Wednesday, September 19, 2012

രാത്രി

പേടിയായിരുന്നെനിക്ക് നിന്നെ പണ്ട്
നിന്നിലൊരു നിഴലിളകുന്നത് കണ്ടാല്‍
നിലവിളിച്ചോടിയെന്നമ്മതന്‍  മടിയില്‍
കണ്ണടച്ചൊളിക്കുമായിരുന്നു ഞാനന്ന്..

ഇന്ന് നിന്നിലൊരു നിഴലായി ഞാനും
ഒപ്പം തന്നെ ചരിക്കുന്നു നിര്‍ഭയം!!
ഒരു തിരിവെട്ടത്തെക്കാളേറെ നിന്നെ
ഞാന്‍ പുണരുന്നു പൂര്‍ണ്ണതയ്ക്കായി

32 comments:

  1. പ്രിയപ്പെട്ട സ്നേഹിതാ,

    സുപ്രഭാതം !

    ചാറ്റല്‍മഴയുടെ കുളിരില്‍, ഇവിടെ വന്നത്,

    ഗണേഷ് സ്തുതി വായിക്കാനായിരുന്നു.

    ഒന്നിന് പുറകെ ഒന്നായി എന്തേ, കവിതകള്‍ കുറിക്കുന്നു എന്ന് ചോദിക്കുന്നില്ല.

    [അതെല്ലാം വ്യക്തിപരമായ ഇഷ്ടങ്ങള്‍..........ഹൃദയത്തിന്റെ വേവലാതികള്‍.........] !

    അറിവിന്റെയും ബുദ്ധിയുടെയും ഈശ്വരനായ ശ്രീ ഗണേഷ് ഭഗവാന്റെ തിരുന്നാളാണ് ഇന്ന് !

    അമ്പലത്തില്‍ പോയിതുടങ്ങണം ! പരിശുദ്ധിയുടെയും ശാന്തിയുടെയും ഊര്‍ജം ഒരിക്കലും വേണ്ട എന്ന് വെക്കരുത്! തൃശൂരില്‍ എന്നും രാവിലെ അമ്പലത്തില്‍ പോകാറുണ്ട്.മനസ്സ് കൊണ്ടെങ്കിലും ഗണപതി ഭഗവാന് കറുക കൊണ്ട് അര്‍ച്ചന നടത്തുക...!

    ഗണേഷ് ചതുര്‍ഥി ആശംസകള്‍ !

    മനോഹരമായ ഈ പുലരിയെ നെഞ്ചോട്‌ ചേര്‍ക്കുക........

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,
      വിഘ്നേശ്വരനെ പറ്റി ചിന്തിച്ചൊരുപാട്....
      എഴുതണമെന്നുണ്ടായിരുന്നു... പക്ഷെ മനസ്സ് കൈവിട്ട ദിനങ്ങള്‍.. എനിക്ക് നിയന്ത്രിക്കാനാവാത്ത വേഗതയില്‍ എവിടൊക്കെയോ.... അത് കൊണ്ടാ കൊച്ചു വരികള്‍..

      ഒപ്പമുണ്ടായിരുന്ന ഒരു പ്രിയ സൗഹൃദം മൂന്നു ദിവസം മുമ്പേ പ്രവാസത്തിലേക്ക്...
      വേര്‍പാട് ആരായാലും മനസ്സിനെ നോവിക്കുമത്... ഇപ്പൊ അവന്‍ ബാക്കി വച്ച ജോലിയുടെ ഉത്തരവാദിത്വം കൂടിയുണ്ട്... സമയം പോരെന്ന സ്ഥിതിയാ...

      മുപ്പത്തിമുക്കോടി ദേവകളും ഇന്നും എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.. ദര്‍ശനം കണ്ടു നിര്‍വൃതി കൊണ്ട ബാല്യം എന്നും ആഗ്രഹിക്കുന്നത് അത് കൊണ്ട് തന്നെ.. ഇന്ന് പക്ഷെ ദേവകളെല്ലാം മനസ്സില്‍ തന്നെ, പൂജയും ആരാധനയും മനസ്സ് കൊണ്ട് മാത്രം...

