന്നെ മൈലാഞ്ചിയോ... ഇഷ്ടല്ലേ?:)
      വരികളിഷ്ടായതില്‍ അമ്മാച്ചുവേ സന്തോഷംട്ടോ..

      Delete
  13. ഒരിക്കലും അസ്തമിച്ച് പൊകാത്തതാണ് നിന്നോടുള്ളത് ..
    എത്രയോ കാലങ്ങള്‍ കൊണ്ടു പൊലും
    നിന്റെ ഓര്‍മയോ , സ്പര്‍ശനമോ മായില്ലൊരിക്കലും ..
    നിറഞ്ഞു പൊയ ചിലത് , എങ്ങനെയാണല്ലേ വറ്റി പൊകുക ..
    ഒരൊ ഓര്‍മപെയ്തിലും വീണ്ടും നിറഞ്ഞു നിറഞ്ഞിങ്ങനെ ..
    നിന്റെ പ്രണയത്തിന്റെ മയില്‍ പീലി ..
    എന്റെയുള്ളില്‍ പീലിവിടര്‍ത്തിയാടിയ നിന്നൊടുള്ള ഇഷ്ടം ..
    ഒരൊ മഴ മേഘങ്ങളേയും കാത്തിരുന്ന നിമിഷങ്ങളിലും
    നീയായിരുന്നു ഉള്ളു മുഴുവനും ..
    നീ ചേര്‍ത്തു വച്ച എന്റെ ഹൃദയത്തേ ..
    നീ പൊതിഞ്ഞ നിന്റെ മൈലാഞ്ചി കൈകളേ ..
    കൈകള്‍ കോര്‍ത്ത് ഒന്നായി നടന്ന സന്ധ്യകളേ ..
    ഇന്ന് മനസ്സിന്റെ തുമ്പത്ത് , ഓര്‍മയുടെ കാറ്റിലേറീ
    വരുമ്പൊള്‍ .. ആര്‍ദ്രമാകുന്നതെന്റെ ഹൃദമെന്നറിഞ്ഞാലും ..
    നീ തീര്‍ത്തു വച്ച ഒരൊ വക്കും എന്നില്‍ പൂര്‍ണത തന്നെ ..
    നിന്നിലേ ഞാന്‍ പൂര്‍ണമാകുന്നുള്ളു എപ്പൊഴും എന്നും ......
    സഖേ .... ഈ വരികള്‍ പ്രണയാദ്രം ..

    ReplyDelete
    Replies
    1. അടച്ചു വച്ച മയില്‍‌പീലി പെറ്റുപെരുകിയോ എന്ന് നോക്കാന്‍ നീ വന്ന നാളുകള്‍..
      നിന്‍റെ ഓരോ വരവിനുമായി ഇന്ന് കൂടിയിട്ടുണ്ടാകും എന്ന് കള്ളം ചൊന്ന നാളുകള്‍...
      മഞ്ചാടിമണികള്‍ ഏതു കയ്യില്‍ എന്നോതി കുസൃതി കാണിച്ച നാളുകള്‍..
      ഇക്കയ്യില്‍ എന്ന് പറയുമ്പോള്‍ അല്ലെന്നു പറഞ്ഞു നീ തന്നെ തുറന്നു നോക്കെന്നു പറഞ്ഞ നാളുകള്‍...
      ചുവന്ന ആ മുത്തുകള്‍ നിരത്തി വച്ച് നിന്‍റെ പേരിനോട് ചേര്‍ത്ത് എന്‍റെ പേരെഴുതിയ നാളുകള്‍..
      എത്ര സത്യം സഖേ, നിറഞ്ഞു പോയതൊന്നും വറ്റിപോകില്ല തന്നെ, ഒരുവേള തുളുമ്പുമ്പോള്‍ വീണ്ടുമൊരോര്‍മ്മപ്പെയ്ത്ത്..
      ഓരോ മഴമേഘങ്ങളും പെയ്തു തോര്‍ന്നത് എനിക്കും നിനക്കും വേണ്ടിയായിരുന്നു..
      ഓരോ മഴത്തുള്ളിയും വീണുടയുമ്പോള്‍ ഞാന്‍ കേട്ടത് നിന്‍റെ ചിരിയായിരുന്നു..
      നിന്‍റെ ഓരോ വാക്കും എന്നില്‍ പൂര്‍ണ്ണത തന്നെ.. നിന്നില്‍ ഞാനും..
      ഹൃദയത്തില്‍ ഹൃദയം കൊരുത്തുവയ്ക്കുമ്പോള്‍ കാലം എനിക്കും നിനക്കും പിന്നിലൊളിക്കുന്നു... വിധി ലജ്ജിച്ചു തലതാഴ്ത്തുന്നു..
      ഓര്‍മ്മകള്‍ക്കപ്പുറം നീ നീയായി ഇന്നും എന്നില്‍ നിറയുമ്പോള്‍ ആര്‍ദ്രതയാല്‍ നിറയുന്നതെന്‍റെ ഹൃദയം...

