Wednesday, April 30, 2014

ഞാനൊരു യാത്ര പോവുന്നു... 
നിലാവിന്‍റെ നാട്ടിലൂടെ...
കുറെ ഓര്‍മ്മകളും... 
കുറച്ചു പുഞ്ചിരികളും...
കൂടെ കൂട്ടുന്നു...

എന്തിനു എന്ന് ചോദിക്കരുത്...
ചോദിച്ചാല്‍ 
അനുസരണയില്ലാത്ത മനസ്സ് 
അറിയാതെ നിന്നോട് പറയും...
എനിക്ക് തനിച്ചാവണംന്നു...

അതെന്തിനാ എന്ന് വീണ്ടും ചോദിക്കരുത്..
ചോദിച്ചാല്‍...
അവന്‍ വീണ്ടും പറയും..
എന്നിലിപ്പോള്‍ ശൂന്യതയാണ്..

ശൂന്യതയിലാണ് സ്നേഹത്തിനു 
ആവേഗം കൂടുതല്‍ എന്ന് നീ പറയരുത്.. 
കാരണം സ്നേഹിക്കാന്‍ എനിക്കറിയില്ല
എന്നാദ്യമായി പറഞ്ഞത് 
ആദ്യമായി സ്നേഹിച്ച നീയായിരുന്നു...

ഇനിയെനിക്ക് ഒരു നിലാവ് മാത്രം മതി..
ഏതു അമാവാസിയിലും തെളിയുന്ന നിലാവ്..
അത് കൊണ്ട് ഞാന്‍ പോകുന്നു നിലാവിന്‍റെ നാട്ടിലേക്ക്...

2 comments:

  1. ഏതു അമാവാസിയിലും തെളിയുന്ന നിലാവ്!
    നല്ല ഭാവന
    ആശംസകള്‍

    ReplyDelete
    Replies
    1. ഒരിക്കലും നടക്കില്ല്യാല്ലേ....!
      അത് കൊണ്ടല്ലേ നിലാവിന്‍റെ നാട്ടിലേക്ക് പോവുന്നത്...

      നന്ദി...,

      ശുഭരാത്രി...

      Delete