ഇന്ന് ഡിസംബര്‍ 9, മറക്കുവതെങ്ങനെ.. വാത്സല്യത്തിന്‍റെ മാറോടൊട്ടിയ നിന്‍റെ മൃദുവായ കൈവിരല്‍ തുമ്പില്‍ തൊട്ട ആദ്യത്തെ ദിനം.. നിറുകയില്‍ ഉമ്മവച്ച് എന്‍റെ സ്വന്തം എന്ന് പറയാന്‍ പിറന്ന നിന്നെ കണ്‍കുളിരെ കണ്ട ആദ്യ ദിനം. വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും എന്നോളം വളര്‍ന്നിട്ടും ഇന്നും നെഞ്ചോട് ചേര്‍ക്കുമ്പോള്‍ ആ കൊച്ചുകുഞ്ഞു തന്നല്ലേ നീ... പ്രിയ അനുജാ ഈ ദിനം മനസ്സ് നിന്നോട് കൂടെ മാത്രം... ഓര്‍മ്മയില്‍ നമ്മുടെ ജീവിതം മാത്രം... നീ ഞങ്ങള്‍ക്ക് നല്‍കിയ ചിരിയും, കുസൃതി നിറഞ്ഞ നിമിഷങ്ങളും ഇന്നുമോര്‍ക്കുമ്പോള്‍ ചുണ്ടിലൊരു ചിരി വിടരും. നിനക്കായി നന്മകള്‍ നേര്‍ന്നു കൊണ്ട് ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍..
നിത്യേടെ അനിയനു എന്റെയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ...
ReplyDeleteനന്ദി അശ്വതീ...
ReplyDeleteനിത്യ... അനിയനു ആശംസകൾ
ReplyDeleteനന്ദി പല്ലവീ,
ReplyDelete"ഋതു" നന്നായിട്ടുണ്ട് കേട്ടോ....