അറിഞ്ഞിരുന്നു ഞാന്‍, എന്റെ ഉരുക്കങ്ങളില്‍ നിന്റെ ആത്മാവ് പിടയുന്നത്.. നിനക്ക് വേണ്ടിയെന്നോര്‍ത്തു ഞാന്‍ കണ്ണടച്ചു...
അറിഞ്ഞിരുന്നു ഞാന്‍ നിലയ്ക്കാനോരുങ്ങുന്ന എന്റെ ഹൃദയത്തുടിപ്പുകളെ നിലനിര്‍ത്തുന്നത് നീയെന്ന താളമായിരുന്നെന്നു ...
അറിഞ്ഞിരുന്നു ഞാന്‍ എന്റെ ഹൃദയമുറിവുകളില്‍ നീ പുരട്ടിയ നിന്റെ കണ്ണുനീര്‍ത്തുള്ളികളിലെ ഉപ്പിന്റെ ഉപ്പ്..
അറിഞ്ഞിരുന്നു ഞാന്‍ ഏതു പുണ്യത്തെക്കാളും വലുതായ് നീയാഗ്രഹിച്ചത് എന്നെയെന്നു...
എന്റെയും നിന്റെയും വേദനകള്‍ പരസ്പരമോന്നാക്കി കാലത്തെ നമ്മള്‍ പരിഹസിച്ചു..
എന്നിട്ടും നിനക്ക് വേദനകള്‍ നല്‍കിയത് ആ പരിഹാസത്തിന്റെ ശിക്ഷ.. അനിവാര്യത...
എന്നാലും എനിക്കറിയാം..
നിര്‍മ്മലമായ ഹൃദയത്തോടെ.. വിശുദ്ധമായ മനസ്സോടെ.. ചാരുതയാര്‍ന്ന കൃഷ്ണത്തുളസിപ്പൂവിനെ പോലെ എന്നോടുള്ള നിന്റെ സ്നേഹം...
ഒരു കുഞ്ഞുപൂവായ് എനിക്ക് നിവേദ്യമാകുമ്പോള്‍ നീയറിയുക നിനക്ക് മുന്നില്‍,
നിന്റെ പ്രണയത്തിനു മുന്നില്‍ നമിക്കാന്‍ മാത്രമേ എന്നും എനിക്കറിയൂ...
നിന്റെ മുന്നില്‍, നിനക്കായ് ഒന്നുമല്ലാതായ് തീരുന്നതില്‍ ഞാനെന്റെ ജീവന്റെ
നിര്‍വൃതി അറിയുന്നു...
അറിഞ്ഞിരുന്നു ഞാന്‍ നിലയ്ക്കാനോരുങ്ങുന്ന എന്റെ ഹൃദയത്തുടിപ്പുകളെ നിലനിര്‍ത്തുന്നത് നീയെന്ന താളമായിരുന്നെന്നു ...
അറിഞ്ഞിരുന്നു ഞാന്‍ എന്റെ ഹൃദയമുറിവുകളില്‍ നീ പുരട്ടിയ നിന്റെ കണ്ണുനീര്‍ത്തുള്ളികളിലെ ഉപ്പിന്റെ ഉപ്പ്..
അറിഞ്ഞിരുന്നു ഞാന്‍ ഏതു പുണ്യത്തെക്കാളും വലുതായ് നീയാഗ്രഹിച്ചത് എന്നെയെന്നു...
എന്റെയും നിന്റെയും വേദനകള്‍ പരസ്പരമോന്നാക്കി കാലത്തെ നമ്മള്‍ പരിഹസിച്ചു..
എന്നിട്ടും നിനക്ക് വേദനകള്‍ നല്‍കിയത് ആ പരിഹാസത്തിന്റെ ശിക്ഷ.. അനിവാര്യത...
എന്നാലും എനിക്കറിയാം..
നിര്‍മ്മലമായ ഹൃദയത്തോടെ.. വിശുദ്ധമായ മനസ്സോടെ.. ചാരുതയാര്‍ന്ന കൃഷ്ണത്തുളസിപ്പൂവിനെ പോലെ എന്നോടുള്ള നിന്റെ സ്നേഹം...
ഒരു കുഞ്ഞുപൂവായ് എനിക്ക് നിവേദ്യമാകുമ്പോള്‍ നീയറിയുക നിനക്ക് മുന്നില്‍, നിന്റെ പ്രണയത്തിനു മുന്നില്‍ നമിക്കാന്‍ മാത്രമേ എന്നും എനിക്കറിയൂ... നിന്റെ മുന്നില്‍, നിനക്കായ് ഒന്നുമല്ലാതായ് തീരുന്നതില്‍ ഞാനെന്റെ ജീവന്റെ നിര്‍വൃതി അറിയുന്നു...
No comments:
Post a Comment