"എന്‍റെ വഴികളിലെ കല്ലും മുള്ളും നിന്‍റെ കാല്‍പ്പാദങ്ങളെ വേദനിപ്പിക്കാതിരിക്കാന്‍ നീയെന്നെ പിന്തുടരല്ലേ"
അവള്‍ പറഞ്ഞിട്ടും പിന്തുടര്‍ന്ന ഞാനേറെ നൊന്തു...
അവളുടെ വേദന എന്നെയേറെ നോവിച്ചു...
അതെനിക്ക് മാത്രം സ്വന്തം...
"എന്‍റെ പുഞ്ചിരിയില്‍ ഞാന്‍ നിന്നെ ക്ഷണിക്കാം... അപ്പോള്‍ നീ വരൂ"
എന്നവള്‍ പറഞ്ഞു; പിന്തുടര്‍ന്ന് കൊണ്ട് തന്നെ കാത്തുനിന്നൂ..
പക്ഷെ ക്ഷണിച്ചില്ല..
"ഞാന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങുമ്പോള്‍ പറഞ്ഞില്ലെങ്കിലും നീയെന്നെ വിട്ടു പോകണം, ഇല്ലെങ്കില്‍ എന്‍റെ അലറിക്കരച്ചലിനും നീ സാക്ഷിയാവേണ്ടി വരും"
പുഞ്ചിരിക്കാതിന്നു പൊട്ടിച്ചിരിക്കുന്ന നിന്‍റെ ലോകത്തില്‍ ഞാനും,
നാളെ നീ അലറിക്കരയുമ്പോള്‍ തളര്‍ന്നു വീഴാന്‍ ഞാനിവിടെ തന്നെ നിന്നോടൊപ്പം...
ഇനിയെന്നോടൊന്നും നീ പറയല്ലേ പ്രിയേ... കേള്‍ക്കാനെനിക്ക് കരുത്ത് പോര...
നിന്‍റെ നോവും പൊട്ടിച്ചിരിയും അലറിക്കരച്ചിലും എനിക്കേകി നീ പോവുക
നീ പറയാറുള്ള നിന്‍റെ സുന്ദരലോകം തേടി, അവിടെ നീ പുഞ്ചിരിച്ചു കൊള്ളൂ...
നിനക്ക് മുന്നേ ഞാനവിടെയുണ്ട്....!!!

പ്രിയപ്പെട്ട സ്നേഹിതാ,
ReplyDeleteസൌഹൃദ ദിനത്തില്‍ പ്രിയയെ ഒരു പാട് ഓര്‍ത്ത് കാണും എന്നറിയാം.
ഈ സങ്കടവും വേവലാതിയും പ്രിയപ്പെട്ടവള്‍ സഹിക്കുമോ?
പിന്നിലാക്കി പോയവരുടെ ഓര്‍മ്മകള്‍ ഊര്‍ജമാക്കി മാറ്റുക.ആ സ്നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുക.
നമ്മുടെ സന്തോഷം ഒരാളില്‍ മാത്രം അവസാനിക്കരുത്.എത്രയോ പേര്‍ സ്നേഹത്തിന്റെ ഒരു തണലിനായി കൊതിക്കുന്നു.
നമ്മളെ സ്നേഹിക്കുന്ന എത്രയോ പേര്‍...........അവരെ കണ്ടില്ല എന്ന് നടിക്കരുത്.
സൌഹൃദദിനാശംസകള്‍..........!
മനോഹരമായ ഒരു മഴരാത്രി !
സസ്നേഹം,
അനു
അനൂ,
Deleteസത്യം തന്നെ... എന്നും നൊമ്പരവും, വേദനയും, ദുഃഖവും സഹിച്ച് എന്‍റെ പ്രിയപ്പെട്ടവള്‍... എന്‍റെ വേവലാതി കൂടി സഹിക്കാന്‍ അവള്‍ക്കാകും, അത്രയേറെ സഹിച്ചിരിക്കുന്നു!!
ഏവരെയും സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത് അവളാണ്.. അതുകൊണ്ട് തന്നെ ഇന്നും ഞങ്ങള്‍ സ്നേഹിക്കുന്നു, ഞങ്ങളെ വേദനിപ്പിച്ചവരെ പോലും...
ഒഴുകിയൊരുമിക്കാന്‍ മടിക്കുന്ന പ്രണയം മനസ്സിനെ വേവിക്കുന്നത് പോലെ തന്നെ മഴയും പെയ്തൊഴിയാതെ; കുമിര്‍ച്ച തന്നെയിന്നിവിടെ...
കടല്‍ക്കാറ്റിന്റെ തണുപ്പില്‍ മനസ്സാര്‍ദ്രമാവട്ടെ...
ശുഭരാത്രി...
സ്നേഹപൂര്‍വ്വം....