      പ്രിയ സ്നേഹിതാ, നിന്‍റെ വാക്കുകളില്‍ പ്രണയമെത്ര സുന്ദരം.. ഈ രാവ് ഓരോര്‍മ്മപ്പെയ്ത്തിലേക്ക് നിറയാന്‍ ദേ ഹൃദയത്തില്‍ ആരോ ചിരിക്കുന്നു.. പ്രണയമേ നീയോ..?

      Delete
  14. കാത്തു വെച്ച ഈ മയില്‍‌പീലി മനോഹരം
    കൈകളില്‍ ചേര്‍ത്ത് പിടിക്കാനുള്ള മഞ്ചാടിക്കുരുവോ അതിലേറെ മനോഹരം അക്ഷരങ്ങള്‍ക്ക് സത്യമുണ്ടെങ്കില്‍ ഒരിക്കല്‍ വരാതിരിക്കില്ലാ പൂര്‍ണ്ണമായ ശകലങ്ങളെ വീണ്ടും മനോഹരമാക്കാന്‍
    അക്ഷരങ്ങളുടെ മഴയില്‍ പീലിനിവര്‍ത്തി കേട്ടോ .ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
    Replies
    1. ആദ്യവരവിന് ഹാര്‍ദ്ദവമായ സ്വാഗതം മയില്‍പീലീ... കൂടെ ചേര്‍ന്നതിനു പൂത്ത കുറിഞ്ഞികള്‍ നല്‍കാമിനി, മയില്‍പീലി നേരത്തെ തന്നു പോയില്ലേ..:) വരുമായിരിക്കുമല്ലേ...?
      പീലിനിവര്‍ത്തിയാടുന്ന മയില്‍ക്കുഞ്ഞിനെ ഏറെ ഇഷ്ടായീട്ടോ...:)
      നന്മകള്‍ക്ക് പകരമായി നിറഞ്ഞ സ്നേഹം മാത്രം...

      Delete
    2. ഒരുപാട് വൈകിയ ഒരു മറുപടി... ക്ഷമിക്കെട്ടോ.... വരുമായിരിക്കും എന്നിനി പ്രതീക്ഷയില്ല.... വരില്ല എന്നറിയുന്നു.... ഈ കുഞ്ഞു മയില്‍പീലിയോട് ഒരുപാടിഷ്ടം.... ആശംസകള്‍ക്ക് ഒത്തിരി നന്ദി.... തിരികെ നന്മകള്‍ നേര്‍ന്നുകൊണ്ട്...

      Delete
  15. Dear My Friend,
    I knew,you would ask this question.......!
    I'd put the message aftre a looooooong hectic day...! :)
    Leaving tomorrow night......!
    Too busy and not even started packing.:)
    Now you may be listening to the songs.......!
    Always remember,during Navrathri Days,
    Do write the auspicious and happy lines.......
    Shubharathri !
    Sasneham,
    Anu

    ReplyDelete
    Replies
    1. Dear Anu,

      Then pack up fast...