      കൂട്ടുകാരീടടുത്തു പോയിരുന്നില്ലേ... ആശംസകളോടെ...

      സ്നേഹപൂര്‍വ്വം...

      Delete
    2. പ്രിയപ്പെട്ട സ്നേഹിതാ,

      ശ്രീ ഗണേഷ് ചതുര്‍ഥി ആശംസകള്‍ !

      പ്രിയപ്പെട്ട എല്ലാ കൂട്ടുകാരും പ്രവാസലോകം തേടി പോവുകയാണല്ലോ.

      ഇവിടെ തുറമുഖനഗരം മുഴുവന്‍ ഉത്സവം കൊണ്ടാടുന്നു. ഇനിയിപ്പോള്‍ ഭജനകളും പൂജകളും പടക്കം പൊട്ടിക്കലും എല്ലാം ആയി ബഹളം തന്നെ.

      കൂട്ടുകാരിയെ ഫോണില്‍ വിളിച്ചു ആശസകള്‍ പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ പൂജ തുടരും. അപ്പോള്‍ എന്ന് വേണമെങ്കിലും പോകാം.

      പരസ്യമായി മാത്രമേ വിശേഷങ്ങളും വിവരങ്ങളും പറയാന്‍ പറ്റുകയുള്ളു എന്നതിനാല്‍,പരിമിതികളുണ്ട്.:)

      അത് കൊണ്ടു, സ്നേഹിതന്‍ അറിയുന്ന കൂട്ടുകാരിയുടെ കാര്യവും പറയാന്‍ പറ്റിയില്ല.

      തിരക്ക് നല്ലതാണ്. മറ്റൊന്നും ആലോചിക്കില്ല.

      മനോഹരമായ ഒരു രാത്രി ആശംസിച്ചു കൊണ്ടു,

      സസ്നേഹം,

      അനു



      Delete
    3. അനൂ.
      ഗണേഷ് ചതുര്‍ഥി ആശംസകള്‍...
      അടുത്തു തന്നെ ഇനിയും രണ്ടു പേര്‍ കൂടി.. അത് തന്നെ വലിയ വിഷമവും...
      ആ ബഹളത്തില്‍ ഒരു ഭാഗമാവുക... ഏറെ സന്തോഷം തരുമതെന്നറിയുന്നു...
      സാരമില്ലാട്ടോ...:)
      ആ തിരക്കില്‍ ചിന്തകള്‍ നഷ്ടപ്പെടുന്നത് പോലെ ഇവിടെയും വിലപ്പെട്ടത് പലതും എനിക്ക് നഷ്ടപ്പെടുന്നു...:(

      ഉത്സവം കൊണ്ടാടുന്ന തീരനഗരം ഇന്ന് കൂടുതല്‍ മനോഹരിയായിരിക്കുമല്ലോ... അല്ലെ..?

      സ്നേഹപൂര്‍വ്വം...

      Delete
  2. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. കൊച്ചു പേടികള്‍ക്ക് ഒളിക്കാന്‍ വലിയ വലിയ ഇടങ്ങള്‍, ഇപ്പോള്‍ വലിയ പേടിയെ കുന്നിക്കുരു ആക്കി കൊണ്ടുനടക്കാനേ പറ്റുന്നുള്ളൂ..

    ഇന്നിപ്പോ ഒന്നു സ്വസ്ഥമായി പേടിക്കാന്‍ പോലുമുള്ള സമയമോ അവസരമോ ഇല്ലായിരിക്കുന്നു ...
    മനു.........

