Sunday, October 28, 2012

പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു
സോപാന സംഗീതം പോലെ   (2)
കന്നിത്തെളിമഴ പെയ്ത നേരം
എന്‍റെ മുന്നില്‍ നീയാകെ കുതിര്‍ന്നു നിന്നൂ
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാമുഖം
ഓര്‍ത്തു ഞാനും കുളിരാര്‍ന്നുനിന്നു
ഓര്‍‌മ്മകള്‍ക്കെന്ത്‌ സുഗന്ധം......
എന്നാത്മാവിന്‍ നഷ്ടസുഗന്ധം.....(2)

പൂവിനെ തൊട്ടു തഴുകിയുണര്‍ത്തുന്ന
സൂര്യകിരണമായ്‌ വന്നു      (2)
വേനലില്‍ വേവുന്ന മണ്ണിനു
ദാഹനീരേകുന്ന മേഘമായ് വന്നു
പാടിത്തുടിച്ച് കുളിച്ചു കേറും
തിരുവാതിരപ്പെണ്‍ കിടാവോര്‍ത്തുനിന്നു
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം...........
എന്നാത്മാവിന്‍ നഷ്ടസുഗന്ധം.......(2)

പൂമുഖവാതു‍ക്കല്‍ നീയോര്‍ത്തു-
നിന്നൊരാ പ്രേമസ്വരൂപനോ വന്നു   (2)
കോരിത്തരിച്ചു നീ നോല്‍ക്കിനില്‍ക്കെ
മുകില്‍ക്കീറില്‍ നിന്നമ്പിളി മാഞ്ഞൂ
ആടിത്തിമിര്‍ത്ത മഴയുടെയോര്‍മ്മകള്‍
ആലിലത്തുമ്പിലെ തുള്ളികളായ്
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം...
എന്നാത്മാവിന്‍ നഷ്ടസുഗന്ധം...
                                                                                   (പൂമകള്‍)


കടപ്പാട്:
*******************************************************************
ചിത്രം: കാറ്റ് വന്ന് വിളിച്ചപ്പോള്‍
പാടിയത്: എം. ജി. ശ്രീകുമാര്‍
സംഗീതം: എം. ജി. രാധാകൃഷ്ണന്‍
രചന: ഒ. എന്‍. വി. കുറുപ്പ്.
*******************************************************************

9 comments:

  1. ഓര്‍‌മ്മകള്‍ക്കെന്ത്‌ സുഗന്ധം.... എന്നാത്മാവിന്‍ നഷ്ടസുഗന്ധം

    ReplyDelete
  2. ആടിത്തിമിര്‍ത്ത മഴയുടെയോര്‍മ്മകള്‍ ആലിലത്തുമ്പിലെ തുള്ളികളായ് ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം...എന്താ വരികള്‍ ല്ലേ ...

    ReplyDelete
  3. ഓര്‍‌മ്മകള്‍ക്കെന്ത്‌ സുഗന്ധം....

    ReplyDelete
  4. പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു
    സോപാന സംഗീതം പോലെ

    ReplyDelete
  5. ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം...
    എന്നാത്മാവിന്‍ നഷ്ടസുഗന്ധം...

    ReplyDelete
  6. പ്രിയ സ്നേഹിതാ,
    ഈ പാട്ട് മനസ്സിനെ ശാന്തമാക്കും. എനിക്ക് ഏറെ ഇഷ്ടം കേള്‍ക്കുവാന്‍.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  7. @ കാത്തി
    @ നിധീഷ് കൃഷ്ണന്‍
    @ വിനീത
    @ അശ്വതി
    @ ഗിരീഷ്‌


    വായനയ്ക്ക് നന്ദി..

    ReplyDelete
  8. എന്റെ ഓര്‍മ്മകള്‍ക്ക് സുഗന്ധം കുറവാണ് എന്നാലും ഞാനും ഈ വരികളിലൂടെ വന്നു പോയവരുടെ കൂട്ടത്തില്‍ ഉണ്ട് ട്ടോ....:)

    ReplyDelete
  9. ഇനി വരും ഓര്‍മ്മകള്‍ സുഗന്ധമുള്ളതാകട്ടെ...

    ReplyDelete