ഒരു നിലാവിന്റെ വെട്ടം മനസ്സില്‍ തെളിയിച്ച നിന്റെ മനസ്സിന് ഒരായിരം നന്ദി ആദ്യമേ പറഞ്ഞോട്ടെ... ഇന്നലത്തെ യാത്രയില്‍ നിന്നെ കുറിച്ച് ഓര്‍ത്തിരുന്നു.. അല്ലെങ്കിലും എന്നും എന്തും ഓര്‍ക്കാന്‍ വേണ്ടി മാത്രമല്ലേ യാത്രകളെ ഇഷ്ടപ്പെട്ടു തുടങ്ങിയത്... സ്വയം ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍; അധികം തിരക്കില്ലാത്ത ബസ്സില്‍, ട്രെയിനില്‍, ടാക്സി കാറുകളില്‍ യാത്ര ചെയ്യാനിഷ്ടം... മറ്റൊന്നും ശ്രദ്ധിക്കാതെ സ്വന്തമായ ഓര്‍മ്മകളില്‍, കഴിഞ്ഞുപോയ കാലങ്ങളില്‍ ഒക്കെ വെറുതെ ഒരു പിന്തിരിഞ്ഞു നോട്ടം... ഇടയ്ക്ക് വെറുതെ ചുറ്റും നോക്കി കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട്, വീണ്ടും ഓര്‍മ്മകളെ പുല്‍കാന്‍ കണ്ണടച്ച് കൊണ്ട് ഒരു യാത്ര... [ഓര്‍മ്മയുണ്ട് ചങ്ങാതീ നീ പറഞ്ഞ വാക്കുകള്‍.. എങ്കിലും ഇന്ന് എഴുതാതെ വയ്യ...]
എന്തായിരുന്നു ഓര്‍ക്കുവാന്‍ മാത്രം നീയെനിക്ക് നല്‍കിയത് എന്ന് ചോദിച്ചാല്‍ ഒരു പക്ഷേ പറയുവാന്‍ ഒന്നും ഉണ്ടാകില്ല... കാരണം നീ നല്കിയതെല്ലാം കണ്ണ് കൊണ്ട് കാണാന്‍ കഴിയാത്തതും, സ്പര്‍ശം കൊണ്ട് അറിയാന്‍ പറ്റാത്തതും ആയിരുന്നു... എങ്കിലും ഉണ്ടെവിടെയോ ഒരോര്‍മ്മ പോലെ... നല്‍കിയ നിനക്ക് പോലും അറിയാതെ എനിക്ക് മാത്രം അറിയാന്‍ പാകത്തില്‍..
ഏറെ പ്രിയമുള്ളതാണ് നീ.... അത് കൊണ്ട് തന്നെ നീ നല്കുന്നതെന്തും, എന്തും എനിക്കേറെ പ്രിയം... സ്നേഹമായാലും, വേദനയായാലും, അവഗണനയായാലും, അധിക്ഷേപമായാലും, പരിഹാസമായാലും.. എന്തും പ്രിയം തന്നെ.. അത് പോലെ തന്നെ നിനക്കും ആവും എന്ന് വെറുതെ വിശ്വസിച്ചോട്ടേ... നിന്നെ ഇഷ്ടപ്പെടുവാന്‍ മാത്രമേ എനിക്കറിയൂ.. ഓരോ സ്നേഹവും അത്രമേല്‍ പ്രിയമാണ്.. പക്ഷേ എന്നിട്ടും അറിഞ്ഞും അറിയാതെയും വേദനിപ്പിക്കും.... അത് കൊണ്ടാണ് പലപ്പോഴും നിന്നോട് പറയുന്നത് എന്നെ സ്നേഹിക്കല്ലേന്നു... അതാണ് ഇന്നലെ നിന്നെ ഓര്‍ക്കാനുള്ള കാരണം... ഞാനേറെ നോവിച്ചു അല്ലേ.. ക്ഷമിക്കുക... വാക്കുകളിലെ ഇടര്‍ച്ചയും, മനസ്സിന്റെ തേങ്ങലും അറിയുമ്പോഴും ഒരു തരി പോലും ദേഷ്യം കാണാന്‍ കഴിഞ്ഞില്ലല്ലോ സുഹൃത്തെ നിന്റെ വാക്കുകളില്‍.....!!