      Kannan is always with you but now waits at Guruvayoor..

      Words are not in mind to write..! Don't know why!!

      Shubhrathri...

      Snehapoorvam...

      Delete
  16. പ്രിയപ്പെട്ട സ്നേഹിതാ,

    സാധാരണ സൌഹൃദങ്ങള്‍ അമ്മയോടു പങ്കു വെക്കുമ്പോള്‍, എടുത്തു പറയാന്‍ പേരുകള്‍ ഉണ്ടാകും.

    ഇവിടെ പേരറിയാതെ ഒരാളെ എങ്ങിനെ പരിചയപ്പെടുത്തും എന്നറിയില്ല.


    ''എപ്പോഴെന്നറിയില്ല................എന്തിനെന്നറിയില്ല............!''

    നല്ലൊരു പാട്ട് കേള്‍ക്കുകയായിരുന്നു.

    അപ്പോള്‍, ശുഭരാത്രി !

    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      പേരറിയാത്ത ഒരു സുഹൃത്തെന്നു പറഞ്ഞോളൂട്ടോ.. ഒരു വ്യത്യാസമിരിക്കട്ടേന്നു..

      നവമീടന്നു തന്നല്ലേ അമ്മേടെ പിറന്നാള്‍... അങ്ങനെയാണെന്നാ ഓര്‍മ്മ...

      അപ്പൊ ഹാര്‍ദ്ദവമായ ഒരു പിറന്നാള്‍ ആശംസ കൂടി പറയേട്ടോ...

      അതേതാ പാട്ട് അനൂ... എനിക്കിഷ്ടമായി...?

      "ഒരു പൂവിന്‍ പേര്‍ ചൊല്ലി വിളിക്കാന്‍ എന്‍റെ ഹൃദയം പറയുന്നൂ..
      ചെമ്പകമെന്നോ, ചെന്താമരയെന്നോ ചെമ്പരത്തീയെന്നോ നിന്നെ
      എന്ത് പേര്‍ ഞാന്‍ വിളിക്കും.. ":):) ["ചെമ്പരത്തി" ഏതായാലും വേണ്ടാട്ടോ.. അത് ഞാന്‍ ചെവീല്‍ വച്ചിരിക്കയല്ലേ..:)]

      (ഒരിക്കലുമാവില്ലെങ്കിലും .. വെറുതെ പറയട്ടെ സമയമാവട്ടെ..)

      തിരക്ക് പിടിച്ച മറ്റൊരു പകലിലേക്ക്, കാത്തിരിക്കുന്ന നാടിന്‍റെ സുഗന്ധത്തിലേക്കുള്ള യാത്രയുടെ തിരക്കുകളില്‍ ഒന്നും മറക്കാതിരിക്കാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടു നേരട്ടെ ശുഭരാത്രി.....

      സ്നേഹപൂര്‍വ്വം...

      ചെമ്പരത്തിയല്ല..! ചെമ്പകമല്ല.. ചെന്താമാരയുമല്ല... ഒരു സുഹൃത്ത്..:)