    ReplyDelete
    Replies
    1. ശരിയാണല്ലോ മനൂസേ.. ഇന്നിപ്പോ സ്വസ്ഥമായി പേടിക്കാന്‍ പോലും അവസരമില്ല തന്നെ:)
      പക്ഷെ ഞാനിപ്പോഴും ചിലപ്പോഴൊക്കെ പേടിക്കാറുണ്ട്ട്ടോ..
      പകലുദിക്കാത്ത ചില നിഴലുകള്‍ വെളുത്ത നിഴലുകളായിരവില്‍...
      അത് തീര്‍ച്ചയായും നായോ, നരിയോ, പ്രേതമോ, ആത്മാവോ അല്ല തന്നെ..
      രണ്ടു കാലുകളില്‍, നിവര്‍ന്നു നില്‍ക്കുന്ന അവ്യക്തമാല്ലാത്ത രൂപങ്ങള്‍...!!!

      Delete
  4. എല്ലാ കവിതകളും നന്നായി കേട്ടോ. എന്താ ഇന്നലെ ഒരുപാടു കവിതകള്‍ ഒരുമിച്ചെഴുതിയത്? മനസ് വിഷമിച്ചിട്ടോ അതോ സന്ദോഷം കൊണ്ടോ ? ഞാന്‍ പലപ്പോഴും ഓര്‍ക്കും. നിത്യഹരിതായുടെ പ്രിയയെ പറ്റി. ഈ സ്നേഹം ഏറ്റുവാങ്ങാന്‍ കഴിയാത്ത നിര്ഭാഗ്യവതി. നിത്യഹരിതയ്കും പ്രിയക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്...........അശ്വതി.

    ReplyDelete
    Replies
    1. കവിതയോ!! ആരും കേള്‍ക്കണ്ടാട്ടോ... മനസ്സ് പിടിതരാതെ തെന്നി തെന്നി പോകുന്നു, അതില്‍ സന്തോഷവും ദുഃഖവും മിന്നിമായുന്നു... എനിക്കേറ്റവും കൂടുതല്‍ സ്നേഹം പകര്‍ന്നു നല്‍കിയ എന്‍റെ പ്രിയപ്പെട്ടവള്‍... ഒരിക്കലും നിലയ്ക്കാത്ത എന്‍റെ സ്നേഹം മുഴുവനും അവള്‍ക്ക് മാത്രമായി.... പ്രാര്‍ത്ഥനയ്ക്ക് പകരമായി തിരിച്ചു നല്‍കാന്‍ സ്നേഹവും വാക്കുകളും മാത്രം...

      Delete
  5. നന്നായി എഴുതിയിരിക്കുന്നു ........
    ഭയത്തില്‍ നിന്നും സൌഹൃദത്തിലേക്ക്

    ReplyDelete
    Replies
    1. നന്ദി നിധീഷ്..
      കാലം മാറ്റാത്തതായി ഒന്നുമില്ലല്ലേ...

      Delete
  6. ഭയം നിഷ്കളങ്കതയുടെ ഭാഗമാണ്, സ്നേഹത്തിന്റെ തുടക്കവും..
    നന്നായി..

    ReplyDelete
    Replies
    1. സ്വാഗതം പല്ലവി,
      ഭയം തീരുന്നിടത്ത് സ്നേഹം തുടങ്ങുന്നു... ഭയത്തോടൊപ്പം സ്നേഹിക്കാന്‍, അല്ലെങ്കില്‍ ഭയപ്പെടുത്തി സ്നേഹിപ്പിക്കാന്‍ നമുക്കാകുമോ???

      Delete
  7. ee colour combination onnu mattumo? pacha aksharangal vaayikkan ithiri strain thonnanu..:)

    ReplyDelete
    Replies
    1. ഡോക്ടറൂട്ടീ, പച്ച അക്ഷരങ്ങള്‍ ലിങ്കുകള്‍ മാത്രമാണ് MOUSE POINT അവിടെ കൊണ്ട് വരുമ്പോള്‍ അത് വെള്ള നിറമായി മാറുന്നില്ലേ... ഞാനൊരു മടിയനാണെന്നെ!!:)