എന്റെ തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്നു... വേദനിപ്പിച്ചുവെങ്കില്‍ നിന്നെക്കാള്‍ ഏറെ ഞാന്‍ വേദനിച്ചിരുന്നു എന്നറിക... അരുതെന്ന് പറഞ്ഞത് മറന്നത് നിനക്ക് വേണ്ടിയെന്നും അറിയുക....
രണ്ടക്ഷരങ്ങള്‍ കൊണ്ട് വേദനകള്‍ മാറില്ലെന്നറിയാം... എങ്കിലും നിനക്കായ് കാത്തുവയ്ക്കുന്ന മൂന്നക്ഷരം എന്നും മനസ്സിലുണ്ട്... നീയറിഞ്ഞാലും ഇല്ലെങ്കിലും... നീയകന്നാലും ഇല്ലെങ്കിലും...
ReplyDeleteഏറെ പ്രിയമുള്ളതാണ് നീ....
ReplyDeleteഒത്തിരി ഏറെ പ്രിയം... അത്രമേലിഷ്ടം!
Deleteഅരുതെന്ന് പറഞ്ഞത് മറന്നത് നിനക്ക് വേണ്ടിയെന്നും അറിയുക....
ReplyDeleteഎല്ലാം മറക്കുന്നതും നിനക്ക് വേണ്ടി മാത്രം....
Deleteനീ തന്നത് , മിഴികള്‍ക്കപ്പുറവും
ReplyDeleteസ്പര്‍ശനത്തിനപ്പുറവുമാണെന്നിരിക്കേ ...
ഉള്ളില്‍ കുടികൊള്ളുന്ന പ്രണയത്തിന്റെ മൂര്‍ത്തീ ഭാവം ..
കാലമേറേ പെയ്താലും , വര്‍ഷമേറേ പൊഴിഞ്ഞാലും ..
എന്നുള്ളില്‍ നിറഞ്ഞു പൊയതെല്ലം നിന്നോടുള്ളതാണെന്നറിയുക ..!
നീ തരുന്നതെന്തും എനിക്കു പ്രീയമേറും ...
അവഗണനയുടെ മുഖപടമാണേലും ..
വിരഹത്തിന്റെ കനല്‍ ചൂടാണേലും ..
പരിഹാസത്തിന്റെ മൊഴികുത്താണേലും ....
നിന്നൊളം പൊന്നൊരു മനസ്സും എന്നേ തൊട്ടിട്ടില്ല ..............
അകലെയെന്നറിഞ്ഞിട്ടും , പ്രണയത്തിന്റെ ഒരു അംശം പൊലും
കുറയാതെ , മനസ്സ് നിറച്ച് വച്ച് , വെറുതേ കാത്തിരിക്കുന്ന മനസ്സ് ..
ഈ പ്രണയം , ഈ വരികള്‍ പരിശുദ്ധം സഖേ .........!
എല്ലാം എന്നും നിനക്കുള്ളത് മാത്രമായിരുന്നു...
Deleteഒന്നും അറിയാതെ പോയത് നീ മാത്രമായിരുന്നു...
നീ അറിയാതെ പോയതും എന്റെ തെറ്റ് തന്നെ..
നിന്നെ അറിയിക്കാത്ത എന്റെ തെറ്റ്...
കാത്തിരിപ്പ് എന്നും വെറുതേ എന്നറിയാമായിരുന്നു... എന്നും എന്നും...
ഇനിയൊരിക്കലും അന്നത്തേത് പോലാകില്ല എന്നുമറിയാം...
മനസ്സ്.. മനസ്സിനെ മാറ്റാന്‍ കഴിയില്ലല്ലോ എനിക്കും നിനക്കും..
എന്റെ മനസ്സിലെ സ്നേഹം പോലെ, നിന്റെ മനസ്സിലെ ദ്വേഷം പോലെ ഇനിയൊരിക്കലും അത് മാറില്ല....
വരികളിലെ സ്നേഹം.., സൗഹൃദം.., അതിന്ന് പ്രണയത്തേക്കാള്‍ തീവ്രം സഖേ... ആ മനസ്സിന്റെ പരിശുദ്ധി പോലെ...
