കഴിഞ്ഞു പോയോമനേ
കടം കൊണ്ട വാക്കും ചിരികളും
കടം കൊണ്ട വാക്കും ചിരികളും
ഇനിയെനിക്കെന്‍റെ നേര് മാത്രം
അവിടെ ഞാനുമെന്‍ ദുഖങ്ങളും
ക്ഷണിക്കില്ല നിന്നെ ഞാനെന്‍ ലോകത്തില്‍
സ്വാര്‍ത്ഥനാണേറെ ഞാനെനിക്കുള്ളതില്‍
പങ്കുവയ്ക്കാനിഷ്ട്ടമല്ലെനിക്കുള്ളതൊന്നും
പങ്കിടാന്‍ നീയരികിലണയുരുതൊരുനാളും
കഴിയില്ല നിനക്കതിനീ ജന്മവും വരും ജന്മങ്ങളിലും
അകലേക്ക് പോക നീ അല്ലെങ്കില്‍ നീയും
നാളെയൊരു സ്വാര്‍ത്ഥയായ് മാറിയേക്കാം
അറിയുകെന്നോമനെ സത്യമിത്രമാത്രം
അന്നെനിക്കുള്ളതെല്ലാം നിനക്കുള്ളതായിരുന്നു
പക്ഷെ അറിഞ്ഞിരുന്നില്ല നീ
അല്ലെങ്കില്‍ അറിയാത്തതായ് ഭാവിച്ചു.
പിന്നൊരിക്കലെന്‍ കാതില്‍ മെല്ലെ നീയോതി
എനിക്ക് വേണ്ടത് നിന്റെ ദുഃഖങ്ങള്‍ മാത്രം
സുഖവും സന്തോഷവും പിന്നെ മാത്രം
പറയട്ടെ തോഴീ വ്യസനേന
ഇഷ്ടമല്ലെനിക്കെന്‍ ദുഃഖങ്ങള്‍ നിന്നോട് പങ്കിടാന്‍
അതിനായ് നീയണയരുതൊരുനാളും
അതിനായ് നീയണയരുതൊരുനാളും
വാരിക്കുറിച്ചിട്ട ഈ വരികളെ കവിത എന്ന് വിശേഷിപ്പിക്കാനുള്ള അഹങ്കാരമൊന്നും എനിക്കില്ലാട്ടോ..!! വെറുതെയിരിക്കുന്ന ഏകാന്തതയില്‍ മനസ്സില്‍ തോന്നുന്നവ വെറുതെ കുറിച്ചിടാനൊരിടം, അതുമാത്രമാണ് ഇവിടം...
ReplyDeleteനന്നായി എഴുതി.. പുതിയ ബ്ലോഗര്‍ക്ക് എല്ലാവിധ ഭാവുകങ്ങളും.
ReplyDeleteനന്ദി ശ്രീജിത്ത്, ഇനിയും വല്ലപ്പോഴുമൊക്കെ ഇത് വഴി വരൂ....
Deleteതാങ്കളുടെ വാക്കുകള്‍ എന്‍റെ വാക്കുകളെ പോലെ എത്ര ലളിതമാണ്!!!!!!!
ReplyDeleteഇന്നാണ് ഞാന്‍ ഇവിടെ വന്നത്.
എല്ലാം വായിച്ചു.
ചിലതെല്ലാം നോവിച്ചു.
സാരമില്ല നോവുകള്‍ ഇല്ലാത്ത ജീവിതം അര്‍ത്ഥമില്ലാത്തതല്ലേ????
വേദനകള്‍ അല്ലെ ഒരു ബ്ലോഗ് തുടങ്ങാന്‍ പ്രധാന പ്രചോദനം.
എനിക്കങ്ങനെയാണ്.
ഇഷ്ടമായി കേട്ടോ,ഇവിടത്തെ വാക്കുകളെ,മനോഹരമായ ഈ പേരിനെ.
ആദ്യം കണ്ടത് രൂപാന്തരണത്തില്‍ ആണ്.
മനോഹരമായ കമന്റുകളുമായി കീയക്കുട്ടീടെ അടുത്ത് വന്നപ്പോള്‍..
ബ്ലോഗില്‍ ഞാന്‍ കുറെ കൂടി വലിയ വാക്കുകളെ ആണ് പ്രതീക്ഷിച്ചത്.
പക്ഷെ വന്നു കണ്ടപ്പോള്‍................
എനിക്കിഷ്ടമായി.
ഇനിയും ഒരുപാട് പോസ്റ്റുകള്‍ ഇടുക.
ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ കണ്ടില്ല.
അപ്പൊ സബ്സ്ക്രൈബ് ചെയ്തു.
നന്ദി.
നമസ്കാരം.
മനസ്സ് ഏറെ ഘനപ്പെടുമ്പോള്‍ എഴുതുന്നത് കൊണ്ടാകാം വേദാ ലളിതമെന്നു തോന്നുന്നത്,
Deleteകാരണം അവിടെ അലങ്കാരങ്ങളോ, ഉപമയോ, വാക്കസര്‍ത്തുക്കളോ ഒന്നും തന്നെയില്ല.
കഠിന വാക്കുകള്‍ക്ക് എന്റെ അറിവ് പരിമിതം തന്നെ..
വേദയുടെ ( പ്രണയാര്ദ്രം..... ) വാക്കുകളെ എനിക്കേറെ ഇഷ്ടമാണ് കേട്ടോ,
നോവുകളില്ലാത്ത ജീവിതം അര്‍ത്ഥശൂന്യം തന്നെ.. ആ അര്‍ത്ഥശൂന്യതയില്‍ നിന്ന് തന്നെ ഈ ബ്ലോഗും!