      Delete
  17. പ്രിയപ്പെട്ട സ്നേഹിതാ,
    പ്രശാന്തി നിറഞ്ഞ ഈ പുലരിയില്‍,

    അമൃതയിലെ ഭക്തി ഗാനങ്ങള്‍ക്ക് കാതോര്‍ത്തു ,

    മനസ്സില്‍ നന്മയും പുണ്യവും നിറയുമ്പോള്‍,

    അനുവും കുഞ്ഞികുരുവികളും, സമുദ്രത്തിലെ തിരമാലകളും,

    ഹൃദ്യമായി ആശംസിക്കുന്നത്,ശുഭദിനം !
    അറിവില്ലായ്മയുടെ പര്യായമായ മഹിഷാസുരനെ വധിച്ച് അറിവിന്റെ ദേവതയായ ആദിപരാശക്തി വിജയിച്ച ദിനമാണ് വിജയദശമി എന്നാണ് വിശ്വാസം.
    ആദിപരാശക്തിയായ ദേവിയെ ആദ്യത്തെ മൂന്നു നാളുകളിൽ തമോഗുണയായ ദുർഗ്ഗാരൂപത്തിലും അടുത്ത മൂന്നു നാളുകളിൽ രജോഗുണയായ മഹാലക്ഷ്മി രൂപത്തിലും അവസാന മൂന്നു നാളുകളിൽ സത്വഗുണയായ സരസ്വതീ രൂപത്തിലുമാണ് പൂജിക്കുന്നത്.
    ദേവീ പൂജയാണ് നവരാത്രി പൂജയിൽ പ്രധാനം. ദേവിയുടെ ഒമ്പതു ഭാവങ്ങളെ - ദുർഗ, ഭദ്രകാളി, അംബ, അന്നപൂർണ, സർവ്വമംഗള, ഭൈരവി, ചന്ദ്രിക, ലളിത, ഭവാനി- ആരാധിക്കുന്നു.
    അക്ഷരദേവതയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ !
    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      മനസ്സില്‍ നിറയുന്ന നമയുടെയും പുണ്യത്തിന്‍റെയും നിറവില്‍...
      അറിവില്ലായ്മയുടെ ഇരുളില്‍ നിന്നും അറിവിന്‍റെ വെളിച്ചത്തിലേക്ക്...
      (ഇത് വായിച്ച് മറുപടി എഴുതുമ്പോള്‍ "ആത്മദളങ്ങളില്‍" സുഹൃത്ത് ഗോപന്‍ കുമാര്‍ മലാല യൂസഫ്‌സായിയെ കുറിച്ച് എഴുതിയ പുതിയ പോസ്റ്റ്‌ ഓര്‍മ്മ വരുന്നു...)

      മഹിഷാസുരന്മാര്‍ ഇന്നും ജീവിക്കുന്നു..

      --ലോകം മുഴുവന്‍ എതിരാകുമ്പോള്‍ ---"മുജാഹിദീനെയും വിശുദ്ധ യുദ്ധത്തെയും എതിര്‍ത്തതിനാലാണ് മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫിനെ ആക്രമിച്ചതെന്ന്", പോരാത്തതിന് "ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്നവരെ കൊല്ലണമെന്നാണ് ഇസ്ലാമിക നിയമങ്ങള്‍ പറയുന്നത്" പോലും--- ഒരു മതഗ്രന്ഥത്തിലും നിയമങ്ങളിലും അങ്ങിനെ പറയില്ലെന്നാണ് എന്‍റെ വിശ്വാസം (വായിച്ചിട്ടിലെങ്കിലും..., മതങ്ങള്‍ മനുഷ്യന്‍റെ നന്മയ്ക്കാണെന്നാണറിവ്) താലിബാന്‍റെ ന്യായീകരണങ്ങള്‍ http://malayalam.oneindia.in/news/2012/10/17/world-taliban-attempts-to-justify-malala-attack-105229.html--

      ആ അത് പോട്ടെ, അതൊക്കെ പറയാന്‍ നിന്നാല്‍ നിറുത്താന്‍ പറ്റില്ല..
      ദേവിക്ക് ഒന്‍പത് ഭാവങ്ങളുണ്ടെന്നു അറിയായിരുന്നു, പക്ഷെ ഇന്നത് ഇന്നത് ആണെന്ന് പറയാന്‍ അനു തന്നെ വേണം..:)

      സ്നേഹപൂര്‍വ്വം...
      ശുഭദിനം...

      Delete
  18. പ്രിയപ്പെട്ട സ്നേഹിതാ,

    സുപ്രഭാതം !


    തുലാമാസത്തിലെ ഉത്രം നാളിലാണ്,അമ്മയുടെ ജന്മദിനം !

    ജന്മദിനാശംസകള്‍ക്കു ഹൃദ്യമായ നന്ദി,സുഹൃത്തേ !