പ്രിയപ്പെട്ട ബനി ,
ReplyDeleteജീവിത പ്രയാണത്തില്‍ സ്നേഹത്തിന്റെ വഴികളില്‍,സാന്ത്വനത്തിന്റെ തണലില്‍ ,സുമനസ്സുകള്‍ ഇപ്പോഴും കൂട്ടുണ്ടാകട്ടെ . ഊര്‍ജവും ഉന്മേഷവും നല്‍കുന്ന ഓര്‍മ്മകള്‍ ഒരിക്കലും വേണ്ട എന്ന് വെക്കേണ്ട .
ഹൃദ്യം, ഈ വരികള്‍ . അഭിനന്ദനങ്ങള്‍ ,ബനി !
സസ്നേഹം,
അനു
പ്രിയപ്പെട്ട അനൂ,
Deleteശുഭസായാഹ്നം...
അറിയില്ലല്ലോ അനൂ... എന്നും കൂടെയുണ്ടാവുമെന്നു.. എന്നാലും ആഗ്രഹിക്കാം.. അത്രയ്ക്കേ കഴിയൂ... എല്ലാ ആഗ്രഹങ്ങളും സഫലമാകണം എന്നുമില്ലല്ലോ..
അറിഞ്ഞും അറിയാതെയും വേദന നല്‍കുമ്പോള്‍ അറിയില്ല കൂടെ നില്‍ക്കാന്‍ വേണ്ടി പറയാന്‍..
ഓര്‍മ്മകളെങ്കിലും സ്വന്തമാക്കട്ടെ.. അവയ്ക്ക് മാത്രമേ സ്വന്തമാകാനും കഴിയൂ.. നല്ല നിമിഷങ്ങളെ മനസ്സില്‍ സൂക്ഷിച്ചോട്ടെ..
ഹൃദ്യമോ എന്നറിയില്ല... എന്നാലും ഹൃദയം കൊണ്ടെഴുതിയത്...
നന്ദി അനൂ..
സ്നേഹപൂര്‍വ്വം...
ഒരു പ്രാവശ്യം പോലും പറഞ്ഞില്ലേ നിത്യാ!!!!!! എന്നിട്ടും മനസ്സില്‍ കൊണ്ട് നടക്കുന്നു!!!! ഈ സ്നേഹത്തിനുമുമ്പില്‍ വാക്കുകള്‍ പരിമിതം ....
ReplyDeleteഅശ്വതീ... ഓരോ സ്നേഹവും അത്രമേല്‍ പ്രിയം... എല്ലാ സ്നേഹവും പറയാന്‍ പറ്റുമോ... ചിലതുണ്ട് മനസ്സില്‍ മാത്രം സൂക്ഷിക്കേണ്ടത്.. അല്ലെങ്കിലും സ്നേഹം എന്നും നല്‍കാന്‍ മാത്രം ഉള്ളതല്ലേ...തിരികെ വേണം എന്ന് വാശി പിടിക്കാന്‍ കഴിയില്ലല്ലോ..
Deleteഒരു സുഹൃത്തിന് വേണ്ടി എഴുതിയത്... :)
കുറേ തെറ്റുകള്‍ ചെയ്യാ എന്നിട്ട് ഇരുന്നു കരയും ദേ ഒരു കാര്യം പറഞ്ഞേക്കാം ഇടയ്ക്കു ഒരു തെറ്റ് വന്നൂന്ന് വെച്ച് അതിനു ഇത്രയും വലിയ വാക്കുകളാല്‍ മാപ്പ് പറയോന്നും വേണ്ടാ.....!
ReplyDeleteനമുക്ക് ഇങ്ങിനെ പിണങ്ങിയും ഇണങ്ങിയും നീങ്ങാന്നെ അതിനിപ്പോ എന്തിനാ ഇങ്ങിനെ ഉള്ളില്‍ കരയുന്നേ..?
വരികള്‍ ഇഷ്ട്ടായി ഓരോ വരിയിലും ഒരുപാട് ഇഷ്ട്ടങ്ങളെ ചേര്‍ത്തിരിക്കുന്നു പിന്നെ ആ മനസ്സിലെ സ്നേഹവും....:)
നല്ലത് പറഞ്ഞാല്‍ നന്ദി പറയാന്‍ മനപൂര്‍വ്വം മറക്കാറുണ്ടെങ്കിലും , തെറ്റ് ചെയ്‌താല്‍ മാപ്പ് ചോദിക്കണം; അത് നിര്‍ബന്ധമാണ്..
