ലാലാ ഇതെനിക്ക് നിന്നോട് പറയാനുള്ളതാണ്...
ഓര്‍മ്മകളുടെ ഒരേട് മുഴുവനായി നീയെനിക്ക് നല്‍കിയിട്ടുണ്ട്...
നല്ല നിമിഷങ്ങള്‍ ഒരുപാട് നീയെനിക്ക് വേണ്ടി മാത്രം തേടി പിടിച്ചിട്ടുണ്ട്..
എന്നിട്ടും ഒരിക്കല്‍ പോലും ഞാന്‍ നിന്നോട് നന്ദി പറഞ്ഞിട്ടില്ല..
കേള്‍ക്കാന്‍ നീ നിന്ന് തന്നിട്ടില്ല എന്നതാണ് സത്യം...
ഓരോ വട്ടം നമ്മള്‍ അറിയുമ്പോള്‍ എനിക്ക് നല്‍കാനായി നീ ഉപഹാരങ്ങള്‍ കരുതാറുണ്ടായിരുന്നു...
വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും...
ഓരോ വട്ടം പിരിയുമ്പോഴും ഇനിയൊരിക്കല്‍ കാണാം എന്നല്ല..
നമ്മള്‍ പിരിയുന്നില്ല എന്നേ നീ പറയാറുള്ളൂ...
സത്യമാണ്.. നീ അടുത്തില്ലെങ്കിലും, ഒരു വിധത്തിലും നിന്‍റെ സാമീപ്യം ഇല്ലെങ്കിലും.... ഞാനറിഞ്ഞിരുന്നു... ഓരോ നിമിഷവും നീ കൂടെയുണ്ടെന്ന്....
ലാലാ.. നിനക്കറിയുമോ എനിക്ക് നീ എത്രമേല്‍ പ്രിയമെന്ന്....
ഹൃദയത്തോട് നിന്നെ ചേര്‍ത്തു വയ്ക്കുമ്പോള്‍ ഞാന്‍ നേടുന്ന സുരക്ഷിതത്വം.. നിന്‍റെ കരുതല്‍... നിന്‍റെ സ്നേഹം.....
അതത്ര തന്നെ എന്നെങ്കിലും എനിക്ക് തിരിച്ചു നല്‍കാന്‍ കഴിയുമോ......
എന്തിനാണ് നീയെന്നെ തനിച്ചാകാന്‍ വിടാത്തത്...?!
എന്തിനാണ് നീയെന്നെ ഇത്രയേറെ സ്നേഹിക്കുന്നത്...?!
നിനക്കറിയില്ലേ എന്നെ ഏറെ നോവിച്ചത് ഈ സ്നേഹം തന്നെയാണ്...
ഒരിക്കലും എനിക്ക് നിന്നെ വെറുക്കാനാവില്ല... എങ്ങനെയാണ് നിന്നെ ഞാന്‍ വെറുക്കുക...!!
ലാലാ നിനക്ക് പകരമാവാന്‍ ഒരിക്കലും ആര്‍ക്കും കഴിയില്ല...
അല്ലെങ്കിലും ആരും ഒരിക്കലും ആര്‍ക്കും പകരമാവില്ല... ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ഓരോ വിധത്തില്‍ വ്യത്യസ്തരാണ്... സമാനതകള്‍ ഇല്ലാത്ത സ്നേഹം, സൗഹൃദം... ഓരോരുത്തരും പ്രിയമുള്ളവരാകുന്നത് ആ വ്യത്യാസങ്ങള്‍ കൊണ്ടാണ്..... എന്നിട്ടും ലാലാ ഞാനെന്നെങ്കിലും നിന്നെ നോവിച്ചോ.... ഉണ്ടാവാം അല്ലേ... ഒരിക്കലും നീയത് പറയില്ലെന്ന് എനിക്കറിയാം.. നിനക്കൊരുപാട് നന്ദി.. നിന്നോട് ഒരുപാട് സ്നേഹം... എന്നെക്കാളേറെ...
ഈ സായാഹ്ന മേഘങ്ങള്‍ നീ കാണുന്നുണ്ടോ ലാലാ.. അസ്തമിക്കുന്ന സൂര്യന് അരികില്‍ നില്‍ക്കുമ്പോള്‍ അവയിത്രമാത്രം ചുവപ്പ് നിറം ആകുന്നത് എന്ത് കൊണ്ടാണ്...? വേര്‍പാടിന്‍റെ വേദനയാണോ... അല്ലെങ്കില്‍ നിനക്ക് മുന്നേ ഞാനെന്നു പറഞ്ഞു പെയ്യാതെ പോയതിന്‍റെ നിരാശയോ.....
ലാലാ.. എനിക്ക് നിന്നോട് പറയാനുള്ളതെല്ലാം വാക്കുകളില്‍ ഒതുങ്ങുമോ... എന്നെങ്കിലും തീരുമോ... ഒരിക്കലുമില്ല തന്നെ...
നിന്നെ നീയായി മാറ്റുന്നതും എനിക്കിത്രമേല്‍ പ്രിയമുള്ളതുമാക്കുന്ന നിന്‍റെ മനസ്സ്... ആ മനസ്സോളം ഇഷ്ടം നിന്നോട്...
നിനക്ക് ഞാനെന്താണ് നല്‍കുക... നിനക്ക് നല്കാനുള്ളതില്‍ ഞാനെത്രമാത്രം ദരിദ്രനാണ്....!!
എന്ത് കിട്ടാനുണ്ട് എന്നതിനേക്കാൾ എന്ത് കൊടുക്കാനുണ്ട് എന്ന് ചിന്തിക്കുന്നതാണ് സമാധാനം ബനി !
ReplyDeleteഇന്നിനി കിട്ടാനൊന്നും ബാക്കിയില്ല ഗിരീ... കൊടുത്താല്‍ ഒട്ടു തീരുകയും ഇല്ല.. അല്ല, എത്ര കൊടുത്താലാണ് മതിയാവുക....!
Deleteസമാധാനം അത് നമ്മള്‍ സ്വയം ഉണ്ടാക്കുന്നതാണ് സഖേ... ആര്‍ക്കും നല്‍കാനാവില്ല....
ശുഭദിനം സ്നേഹിതാ...
കൊടുക്കുന്തോറും ഏറിടും സ്നേഹം.
ReplyDeleteഅതിങ്ങോട്ടായാലും അങ്ങോട്ടായാലും.
ആശംസകള്‍
ഉപാധികളില്ലാതെ സ്നേഹിക്കുക....
Deleteപരിധികളോ... പരിമിതികളോയില്ലാതെ നല്‍കുക....
തിരിച്ചൊട്ട് പ്രതീക്ഷിക്കാതെ....
ആശംസകള്‍ക്ക് നന്ദി തങ്കപ്പന്‍ചേട്ടാ...