    ഓരോ ചങ്ങാതിക്കും ഓരോ പൂവിന്റെ പേരിടുന്ന സ്വഭാവമുണ്ട്.:)

    ശ്രീ ഭാഗവത പുരാണ വ്യാഖ്യാനം തുടങ്ങി......ശ്രീ ഭൂമാനന്ദജിയുടെ !

    ഈ പാട്ട് ഓര്‍ക്കാപ്പുറത്ത് ചാനലില്‍ കണ്ടു.........കേട്ടു !

    മനോഹരമായ വരികള്‍ !

    നവരാത്രി ദിനങ്ങള്‍ ഹൃദയത്തില്‍ പുണ്യം നിറക്കട്ടെ !

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      പൂക്കള്‍ക്കാണോ, ചങ്ങാതികള്‍ക്കാണോ ആദ്യം പേര് തീരുക..:)

      നാള് നോക്കി പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ചിലപ്പോള്‍ വ്യത്യാസം വരുമല്ലേ..?

      ഇനിയതൊന്നു അറിയണം.. എന്നിട്ട് വേണം രണ്ട് തവണ ആഘോഷിക്കാന്‍... ഇത് വരെ ആഘോഷിച്ചിട്ടില്ലേ.. അത് കൊണ്ട് എല്ലാം കൂട്ടി ആഘോഷിക്കണ്ടേ..

      കാത്തിരിക്കുന്നവര്‍ക്കരികിലെത്താന്‍... ശുഭയാത്ര നേരട്ടെ...

      സ്നേഹപൂര്‍വ്വം...

      Delete
  19. പ്രിയപ്പെട്ട സ്നേഹിതാ,



    സുഖകരമായ ഒരു നീണ്ട തീവണ്ടിയാത്രയില്‍ മോഹിപ്പിച്ചത്‌,

    ചില്ല് ജാലകത്തിലൂടെ കണ്ട നാടിന്റെ വിസ്മായക്കാഴ്ചകള്‍ ........

    നെല്‍ക്കതിരുകള്‍ വളരുന്ന ഹരിതാഭ നിറഞ്ഞ പാടങ്ങള്‍ ....


    പശുക്കളും ആടുകളും മേയുന്ന പുല്‍മേടുകള്‍.......

    വെളുത്ത ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ചിറകള്‍......

    ഇളംകാറ്റില്‍ തലയാട്ടുന്ന തെങ്ങോലകള്‍.......

    പാടവരമ്പത്തു കൂടി നടന്നു പോകുന്ന പാവാടക്കാരി ........

    ഒഴിഞ്ഞ പാടങ്ങളില്‍ ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊക്കുകള്‍....

    അവിടെ എം.സി.ആര്‍.മുണ്ടും നീല ഷര്‍ട്ടും അണിഞ്ഞ നിന്നെ മാത്രം കണ്ടില്ല.....:)

    എത്ര സുന്ദരം,നമ്മുടെ സ്വന്തം കേരളം !

    അനുവും മന്ദാര പൂക്കളും പൂര നഗരിയില്‍ നിന്നും,നേരുന്നു,

    ശുഭരാത്രി !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      നാളുകള്‍ക്കൊടുവില്‍ സ്വന്തം നാട്ടില്‍, മണ്ണിന്‍റെ ഗന്ധമറിഞ്ഞ്, ഹരിതാഭ നിറഞ്ഞ പ്രകൃതിയെ കണ്ട്, യാത്ര ശുഭമെന്നറിഞ്ഞതില്‍ സന്തോഷം....

      കാണുന്നില്ലേ മഴ പെയ്യുന്നു, പെയ്തുകൊണ്ടേയിരിക്കുന്നു..
      തീര്‍ത്തും സന്തോഷം നിറഞ്ഞ ഇന്നത്തെ ദിനത്തില്‍ എല്ലാ തിരക്കുകളും കഴിഞ്ഞു മടക്കയാത്രയില്‍ നന്നായി നനയണമെന്നു കരുതി, നനഞ്ഞു..!