Deleteഇണക്കങ്ങളും പിണക്കങ്ങളും മൌനം പോലെ, വാചാലത പോലെ...
ഓരോ തെറ്റും മനസ്സിന്റെ വിങ്ങല്‍ തന്നെയാണ്.. അറിഞ്ഞു കൊണ്ട് ചെയ്യേണ്ടി വരുമ്പോള്‍ ഏറെ വേദനയോടെ.. ചിലതങ്ങനെ ചെയ്യാതെ വയ്യ.... വേദനിക്കും വേദനിപ്പിക്കും എന്നറിഞ്ഞു കൊണ്ട് തന്നെ ചിലത്...
വരികള്‍ ഇഷ്ടായതില്‍.... മനസ്സറിഞ്ഞതില്‍... മനസ്സിലെ സ്നേഹം അറിയാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം....
ഹൃദയം ചുവക്കുന്നത് ഈ അക്ഷരങ്ങള്‍ കാണിച്ചു തരുന്നുണ്ട് ... ഹൃദയം നൊന്തപ്പോള്‍ ഓര്‍മ്മകള്‍ വേട്ടയാടിയപ്പോള്‍ എങ്ങിനെ എഴുതാതിരിക്കും അല്ലെ..?
ReplyDeleteക്ഷരമില്ലാത്ത അക്ഷരങ്ങളെ പോലെ മനസ്സും ആയിരുന്നെങ്കില്‍!!!
Deleteഎഴുതാതെ വയ്യായിരുന്നു... ഓര്‍മ്മകളല്ലേ... ഒരേ സമയം നോവും സന്തോഷവും നല്കുന്നവയല്ലേ...
പ്രിയ സുഹൃത്തെ,
ReplyDeleteഹൃദയസ്പര്‍ശിയായി എഴുതി
ആരും വേദനിക്ക പെടാതിരികട്ടെ
ആരെയും വേദനിപ്പിക്കാന്‍ ഇടവരാതെയും ഇരിക്കട്ടെ
മറ്റുള്ളവര്‍ക്ക് മുന്നില്‍ അവരുടെ സന്തോഷത്തിന് വേണ്ടിയെങ്കിലും അല്‍പനേരം മുഖത്ത് പ്രസന്നത വിരിയട്ടെ
ഉള്ളു പിടയുമ്പോള്‍ മനസ്സ് ഉരുകുമ്പോള്‍ ഒരു കുളിര്‍ക്കാറ്റായി ഒരു മഴയായി ഒരു പനിനീര്‍ പൂവിന്റെ നറു സുഗന്ധമായി സൗഹൃദത്തിന്റെ സ്നേഹത്തിന്റെ ഒരു മുഖം കടന്നു വരട്ടെ.
ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയ ഗിരീ,
Deleteഅറിയില്ല ഹൃദയസ്പര്‍ശിയോ എന്ന്...
ആരെയും വേദനിപ്പിക്കാതിരിക്കണം എന്നാഗ്രഹം...
എങ്കിലും ചിലപ്പോഴൊക്കെ വേദനിപ്പിച്ചേക്കാം..
അഭിനയിക്കാന്‍ അറിയില്ല... അതിനാല്‍ ആരുടെ തന്നെ സന്തോഷത്തിനു വേണ്ടിയായാലും കൃത്രിമമായി ഭാവങ്ങള്‍ ഇല്ല... എങ്കിലും ഒന്നുണ്ട്.. മനസ്സെന്നും സന്തോഷമാണ് എന്നറിയുക... പ്രസന്നത അഭിനയിക്കേണ്ടതില്ല... സൗഹൃദങ്ങള്‍ എന്നും സാന്ത്വനം തന്നെ...
എങ്കിലും പിടയുന്ന ഉള്ളവും, ഉരുകുന്ന മനസ്സും എനിക്കും എന്റെ താളുകള്‍ക്കും വരികള്‍ക്കും മാത്രം സ്വന്തം....
സ്നേഹത്തിന്റെ മുഖങ്ങള്‍ എന്നുമരികെ... അകലെയായാലും, അകലെ പോയാലും, ഏറെ അരികെ.... എന്റെ മനസ്സില്‍.......