വാക്കുകളെ, പേരിനെ ഇഷ്ടമായതില്‍ ഏറെ സന്തോഷം സഖീ.
രൂപന്തരണത്തിലെ കമന്‍റുകള്‍ മനോഹരമാകുന്നത് കീയക്കുട്ടിയുടെ വാക്കുകള്‍ ഏറെ മനോഹരമായത് കൊണ്ട് മാത്രമാണ്.
വലിയ വാക്കുകളെ വെറുതെയെങ്കില്‍ പോലും എന്നില്‍ നിന്ന് പ്രതീക്ഷിക്കല്ലേ കൂട്ടുകാരീ..
കാരണം ഞാനൊരു എഴുത്തുകാരനേ അല്ല, തീര്‍ത്തും സാധാരണക്കാരന്‍.
നോവേറുമ്പോള്‍ വെറുതെ കുത്തിക്കുറിച്ച് അതിന്റെ ഭാരം കുറയ്ക്കുന്നെന്നു മാത്രം.
ഇവിടെ ബ്ലോഗില്‍ വായന മാത്രമാണ് എനിക്ക് പ്രധാനം..
നന്ദിയുണ്ട് വേദാ ഈ വരവിനും കമന്റിനും
ഉള്ളം ദുഖഭാരത്താല്‍ വിതുമ്പുമ്പൊഴും
ReplyDeleteഅകലേക്ക് മാറ്റി നിര്‍ത്തുന്ന സ്നേഹം ...!
വേദന പങ്ക് വയ്ക്കപെടാതിരിക്കാന്‍ ശ്രദ്ധിക്കുന്ന മനസ്സ് ...
ഒരു ഹൃദയം അതിനുള്ളത് ഭാഗ്യമല്ലേ നിത്യാ ...?
അതിലേക്ക് അന്യൊന്യമൊഴുക്കുന്ന വേവുകളേ
സ്വാര്‍ത്ഥതയുടെ പേരിലോ , അതൊ ഇനിയൊരു കണ്ണീര്‍ ത്തുള്ളീ
പൊഴിയരുതെന്ന നിര്‍ബന്ധത്തിലോ മാറ്റി നിര്‍ത്തപെടുന്നത് .....?
സ്വയം വേദനിക്കുമ്പൊഴും അന്യരുടെ മനസ്സില്‍ സന്തൊഷം
നിറക്കുന്ന ചിന്തകള്‍ നല്ലത് തന്നെ ..
പക്ഷേ നിനക്കുമൊരു സ്നേഹസന്തൊഷ പുഴ വേണം...
അതു നിന്നിലൂടെ ഒഴുകണം , നിന്റെ വേവുകളേ
ഒഴുക്കി കളയണം , അവിടെ തടയിണ കെട്ടാതിരിക്കുക ..
കെട്ടിയാല്‍ , സൗഹൃദമെന്ന സ്നേഹതൂമ്പയാലെ
എനിക്കതിനേ പൊട്ടിച്ച് കളയേണ്ടി വരും ..........
സ്നേഹം , സന്തൊഷം , ശുഭദിനം സഖേ ...!
ദുഃഖങ്ങള്‍, വേദനകള്‍ എല്ലാം അവളുടെ സാമീപ്യത്തില്‍ പറയാതെ തന്നെ അലിയുന്ന നാളുകളായിരുന്നു... എങ്കിലും ഒരു നിമിഷം പോലും ആ മിഴിയിണകള്‍ തൂവരുതെന്നു നിര്‍ബന്ധവും! എന്‍റെ സ്നേഹവും സന്തോഷവും എന്നും എന്നില്‍ തന്നെ സഖേ... വേദനകളുടെ ഓരോ വാക്കും എനിക്കേകുന്നത് സന്തോഷം തന്നെ.. പ്രിയമുള്ളവര്‍ നല്‍കുന്ന നോവും സന്തോഷം തന്നെ..
Deleteപ്രിയ സൗഹൃദങ്ങള്‍ മനസ്സോടു ചേര്‍ന്ന് നില്‍ക്കുമ്പോള്‍ എങ്ങിനെന്‍ കണ്ണുകള്‍ നിറയും പ്രിയ കൂട്ടുകാരാ...
ഒരുപാടിഷ്ടം, സന്തോഷം സഖേ.... ബ്ലോഗ്ഗിലെ ആദ്യത്തെ പോസ്റ്റ് ...!
ബ്ലോഗ്ഗിലെ ആദ്യത്തെ പോസ്റ്റ് ...!
Deletedidnt get u bani ??
ബ്ലോഗ്ഗില്‍ ഏറ്റവും ആദ്യം എഴുതിയ പോസ്റ്റ്.... ഇതെങ്ങനെ വീണ്ടും ഡാഷ്ബോര്‍ഡില്‍ അപ്ഡേറ്റായ് എന്ന് നിശ്ചയല്ല്യ...! Published on 2012 ജൂണ്‍ 3rd...!
Deleteഇതായിരുന്നോ നിത്യാ ആദ്യ പോസ്റ്റ് ?
ReplyDeleteനല്ല വരികള്‍ ...
അതെ അശ്വതീ.... അബദ്ധങ്ങളുടെ ഘോഷയാത്രയുടെ തുടക്കം ഇവിടെ!!!
Deleteനല്ല വാക്കുകള്‍ക്ക് സ്നേഹം മാത്രം...
വിഷു ആശംസകൾ
ReplyDeleteകവിത ഇഷ്ടമായി
ഹൃദ്യമായ വിഷു ആശംസകള്‍ നിധീ...
Deleteഇഷ്ടായതില്‍ ഒത്തിരി സന്തോഷംട്ടോ...