ഇരുള്‍ നിറഞ്ഞ എന്റെ വീഥികളില്‍
ഒരു തിരി വെട്ടം നല്‍കാന്‍ എവിടുന്നു
വന്നു നീ മിന്നാമിനുങ്ങേ...
ഇന്നെവിടേക്ക് പോയി നീ
ഒരു യാത്ര പോലും പറയാതെ..
അരികിലുണ്ടായാലും
അകലെ മറഞ്ഞാലും
ഞാനറിയുന്നത് നീയെനിക്ക് നല്‍കിയ
ഒരു നുറുങ്ങു വെട്ടം മാത്രം..
നീ നല്‍കിയതിനും... നയിച്ചതിനും നന്ദി...
ഹൃദയം കൊണ്ട്.. ഹൃദയം നിറഞ്ഞ നന്ദി...
ശുഭരാത്രി...
ആവര്‍ത്തനം 2
മിന്നാമിനുങ്ങിനെ കണ്ടുകിട്ടിയോ????
ReplyDeleteഇടയ്ക്ക് വരും..
Deleteഎന്റെ വിരല്‍ത്തുമ്പില്‍ ഇരിക്കും..
കണ്ണുകളിലേക്ക് നോക്കും..
ദുഃഖങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തി..
ദൂരേക്ക് പറന്നു പോകും..
ഇനിയുമെവിടോക്കെയോ വെട്ടം നല്കുവാനുണ്ട് പോലും...