Saturday, November 17, 2012



മഴവില്ലേ മഴവില്ലേ എന്റെ കൂട്ടുകാരിയല്ലേ..
എന്നോടലിയാനുള്ളില്‍ കൊതിയില്ലേ..
ഞാനും നീയും പണ്ടേ മുഹബത്തല്ലേ..  (2)
റുഖിയാ... റുഖിയാ....  അഴകുള്ള റുഖിയാ....
നീയെന്റെ സ്വന്തമല്ലേ...നീയെന്റെ സ്വന്തമല്ലേ...
                                                                                 (മഴവില്ലേ...)

കൊലുസണിഞ്ഞില്ലേ.. പെണ്ണേ..സുറുമയെഴുതിയില്ലേ
പട്ടുറുമാലില്‍ എന്റെ പേര് നീ തുന്നിത്തന്നില്ലേ..(2)
നിന്നിലും എന്നിലും കനവുകള്‍ ഒന്നല്ലേ
അതിലാരുമറിയാത്ത സുഖമില്ലേ...
                                                                                 (മഴവില്ലേ...)

ആശിച്ചു പോയില്ലേ.... നമ്മള്‍.. മോഹിച്ചു പോയില്ലേ
ഏതു ജന്മവും ഇണകളായി നമ്മള്‍ ഒത്തു ചേരില്ലേ..(2)
നിന്നിലും എന്നിലും നോവുകള്‍ ഒന്നല്ലേ
അതിലാരുമറിയാത്ത സുഖമില്ലേ..
                                                                                 (മഴവില്ലേ...)

2 comments:

  1. http://www.youtube.com/watch?v=A7qGT6JYZRw

    ReplyDelete
  2. തിരയാന്‍ നിന്നില്ല... ഫ്ലാഷ് പ്ലഗ് ഇന്‍ ക്രാഷ്ഡ്... യുട്യൂബ് വര്‍ക്ക്‌ ചെയ്യുന്നില്ല.. :(

    ReplyDelete