      Delete
    2. അതായത് പനി, ചുമ, തലകറക്കം എന്നൊക്കെ പറഞ്ഞാലേ മനസിലാവൂ..
      ഈ ലിങ്കും ഹൈപെര്‍ലിങ്കും ഒന്നും മനസിലാവൂല്ല, നമ്മളീ പോളി ടെക്നിക്കിലൊന്നും പഠിച്ചിട്ടില്ലലോന്നെ.. :)

      Delete
    3. ന്‍റെ ഡോക്ടറൂട്ട്യെ,
      അതൊന്നും രോഗല്ല, രോഗങ്ങളിലേക്കുള്ള വഴി മാത്രമാ..:)
      സാരോല്ലാട്ടോ ഞാനീ പോളിടെക്നിക്കിലാ ജനിച്ചത് തന്നെ:)),
      എന്നാ ചെയ്യാനാ അതോണ്ട് അത് പോലെയാ പെട്ടെന്ന് പറഞ്ഞു പോവ്വാന്നേ:)

      Delete
  8. Dear My Friend,
    You can wish Achu,Uma's daughter.Today is Achu's Birthday.
    Saneham,
    Anu

    ReplyDelete
  9. നല്ല കവിത :-) മറ്റു കവിതകളും നന്നായിരിക്കുന്നു .

    ReplyDelete
  10. വശ്യമായി അണിഞ്ഞൊരുങ്ങിയ ഒരു അഭിസാരികയെപ്പോലെയാണ് രാത്രി. ആദ്യമൊരു ഭയം. അതിന്റെ പുഞ്ചിരിയിൽ എല്ലാ ഭയപ്പാടുകളും ഇല്ലാതാകുന്നു...
    താളാത്മകമായ വരികൾ. 'നിത്യഹരിത'യിലെ കവിതകളിലൂടെ കടന്നു പോയി. മനോഹരം എന്നല്ലാതെ എന്താണ് പറയാൻ കഴിയുക.
    ആശംസകൾ.

    ReplyDelete
    Replies
    1. പകലിന്‍റെ ആരവങ്ങളും തിരക്കുകളും ഒഴിഞ്ഞ്, മനസ്സിനെ ശാന്തമാക്കുന്ന, ഓര്‍മ്മകളെ താലോലിക്കുന്ന , ചിന്തകള്‍ക്ക് കടിഞ്ഞാണിടുന്ന ഈ രാവിനോളം സൗന്ദര്യം മറ്റെന്തിന്?
      നന്ദി കൊച്ചനിയാ ആദ്യ വരവിനും കൂടെ ചേര്‍ന്നതിനും..

      Delete
  11. കൊള്ളാം മച്ചൂ വരികൾ

    ReplyDelete
  12. വരികൾ ഹൃദ്യം. ഭയത്തിൽ നിന്ന് സൗഹൃദത്തിലേക്കുള്ള ദൂരം നന്നായി കുറിച്ചു. ശരിയാണ്‌. പൂർണ്ണത ഒന്നു ചേരലിലൂടെ മാത്രം.

    ReplyDelete
    Replies
    1. വിജയേട്ടാ സന്തോഷം തരുന്നു ഈ വരികള്‍...

      Delete
  13. എനിക്കും എന്ത് പേടിയായിരുന്നുന്നറിയ്വോ രാത്രികളെ.
    ഇപ്പൊ അശേഷം ഭയമില്ല. ഭയന്നാല്‍ അമ്മയുടെ മടിത്തട്ടുമില്ല ചാരെ .

    ReplyDelete
    Replies
    1. എന്നോ ഭയപ്പെട്ടതിനെ ചിലപ്പോള്‍ ഇന്ന് ഏറെ ഇഷ്ടമാകും...
      കാലം ചിലപ്പോഴൊക്കെ വല്ലാത്ത ക്രൂരനാണ് നീലിമാ..
      നഷ്ടപ്പെട്ടതിനേക്കാള്‍ നല്ലത് കാത്തുവച്ചിട്ടുണ്ടാകും..
      ആ പ്രതീക്ഷയില്‍ നമുക്ക് ജീവിച്ചേ മതിയാകൂ..
      സസ്നേഹം..

      Delete