Tuesday, September 18, 2012

നിഴല്‍

എന്നും കൂടെയുണ്ടാകും, തനിച്ചാക്കില്ലെന്നൊക്കെ പറഞ്ഞു...
പക്ഷെ ഇരുട്ടിയപ്പോള്‍ ഒന്നും പറയാതെ എന്നെ ഏകനാക്കി...
എങ്കിലും പുലരിയില്‍ വന്നു ദൂരെ നിന്നും മാപ്പ് പറഞ്ഞു
അടുത്തെത്താന്‍ ഉച്ചയോളം കാക്കേണ്ടിയും വന്നു..
സന്ധ്യയ്ക്ക് അസ്തമയച്ചുവപ്പില്‍ എന്‍റെ പിന്നിലൊളിച്ചു..
രാവില്‍ എന്നില്‍ നിന്നും... എന്നിട്ടും ഒരിക്കല്‍ പോലും
എനിക്ക് നിന്നോട് പിണങ്ങാനാവുന്നില്ലല്ലോ എന്‍റെ നിഴലേ..
എന്‍റെ മനസ്സും നീയുമൊരു പോലെ, ഇരുള്‍ പോലെ...

2 comments:

  1. നോക്കുമ്പോ പുറകെ പുറകെ നിത്യയുടെ കുറെ കവിതകള്‍ .
    കുറഞ്ഞ വരികളില്‍ ഭംഗിയായി എഴുതീരിക്കുന്നു എല്ലാം.

    ReplyDelete
    Replies
    1. നന്ദി നീലിമാ...
      കവിതകള്‍ എന്നൊന്നും പറയേണ്ട കേട്ടോ...
      (അഥവാ പറഞ്ഞാല്‍ എന്നോട് മാത്രം പറഞ്ഞാ മതീട്ടോ:))
      മറ്റാരും കേള്‍ക്കേണ്ട കേട്ടോ...:)

      Delete