നോവിക്കുന്ന ഓര്‍മകളിലേക്ക് മനസിനെ അലയാന്‍ വിടാതെ .
ReplyDeleteപറയാന്‍ എളുപ്പം അല്ലെ ?എത്രയൊക്കെ ശ്രമിച്ചാലും നമ്മുടെ അനുവാദം കൂടാതെ തിക്കിത്തിരക്കി കേറി വരുന്ന ഓര്‍മ്മകളോട്
എങ്ങനെ ഗുഡ് ബൈ പറയും ?
സത്യം തന്നെ നീലിമാ...
Deleteകഴിയില്ല ഓര്‍മകള്‍ക്ക് തടയിടാന്‍...
ഓര്‍മകളുടെ ആ നോവും ഒരു സുഖം തന്നല്ലേ...
നാളെ നീ അലറിക്കരയുമ്പോള്‍ തളര്‍ന്നു വീഴാന്‍ ഞാനിവിടെ തന്നെ നിന്നോടൊപ്പം...
ReplyDeleteഇനിയെന്നോടൊന്നും നീ പറയല്ലേ പ്രിയേ... കേള്‍ക്കാനെനിക്ക് കരുത്ത് പോര...
നിന്‍റെ നോവും പൊട്ടിച്ചിരിയും അലറിക്കരച്ചിലും എനിക്കേകി നീ പോവുക
നീ പറയാറുള്ള നിന്‍റെ സുന്ദരലോകം തേടി, അവിടെ നീ പുഞ്ചിരിച്ചു കൊള്ളൂ...
നിത്യഹരിതനാണല്ലേ ...? തെറ്റിദ്ധരിച്ചു .ക്ഷമി ..
വായിക്കുമ്പോള്‍ തന്നെ ഒരു പരീക്കുട്ടി ലുക്ക് തോന്നുന്നല്ലോ .
ടീച്ചറെ, നാട്ടുകാരിയായത് കൊണ്ട് ക്ഷമ വരവ് വച്ചിരിക്കുന്നു....:) ഇനിയൊരിക്കല്‍ കൂടിയില്ല കേട്ടോ..:):)
ReplyDeleteഅങ്ങനൊന്നും തോന്നേണ്ടട്ടോ..
"വയല്‍പ്പൂക്കള്‍" ലെ "താരാട്ട്" ഏറെ ഇഷ്ടായീട്ടോ...
നിന്‍റെ നോവും പൊട്ടിച്ചിരിയും അലറിക്കരച്ചിലും എനിക്കേകി നീ പോവുക
ReplyDeleteവരികളൊക്കെ ഇഷ്ടപ്പെട്ടു
ഈ പ്രണയമൊക്കെ എന്താ ഇങ്ങനെയായിപ്പോയത്
അറിയില്ല സുമോ, അന്വേഷിക്കണമിനി:)
Deleteഎങ്കിലും കണ്ണുമടച്ച് പറയാവുന്നൊന്നുണ്ട്..
ചില കോഫി ഹൗസുകളിലും കൂള്‍ ബാറുകളിലും മറ്റും കുറച്ചുകാലം നീയില്ലാതെ എനിക്കും ഞാനില്ലാതെ നിനക്കും ജീവിക്കാന്‍ കഴിയുമോ എന്ന് ചോദിച്ച് നടന്നവര്‍... പിന്നീടൊരിക്കല്‍ ഇരുധ്രുവങ്ങളില്‍ നിന്നു നടന്നു വരുമ്പോള്‍ ഒരിക്കലും കാണാത്തവരെ പോലെ നിലവിലെ പങ്കാളിയെ ചേര്‍ത്തുപിടിച്ച് പൊട്ടിച്ചിരിച്ച് കടന്നു പോകുന്നവര്‍!!
ഈ സൌഹൃദ ദിനത്തിനായി സമര്‍പ്പിക്കുന്നു..... ആശംസകള്‍.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്........ കൊല്ലാം ...... പക്ഷെ തോല്‍പ്പിക്കാനാവില്ല ........ വായിക്കണേ...........
ReplyDeleteനന്ദി ജയരാജ്,
Deleteവായിക്കാം കേട്ടോ...
"എന്‍റെ പുഞ്ചിരിയില്‍ ഞാന്‍ നിന്നെ ക്ഷണിക്കാം... അപ്പോള്‍ നീ വരൂ"
ReplyDeleteഹൃദയ ഭേദകമായ വേദനയിലും ആശ്വാസം പകര്‍ന്ന്, സ്നേഹം ചൊരിഞ്ഞ് നീയുണ്ടല്ലോ അവള്‍ക്ക്..
അങ്ങനെയെങ്കിലും സമാധാനപ്പെടൂ....
സ്വാഗതം മഹേഷ്.. ഈ ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി..
Deleteഒരു കവിതപോലെ വളരെ മനോഹരം...
ReplyDeleteനന്ദി കണക്കൂര്‍...
ReplyDelete