Saturday, October 13, 2012

സിന്ദൂരപ്പൊട്ടും തൊട്ടു സൂര്യന്‍ മുറ്റത്ത്...
ചിങ്കാരി ചെണ്ടത്താളം തെക്കന്‍ കാറ്റത്ത്..(2)

ആടിത്തുറയാകെ പടയൊരുങ്ങീ..
പൂരക്കളിയാട്ട കളമൊരുങ്ങീ..
തുടങ്ങീ... നിറപറ.. പറനിറ...
                                                                                                   (സിന്ദൂര..)
ചെമ്പഴുക്കച്ചെമ്പരുന്തേ കണ്ണുവയ്ക്കാതെ
നിനക്കെടുക്കാനീതുറയ്ക്കല്‍ മീനില്ലല്ലോ..
അമ്പലത്തില്‍ കേളിയല്ലേ സുന്ദരിത്തുമ്പീ
വിളക്കെടുക്കാനായിരങ്ങള്‍ കൂടെയില്ലേ..

പൂവറിയാതെ.. പുഴയറിയാതെ.. തിരയറിയാതെ വാ..
ചിരി മറയാതെ.. കരയറിയാതെ..തുറയറിയാതെ വാ...

കുറുമ്പുകാരിപ്പെണ്ണെ നീയറിഞ്ഞില്ലെന്നോ
കുറുമ്പുകാരിപ്പെണ്ണെ, ആഹ് നീയറിഞ്ഞില്ലെന്നോ
നിന്‍റെ കാലില്‍ കൊലുസ് കെട്ടാനാളുണ്ടേ..
                                                                                                (സിന്ദൂര..)
ചെമ്പരത്തി പൂ  ചിരിച്ചു പൂമരക്കാത്തീ..
കടപ്പുറത്തും മണപ്പുറത്തും പൂരം വന്നേയ്..
പമ്പ കൊട്ടി തുമ്പ കൊട്ടി തമ്പുരാട്ടിക്ക്
ചെമ്പകപ്പൂ ചെണ്ടുമല്ലി പൂക്കോലങ്ങള്‍

കന്നിമൊഴിയോടെ, അന്നനടയോടെ, പൊന്നും ചിരിയോടെ വാ..
പട്ടും കൊഴലോടെ തപ്പും തുടിയോടെ നിന്നെയെതിരേറ്റിടാം

വീട്ടുകാരേ കണ്ടോ, കൂട്ടുകാരെ കണ്ടോ..
വീട്ടുകാരേ കണ്ടോ, ഏയ്‌ കൂട്ടുകാരെ കണ്ടോ..
ആളൊരുങ്ങീ, അരങ്ങൊരുങ്ങീ നാടാകെ...
                                                                                                (സിന്ദൂര..)

12 comments:

  1. ഇന്നു യാത്രയായിരുന്നു...
    പതിവായി പോകുന്ന ട്രെയിനിനെ ഒഴിവാക്കി ബസ്സില്‍..!
    ആ യാത്രയില്‍ കേട്ട പാട്ട്.. ഇഷ്ടായത് കൊണ്ട് കോപ്പി ചെയ്തു..
    ഇനിയിത് മടുക്കുന്നത് വരെ കേള്‍ക്കണം.. ഒരിക്കലും മടുക്കില്ലെങ്കിലും!
    ആരെഴുതി, ആര് പാടി എന്നൊന്നും അറിയില്ല...
    എങ്കിലും എഴുതിയവരോട്, പാടിയവരോട് ഇത്രയും ഹൃദ്യമായ ഒരു ഗാനം നല്‍കിയതില്‍ നന്ദി..

    ReplyDelete
  2. ഇങ്ങനെ പാട്ടുകള്‍ കേട്ട് മാത്രം നടന്നാല്‍ മതിയോ മാഷെ..സ്വന്തമായി ഒരെണ്ണം എഴുതികൂടെ

    ReplyDelete
    Replies
    1. നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചാല്‍ മാത്രം പോര, എന്നെ തല്ലി കൊല്ലുകേം വേണംല്ലേ..? കൊള്ളാം മനസ്സിലിരുപ്പ്!:) നമ്മള്‍ തമ്മില്‍ മുജ്ജന്മ വൈരാഗ്യം വല്ലതുമുണ്ടായിരുന്നോ കൂട്ടുകാരാ....?:):)

      Delete
  3. Song: Sindhoora Pottum Thottu
    Movie/Album: Puthiya Theerangal
    Year: 2012
    Musician: Ilayaraja
    Lyrics: Kaithapram
    Singer(s): Madhu Balakrishnan

    പാട്ട് കേട്ടു. ഒരു പുതിയ പാട്ട്. ഇഷ്ടായി.

    ReplyDelete
    Replies
    1. "പുതിയ തീരങ്ങള്‍"... പുതിയ പടം... പുതിയ പാട്ട്....
      അത് കൊണ്ടാ അശ്വതി കേള്‍ക്കാഞ്ഞെ...
      ഇപ്പൊ യുട്യൂബില്‍ കേട്ടു, കണ്ടു...
      എത്ര കാലമായി തീയേറ്ററില്‍ പോയി ഒരു പടം കണ്ടിട്ട്..
      ഒറ്റയ്ക്കായതില്‍ പിന്നെ തനിയെ മടുത്തു പടങ്ങളും മറ്റും..

