നിലാവിനെ നോക്കി ഈ രാവും...
നക്ഷത്രങ്ങളോട് കിന്നാരം പറയാന്‍ ...
കാറ്റിന്‍റെ തലോടല്‍ ഏല്‍ക്കാന്‍ ...
രാപ്പാടികളുടെ പാട്ട് കേള്‍ക്കാന്‍ ...
രാവിന്‍റെ ഈണം മൂളാന്‍ ...
ഓര്‍ക്കുന്നോ നീ ആ രാവില്‍, പുഴക്കരയില്‍ ഓളങ്ങളുടെ പൊട്ടിച്ചിരികള്‍ക്ക് കാതോര്‍ത്തിരുന്ന നിമിഷങ്ങളെ..
രാപ്പാടികളോടൊപ്പം കുയിലുകള്‍ പാടില്ല എന്ന് നീ പറഞ്ഞത്...
തളര്‍ന്നു മയങ്ങുന്ന രാപ്പാടികളെ ഉണര്‍ത്താന്‍ പുലരിയില്‍ പാടുന്ന കുയിലുകളെ നമ്മളൊരുമിച്ചു കണ്ടത്... മഴ കൊണ്ടത്...
ഒടുവില്‍ ഒരു നാള്‍ രാപ്പാടികളോടൊപ്പം ഞാനും
കുയിലുകളോടൊപ്പം നീയും യാത്രയായത്....
അതില്‍ പിന്നെ നമ്മള്‍ കണ്ടുവോ...?
മറന്നല്ലോ ഞാന്‍ .....!!!
ശുഭരാത്രി
കണ്ടുവോ .. അതില്‍ പിന്നേ, അതു പൊലും മറന്നുവോ സഖേ ?
ReplyDeleteഅതൊ മറവിയെന്ന മരുന്നിനേ , അറിഞ്ഞ് കൊണ്ട് ഹൃത്തേറ്റുന്നുവോ ?
നീ , പുഴയായതും , അവള്‍ നിന്നിലെക്കൊരു മരചില്ലയായ്
നീ മഴയായതും , അവള്‍ നിന്നേ പുണരാന്‍ മണ്ണായി
നിലാവിന്റെ പൂമുറ്റത്ത് , ഒരെ മനമോടെ
ഒരൊ മൊഴിയോടെ , രാവോളം , പുലരുവൊളം ......!
എന്തേ , എവിടെയാണ് ... മിഴികള്‍ തിരിച്ച് വച്ച്
പിന്‍ തിരിഞ്ഞൊന്ന് നൊക്കാതെ , മഴയില്ലാത്ത
കടുത്ത വേനലിലേക്ക് നടന്നു പൊയത് ...............
സുഖദമാകട്ടെ , ഈ രാത്രീ .. നേരുന്നു ശുഭരാത്രീ ..!
മറക്കാന്‍ ശ്രമിച്ചാലും മറക്കാനാകാതെ...
Deleteപിന്നേയും മനസ്സിനെ കബളിപ്പിക്കാന്‍ ഒരു ശ്രമം, വൃഥാ...
എന്നിലെ ഓരോ അണുവിലും അവള്‍ നിറഞ്ഞ നാളുകള്‍ ..
ഇന്നൊരു ചില്ലയായ്... മണ്ണായ്... അവള്‍, അവള്‍ക്ക് പകരം മണ്ണും മരവും പ്രകൃതിയും!
ഓരോ നിലാവും ഓരോ കഥകള്‍ പറഞ്ഞു തരുന്ന ഒരു രാവ്....
ആ നിമിഷങ്ങളേ പുണരുമ്പോള്‍ ഈ രാവ് പുലരാതിരുന്നെങ്കില്‍ എന്നൊരാഗ്രഹം...
ഏത് കടുത്ത വേനലിലും ഒരു മഴത്തുള്ളിയായ് മനസ്സില്‍ ഓര്‍മ്മകള്‍ ...
എന്നുമെനിക്ക് മുന്നേ നടന്ന അവളേ നോക്കാന്‍ ഒരിക്കലും ഞാന്‍ തിരിഞ്ഞൊന്നു നോക്കേണ്ടി വന്നില്ല...
ഈ രാവ് മനോഹരമാകാന്‍ മനസ്സില്‍ പെയ്തിറങ്ങുന്ന ഒരു മഴ നേരുന്നു... ശുഭരാത്രി സഖേ...
സ്വപ്നലോകത്തൊരു താരം
ReplyDeleteകാണാന്‍ മറന്ന സ്വപ്നം!!
Deleteമനോഹരമായ ആവിഷ്കാരം
ReplyDeleteതുടർന്നും എഴുതുക.. എഴുതിയെഴുതി ഇനിയും തെളിയട്ടെ...
ആശംസകൾ
ഇതോ ചങ്ങാതി.....?!
Deleteഏതായാലും ആശംസകള്‍ക്ക് നന്ദി!
അവളെ സംബന്ധിക്കുന്ന ഓരോന്നും മനസ്സിൽ തുടിക്കുമ്പോൾ മറവിയോ?
ReplyDeleteഞങ്ങള്‍ രണ്ടു ദിശകളിലേക്ക് യാത്രയായില്ലേ നീലിമാ....!!
Delete