ജ്യാമിതീയ രൂപങ്ങള്‍ പോലെയാണ് ചില ബന്ധങ്ങള്‍ !
വിസ്താരം കൂടുന്തോറും ഇരുകോണുകള്‍ തമ്മിലുള്ള അകലവും കൂടും!
മറ്റുചിലവ രസതന്ത്രം പോലെയാണ്..
അടുക്കുന്തോറും പരസ്പര സംഘട്ടനം കൂടുതലാവും..!
ഒടുവില്‍ വിഘടിച്ചു പോവുകയും ചെയ്യും..!
വേറെ ചിലത് ഭൗതികശാസ്ത്രം പോലെ..
ഒരേ ആവൃത്തിയുള്ളവ ഒരുമിച്ചു പോകും..
അല്ലാത്തവ വഴിമാറിയും!!
പിന്നെ വളരെ ചുരുക്കം ചിലത് ജീവശാസ്ത്രം പോലെ..
രണ്ടു കോശങ്ങള്‍ ചേര്‍ന്ന് ഒരു നവജീവന്‍ നല്‍കുന്നത് പോലെ..
പക്ഷേ എനിക്കിഷ്ടം ചരിത്രമായി പോയല്ലോ...!
മണ്മറഞ്ഞവരെ സ്നേഹിക്കാന്‍ ...
മനസ്സില്‍ മറഞ്ഞവരെ, മറന്നവരെ, സ്നേഹിക്കാന്‍ ...!
ജീവശാസ്ത്രമായിരുന്നു എനിക്കേറ്റം ഇഷ്ടം
ReplyDeleteപക്ഷെ വോള്ടജിൽ കരിയേണ്ടിവരുന്നു ..
ആയിരുന്നു എന്ന് പറയുന്നത് കഴിഞ്ഞു പോയ കാലമാണ് കീ...
Deleteഇന്നില്‍ ജീവിക്കാന്‍ പഠിപ്പിക്കുന്നു പലരും...
ഇന്നും പഠിക്കാന്‍ ശ്രമിക്കുന്നു...
ഇന്നലെകളെ മറക്കാനും...
ഇന്നില്‍ ജീവിക്കാനും...!