      നീപ്പോ ഇതിനു പകര്‍പ്പവകാശവും പറഞ്ഞു ആള്‍ക്കാര്‍ വരുമോ ആവോ..!

      Delete
  4. ഇവിടെ ഞാന്‍ വന്നിരുന്നു എന്നതിനായ്‌ മാത്രം.....


    ഈ രാത്രിയെ മനോഹരമാകാന്‍ സുന്ദര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങാന്‍

    നിലാവും നക്ഷത്രങ്ങളും പിന്നെ ഇരുളില്‍ ഒഴുകി എത്തുന്ന ഒരുനേര്‍ത്ത വയലിന്‍ നാദവും....
    നേരട്ടെ............


    ReplyDelete
    Replies
    1. ഈ അഭിപ്രായം ഞാന്‍ വായിച്ചു എന്നതിനായി മാത്രം.....!!!:)

      രാവ് സുന്ദരം.. സ്വപ്‌നങ്ങള്‍ കാണാന്‍ മറന്നു തുടങ്ങി...
      പൗര്‍ണ്ണമി കഴിഞ്ഞു നാളേറെയായത് കൊണ്ട് നിലാവുമില്ല..
      മേഘങ്ങള്‍ നിറഞ്ഞ രാവില്‍ നക്ഷത്രങ്ങളും...
      വയലിന്‍ നാദത്തിനു പകരം ചീവീടുകള്‍ തകര്‍ത്തു പാടുന്നു..

      സുന്ദരസ്വപ്നങ്ങള്‍ നേരാന്‍ നിലാവിനെയും നക്ഷത്രങ്ങളെയും കൂട്ടുപിടിച്ച് ഒരു നേര്‍ത്ത വയലിന്‍ നാദവുമായി നീയെത്തുമ്പോള്‍ പിന്നെങ്ങനെ ഈ രാവ് സുന്ദരമല്ലാതിരിക്കും?

      തിരിച്ചു നേരട്ടെ മഴമേഘങ്ങളുടെ പെയ്തൊഴിയലില്‍ വീണുടയുന്ന മഴത്തുള്ളികളുടെ സംഗീതത്തില്‍ ഹാര്‍ദ്ദവമായ ശുഭരാത്രി..

      Delete
  5. രാവ് സുന്ദരം എങ്കില്‍ സ്വപ്നങ്ങളെ കാണാന്‍ മറന്നതെന്തേ....?

    ഇലകളില്‍ ഇറ്റി വീഴുന്ന മഴത്തുള്ളികളുടെ സംഗീതം ഞാനെടുത്തു

    കൂടെ തകര്‍ത്തു പാടുന്ന ചീവീടിന്‍ കൂട്ടത്തില്‍ നിന്നും കുറച്ചു പേരെയും...

    :) :)

    ReplyDelete
    Replies
    1. ചിന്തകളെ കാലത്തിന്‍റെ മുള്ളുകളില്‍ കൊരുത്തിട്ടിരിക്കുമ്പോള്‍, മനസ്സിലും ഓര്‍മ്മകളിലും ഇന്ന് ശൂന്യത തളംകെട്ടി നില്‍ക്കുമ്പോള്‍ സ്വപ്നങ്ങളെന്നോട് പറഞ്ഞു "വിട ഇനി നിനക്ക് കൂട്ടായി ഞങ്ങളില്ല."

      ഇലച്ചാര്‍ത്തില്‍ നിന്നിറ്റു വീഴുന്ന മഴത്തുള്ളികളുടെ സംഗീതം ഏറ്റുപാടുന്ന ചീവീടുകളെ സ്വന്തമാക്കി രാവ് മനോഹരമാക്കുമ്പോള്‍ നീലരാവെന്‍ കാതില്‍ പതിയെ ഓതിയത് ശുഭരാത്രി തന്നല്ലേ...

      Delete
  6. അതെ ആ നീല രാവ് നിന്‍ കാതിലോതിയത് ഒരു ശുഭ രാത്രിയാണ്
    ഒപ്പം ഓര്‍മ്മകളേയും മനസ്സിനെയും ശൂന്ന്യതയിലാഴ്തി വിട ചൊല്ലിയകന്നു പോയോരാ സ്വപ്നത്തെ തിരികെ കൊണ്ട് വരാനും....

    എന്നും നന്മകള്‍ നേര്‍ന്നു കൊണ്ട്....വീണ്ടും ഒരു ശുഭാരാത്രികൂടി...

    ReplyDelete
    Replies
    1. സ്വപ്നങ്ങളെ തിരികെ നല്‍കുമ്പോള്‍ ഒപ്പം കണ്ണുനീരും നല്‍കുമെന്ന് കാലം, എന്‍റെ കണ്ണുനീരിന്‍റെ നോവ്‌ സഹിക്കുന്നതിഷ്ടമില്ലാത്ത സുഹൃത്തെനിക്കുള്ളപ്പോള്‍, ആ ഹൃദയം നോവിക്കാന്‍ എനിക്ക് വയ്യെന്നിരിക്കെ, സ്വപ്നങ്ങളെ മറന്നു നിദ്രയെ പുല്‍കാനൊരുങ്ങവേ നീ നല്‍കിയ നന്മകള്‍ നെഞ്ചോട്‌ ചേര്‍ത്ത് തിരിച്ച് ഞാന്‍ പറയട്ടെ.. ശുഭരാത്രി..!

      Delete