Friday, August 24, 2012

കുറെ ഇല്ലകള്‍, പിന്നെ കുറെ അല്ലകള്‍...


അറിയില്ല തുടക്കമായിരുന്നോ അല്ല ഒടുക്കമായിരുന്നോ എന്ന്
യാത്രയായിരുന്നു.... ദൂരേക്ക് ദൂരേക്ക്...
ലക്ഷ്യമെന്തെന്നോ...?
അറിയില്ല.........
പാതി വഴി പിന്നിട്ടുവോ....
തിരിഞ്ഞു നോക്കി....
നോക്കരുതെന്ന് പറഞ്ഞിരുന്നു...
ആരെന്നോ... അറിയില്ല...
വഴി??
ഇല്ല... തെറ്റിയിട്ടില്ല, പക്ഷെ ഒരല്‍പം പോലുമായില്ല....
എന്തിനായിരുന്നു തിരിഞ്ഞുനോക്കിയത്....
ആരെങ്കിലും പിന്തുടരുന്നോ എന്നറിയാനായിരുന്നോ??
അല്ല, സത്യം; അങ്ങിനെയുണ്ടാകില്ലെന്നു ഉറപ്പ് പറഞ്ഞതല്ലേ... പിന്നെന്തിനു ഞാന്‍ വൃഥാ...
കാല്‍ കഴയ്ക്കുന്നുണ്ടോ... ഇല്ല...
മനസ്സോ.... അതുമില്ല....
അല്ല... ഇടറുന്നുണ്ട്, ഒരല്‍പം... അല്ലേ...?
ഉണ്ടോ, ഉണ്ടെങ്കില്‍ എന്തിനെന്നോ...? അറിയില്ല....
വാക്കുകള്‍....??
കേള്‍ക്കുന്നുണ്ട് ആരോ എന്തോ പറയുന്നുണ്ട്...
അതോ തേങ്ങുന്നുവോ..??
അല്ല തേങ്ങലല്ല, നേര്‍ത്ത ചിരിപോലുണ്ട്...
ചിരിയോ?!!
അല്ലല്ല അട്ടഹാസം...
മറുപടി....?
പറയണമെന്നുണ്ട് പക്ഷെ......
എവിടെത്തി... ഏഴാം കടല്‍...?
ഇല്ലില്ല... ഒന്നും പറയാറായില്ല...
നീ കരയുകയാണോ??
അല്ല, ഈ കടലൊഴുകുന്നതാ...
എന്താ നിന്‍റെ കയ്യില്‍...?
ഹൃദയം, ആരോ പറിച്ചെടുത്ത എന്‍റെ ഹൃദയം...
രക്തമുണ്ടോ അതില്‍....?? ദാഹമകറ്റാന്‍...
ഇല്ല ഒരുതുള്ളി പോലുമില്ല....
പിന്നെന്തിനിത് കൊണ്ട്നടക്കുന്നു...?
വെറുതെ... എന്നോ ഞാന്‍ ജീവിച്ചിരുന്നു എന്ന് എന്നെ ഓര്‍മപ്പെടുത്താന്‍...
കള്ളം, പച്ചക്കള്ളം....! നീ മരിച്ചില്ല...!!
ശരിയാ ഞാന്‍ മരിച്ചില്ലല്ലോ...!! അപ്പൊ പിന്നെ ഇത്?
ഇതോ, ഇത് നിന്‍റെ പ്രിയപ്പെട്ടവരുടെ.....
അയ്യോ, ഒന്നല്ലല്ലോ ഒരുപാടുണ്ടല്ലോ!!! എങ്ങിനെ എന്‍റെ കയ്യില്‍...?!
ഞാന്‍ നല്‍കിയത്...
നീയോ, നീയാര്??
നിന്‍റെ കൂട്ടുകാരന്‍...
എന്‍റെ കൂട്ടുകാരനോ, അപ്പോള്‍ നീയെനിക്ക് പ്രിയപ്പെട്ടവനോ??
അതെ... നിനക്കേറെ പ്രിയമുള്ളവന്‍...
അപ്പൊ നിന്‍റെ ഹൃദയവും എന്‍റെ കയ്യില്‍ ഉണ്ടാകും അല്ലേ..?
അതേ...
നീ മരിച്ചോ...? ഹൃദയമില്ലാതെങ്ങനെ നീ...?
ഹൃദയവുമായി നീ ജനിച്ചപ്പോഴേ.... ജനിച്ച എനിക്ക് ഹൃദയമില്ലായിരുന്നു....
അപ്പൊ ഞാന്‍....? എന്‍റെ യാത്ര....?
എന്‍റെ ഹൃദയവും തേടിയായിരുന്നു...
ഞാനിപ്പോഴെവിടെ?? തുടക്കമോ അതോ ഒടുക്കമോ??

7 comments:

  1. പ്രിയപ്പെട്ട സ്നേഹിതാ,

    സുപ്രഭാതം !

    വിശാഖം ആശംസകള്‍ ! ഇന്ന് എന്റെ കുഞ്ഞേട്ടന്റെ പിറന്നാള്‍...........!

    വീണ്ടും ചങ്കരന്‍ തെങ്ങിന്മേല്‍ തന്നെ.................

    ഈ പൊന്നോണക്കാലം എത്ര മനോഹരം !ചുറ്റും ചിരിക്കുന്ന പൂക്കളുടെ ഭംഗി ഈശ്വരന്റെ വരദാനം എന്ന് തിരിച്ചറിയുക.