      യാത്രയിലെ കാഴ്ചകള്‍ എന്നും ഏറെ ഇഷ്ടം... പ്രത്യേകിച്ച് ദൂരയാത്രകളില്‍ ജനലിലൂടെ അല്ലെങ്കില്‍ വാതില്‍പ്പടിയില്‍ നിന്നുകൊണ്ട്, മുടി കാറ്റില്‍ പറത്തി... ദൂരേക്ക് നോക്കാന്‍ എന്ത് രസമല്ലേ...

      കൊങ്കണ്‍ വഴി 1500 ഓളം കിലോമീറ്ററുകള്‍, ശരിയല്ലേ..? ശരിക്കും നന്നായി ആസ്വദിക്കാമല്ലോ..

      സാംസ്കാരിക തലസ്ഥാനിയുടെ പ്രൌഢതയില്‍, സ്നേഹവാത്സല്യങ്ങള്‍ക്കരികിലിരിക്കുമ്പോഴും ഓര്‍ത്തതില്‍ ഒത്തിരി സന്തോഷം... അന്വേഷണം പറയുമല്ലോ..

      മഴ ഇനിയും തോര്‍ന്നില്ല, നല്ലൊരു രാത്രിമഴ നേരട്ടെ..

      സ്നേഹപൂര്‍വ്വം...

      Delete

  20. പ്രിയപ്പെട്ട സ്നേഹിതാ,


    ഈ മഴയും കുളിരും എത്ര മനോഹരം..........

    മരങ്ങളില്‍ നിന്നും ഇറ്റു വീഴുന്ന മഴത്തുള്ളികള്‍......

    ലക്ഷ്മിതരുവിന്റെ ഇലകള്‍ കാണാന്‍ എന്ത് ഭംഗി !

    തൃശൂരിലെ ഈ നവരാത്രി ദിനങ്ങള്‍ ഏറെ മോഹിപ്പിക്കുന്നു.


    സസ്നേഹം,


    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      മഴ പെയ്തു തോരുന്ന രാവില്‍, ഇറ്റ് വീഴുന്ന മഴത്തുള്ളികളുടെ സംഗീതത്തില്‍...
      പ്രകൃതി എത്ര മനോഹരി...
      ഉത്സവങ്ങളുടെ നാട്ടില്‍ നവരാത്രി ദിനങ്ങള്‍ മനോഹരമായിരിക്കും എന്നൂഹിക്കാം..

      പ്രിയപ്പെട്ടവര്‍ക്കൊപ്പം ദിനങ്ങള്‍ സുന്ദരമാകട്ടെ..

      സ്നേഹപൂര്‍വ്വം..

      Delete
  21. Dear My Friend,

    The morning visit to Shree Kaarthyayini Temple provided the positive vibrations and cheer.
    Lord Ganesha is the Upadeva !
    Devi was decorated with chandanam and lotus garland......
    The theertham and prasadam given in the piece of plantain leaf......
    The atmosphere is so peaceful and divine.....!
    Why don't you go to temple?
    The mornings of Thrishur are soooooo refreshing........! :)
    A Pleasant Morning,My Friend !
    Have a wonderful and Refreshing Sunday,
    Sasneham,
    Anu

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      നാട്ടിലെത്തിയ ഈ അവധിക്കാലത്തെ ആദ്യത്തെ അമ്പലദര്‍ശനം..

      ജി+ ലെ ചിത്രം ആ അമ്പലത്തിന്‍റെത് തന്നല്ലേ..

      ശിവപാര്‍വതിമാരുടെ ചിത്രം ആലേഖനം ചെയ്ത ചുവരുകള്‍.. (മുപ്പത്തിമുക്കോടികളില്‍, ത്രിമൂര്‍ത്തികളില്‍ ഏറെയിഷ്ടം ശിവനെ..)

