രജനി തന്‍ മടിത്തട്ടില്‍ തല ചായ്ച്ചു ഞാനെന്‍
ഗതകാല സ്മൃതികള്‍ അയവിറക്കുമ്പോള്‍
ബാല്യമാണാദ്യം ഓര്‍മ്മയില്‍ വരിക
പിന്നെയെന്‍ ജീവിത വീഥികളും
പൂക്കള്‍ പറിച്ചും പൂപ്പന്ത് മെടഞ്ഞും
പാടവരമ്പിലൂടോടിക്കളിച്ചും
പ്രകൃതിയെ കണ്ടും ദേവനെ നമിച്ചും
കൂട്ടരോടോത്താര്‍ത്തുല്ലസിച്ചും
മണ്ണപ്പം ചുട്ടും കളിയോടം തുഴഞ്ഞും
മഴച്ചാറ്റല്‍ കൊണ്ട് പനി പിടിച്ചും
അമ്മതന്‍ കൈവിരല്‍ തുമ്പ് പിടിച്ചു
അച്ഛന്‍റെ വീട്ടില്‍ പോയിരുന്നതും
സ്നേഹം കൊണ്ടെന്‍റെ മനസ്സ് നിറച്ച
ബന്ധങ്ങളൊരുപാടാസ്വദിച്ചതും
നഷ്ടമാമാബാല്യം ഒരുവട്ടം കൂടിയെന്‍
സ്വന്തമായെങ്കിലെന്നാശിച്ചു ഞാന്‍
ഇല്ലെന്നറിയാമെന്നാലുമിന്നെന്‍
മാനസം വിങ്ങുന്നു നൊമ്പരത്താല്‍
നഷ്ടമാമാബാല്യം ഒരുവട്ടം കൂടിയെന്‍
ReplyDeleteസ്വന്തമായെങ്കിലെന്നാശിച്ചു ഞാന്‍
ആരുമാശിച്ചുപോമാബാല്യകാലം
നന്നായിപ്പറഞ്ഞു,
മണ്ണപ്പം ചുറ്റും എന്നതും മണ്ണപ്പം ചുട്ടും
എന്ന് തിരുത്തുക. classic formaattu
മാറ്റുന്നതാണ് കുറേക്കൂടി നല്ലതെന്ന് തോന്നുന്നു
ഒറ്റ നോട്ടത്തില്‍ കാര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക്
കാണാന്‍ പറ്റുന്ന ഫോര്‍മാറ്റ് എടുക്കുക
അത് ബ്ലോഗില്‍ വരുന്നവര്‍ക്ക് follow
ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍
അറിയുന്നതിനും മറ്റും സഹായിക്കും
വീണ്ടം കാണാം. എഴുതുക അറിയിക്കുക
തെറ്റ് ദാ തിരുത്തി ഫിലിപ്പെട്ടാ, ആദ്യമായിട്ടാണിവിടെ അല്ലെ? നന്ദിയുണ്ട് ഈ വരവിനും അഭിപ്രായത്തിനും കേട്ടോ (ആദ്യമായത് കൊണ്ടാണ് നന്ദി, പരിചയപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ചിലപ്പോള്‍ FORMALITIES മറന്നുപോകും), ആഡംഭരങ്ങളില്ലാത്ത ഈയൊരു FORMAT ആണ് കുറച്ചു കൂടി നല്ലതെന്ന് തോന്നുന്നു.. വല്യ വല്യ ആശയങ്ങളൊന്നും ഇവിടില്ലേട്ടാ, കൂടുതല്‍ നല്ല ആശയങ്ങള്‍ വരുമ്പോള്‍ FORMAT മാറ്റി സന്ദര്‍ശകരെ കൂട്ടാം, അതല്ലേ നല്ലത്? FOLLOW OPTION എനിക്ക് ADD ചെയ്യാന്‍ പറ്റുന്നില്ല, എന്‍റെതോ അല്ല ബ്ലോഗ്ഗറിന്‍റെതോ കുഴപ്പം എന്നത് എനിക്ക് അജ്ഞാതം തന്നെ..!
Deleteഒരുവട്ടം കൂടിയെന്‍ ഓര്‍മതന്‍ തീരത്ത് ....
ReplyDeleteആശംസകള്‍ നന്നായി എഴുതി
ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയോ ഗോപാ, ആശംസകള്‍ക്ക് നന്ദി....
ReplyDelete