    വിലപിക്കാനും കരയാനും എത്രയോ എളുപ്പം. ചിരിക്കുക.....ഒരു ചിരി സമ്മാനിക്കുക.......!

    ഒരു പൂവിന്റെ മൃദുലത വാക്കുകളില്‍ നിറക്കുക.

    മനോഹരമായ ഒരു ദിവസം ആശംസിച്ചു കൊണ്ട്,


    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      മഴ പെയ്യുന്നു... ഇപ്പൊ പതുക്കെ നേര്‍ത്ത് നേര്‍ത്ത്..... എന്‍റെ മനസ്സ് പോലെ...

      മനസ്സ് ശൂന്യമായിരുന്നു.... ഇല്ല നഷ്ടപ്പെട്ടിട്ടില്ല (മനസ്സേ)...... എവിടെയോ ഒരു കുഞ്ഞു നൊമ്പരം തന്നു, എപ്പോഴോ അറിഞ്ഞ വാക്കുകള്‍ ഇന്നും ചെറിയൊരു പ്രകമ്പനം നല്‍കി മനസ്സില്‍ (ഓര്‍മകളേ.... ചിലപ്പോള്‍ അങ്ങിനെയാ, വികൃതി കാണിക്കും... അനുസരിക്കില്ലാന്ന്!!)...

      ഇതെല്ലാം വാക്കുകളില്‍ മാത്രമെയുള്ളൂട്ടോ... പലതും മറന്നിരിക്കുന്നു...
      മറന്നു മറന്നു ഇന്ന് മനസ്സും കരിങ്കല്ലും ഒരുപോലെ തന്നെ, അതാവാം വാക്കുകളില്‍ പൂവിന്‍റെ മാര്‍ദ്ദവമില്ലാത്തത്...

      നാളെ അനിഴം.... ഓണത്തിന്‍റെ ആരവങ്ങള്‍ തന്നെ മനസ്സില്‍... അതുകൊണ്ട് ഇനിയെന്നും ഓണം തന്നെ..... (കണ്ടില്ലേ ഇപ്പൊ ആശംസകളുടെ പെരുമഴയാണ് ടി വി തുറന്നാല്‍, ഇതെഴുതുമ്പോഴും താഴെ ഹാളില്‍ നിന്നും ആരോ ആശംസ പറഞ്ഞു പോയിരിക്കുന്നു...)

      ഇനിയെന്നും ഓണാശംസകള്‍...

      സുന്ദരസ്വപ്‌നങ്ങള്‍ നേര്‍ന്നുകൊണ്ട്...

      ശുഭരാത്രി....

      സ്നേഹപൂര്‍വ്വം....

      Delete
    2. മറന്നു... കുഞ്ഞേട്ടനു ഹാര്‍ദ്ദവമായ പിറന്നാള്‍ ആശംസകള്‍....

      Delete
  2. ഹൃദയം തേടിയുള്ള യാത്ര. അതു തന്നെയാണീ വാഴ്‌വ്‌.
    ഓണാശംസകൾ.

    ReplyDelete
    Replies
    1. ഓണാശംസകള്‍ വിജയേട്ടാ....

      Delete
  3. ഹൃദയം, ആരോ പറിച്ചെടുത്ത എന്‍റെ ഹൃദയം...
    രക്തമുണ്ടോ അതില്‍....?? ദാഹമകറ്റാന്‍...
    ഇല്ല ഒരുതുള്ളി പോലുമില്ല....
    പിന്നെന്തിനിത് കൊണ്ട്നടക്കുന്നു...?
    വെറുതെ... എന്നോ ഞാന്‍ ജീവിച്ചിരുന്നു എന്ന് എന്നെ ഓര്‍മപ്പെടുത്താന്‍.....


    കമന്റുകളെക്കാള്‍ മനോഹരം എഴുത്ത്... അതിനേക്കാള്‍ മനോഹരം കമ്മന്റ്സ് !!!
    നല്ല മൂര്‍ച്ച !!!

    ReplyDelete
    Replies
    1. നീ വായിക്കുമ്പോള്‍ എഴുത്ത് മനോഹരം...
      നിന്നെ വായിക്കുമ്പോള്‍ കമന്റ്സും...
      രണ്ടും എന്‍റെ കഴിവല്ല തന്നെ....

      കേട്ട് മറക്കാത്ത രണ്ടു വരികള്‍ ഓര്‍മ്മ വന്നു..
      കുറിക്കട്ടെയതിവിടെ വെറുതെ,
      മനസ്സില്‍ മായാത്തൊരാ കവിതാശകലത്തെ..

      "വാക്കുകള്‍ക്കറിവീല മൂര്‍ച്ച
      നിന്‍റെ വാള്‍ത്തലയ്ക്കറിവീല വേദന
      നീ തന്നെ ശ്രുതി ചേര്‍ത്തൊരെന്‍റെ
      കളിവീണ മൂകമായി പണ്ടേ..
      പ്രണയക്കിളീ...
      പ്രാണനെ ചുംബിച്ചെടുക്കാന്‍ വരുന്നൊരു
      മരണത്തോടന്നു ഞാന്‍ ചൊല്ലും
      ഒരുമാത്ര മുന്നില്‍ തരാന്‍..."

      Delete