      നടുവിരലില്‍ ചന്ദനം തൊട്ട് നെറ്റിയില്‍ കുറിച്ചുതന്ന നാളുകള്‍.. ഓര്‍മ്മയില്‍ ഇന്നും...
      അരച്ചെടുത്ത ചന്ദനത്തിന്‍റെ കുളിര്‍മ നെറ്റിയില്‍ പതിയുമ്പോള്‍... അറിയാം മനസ്സ് ഏറെ ശാന്തമാകുമെന്നു..

      പക്ഷെ എന്നിട്ടുമെന്തേ ഇന്ന് അമ്പലങ്ങളില്‍ പോകാന്‍ മടിക്കുന്നത്..? അറിയില്ല, പലപ്പോഴും സ്വയം ചോദിച്ചു നോക്കി.. ദൈവങ്ങള്‍ മനസ്സില്‍ എന്നും ഒപ്പമുണ്ടെന്ന വിശ്വാസമാകാം..

      തൃശൂരിലെ ആദ്യത്തെ പുലരി (ഈ അവധിക്കാലത്തെ) മനോഹരമെന്നറിഞ്ഞതില്‍ സന്തോഷം..

      നവരാത്രി ദിനങ്ങള്‍ മനോഹരമാകാന്‍ ശുഭാദിനാശംസകള്‍...

      സ്നേഹപൂര്‍വ്വം..

      Delete
  22. പ്രിയപ്പെട്ട സ്നേഹിതാ,


    ആരാണ്...........എന്നറിയില്ല..............

    എവിടെ എന്നറിയില്ല............

    എന്നിട്ടും ജീവിതപ്രയാണത്തില്‍ എപ്പോഴോ......

    അറിയാതെ അരികത്തു എത്തിയല്ലോ......!

    ദൈവത്തിന്റെ ഓരോ കളികള്‍ !
    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      പലേ ചോദ്യങ്ങളും.........:)

      എന്തായാലും അരികത്തുണ്ടല്ലോ..

      ഏറെ നാളുകള്‍ക്ക് ശേഷം വീട്ടിലെ ഉച്ചയൂണിന്‍റെ സ്വാദ് മധുരമുള്ളതല്ലേ...

      സ്നേഹപൂര്‍വ്വം..

      Delete
  23. പ്രിയപ്പെട്ട സ്നേഹിതാ,


    ഇന്ന് പഠിക്കാന്‍ ഒരു നാടന്‍ പാട്ട് ............!ഈണത്തില്‍ പാടുക..........

    പാടിക്കൊണ്ടേയിരിക്കുക........എവിടെയോ ........ആരോ..........ഒരു താരാട്ട് കേള്‍ക്കാന്‍ കൊതിക്കുന്നു.:)


    ഇത്തിരി പൂവേ..........ചുവന്ന പൂവേ.........

    ഇത്തറ നാളും ................നീയെങ്ങു പോയി?

    മണ്ണിന്നടിയില്‍ ഒളിച്ചിരുന്നോ.........?

    മറ്റുള്ള പൂക്കളെ കാത്തിരുന്നോ............?


    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      മഴയുടെ സംഗീതം, മഴത്തുള്ളികളുടെ ചിതറിത്തെറിക്കല്‍... കാതും കണ്ണും മഴയോടൊപ്പം...

      താരാട്ടിന്നീണത്തെ കൊതിക്കുന്ന മനസ്സുകള്‍, കുഞ്ഞുങ്ങളുടേത് പോലെ നിഷ്കളങ്കം...

      ഇത്തിരിപ്പൂക്കള്‍ കാത്തിരിപ്പായിരുന്നു, ആരെയോ..:)

      തിരമാലകളുടെ ഈണം മനസ്സില്‍ മാത്രം നിറയുന്ന രാവുകളിനി...

      സ്നേഹപൂര്‍വ്വം ഈ മഴയും....

      Delete
  24. കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. ആദ്യ വരവിനു ഹാര്‍ദ്ദവമായ സ്വാഗതം....
      കവിത!! ഇഷ്ടായതില്‍ ഏറെ സന്തോഷം...
      ഇനിയും വരുമെങ്കില്‍ ഏറെയിഷ്ടം നാട്ടുകാരാ..:)

      Delete