Tuesday, October 9, 2012

കാത്തു നില്‍ക്കുന്നുവോ എന്നെ നീ..! നിന്നെ ഞാന്‍?

എന്നെയും കാത്തൊരാള്‍ നില്‍പ്പുണ്ടാ വഴിയരികില്‍
പോകുവാന്‍ സമയമായി, വിട പറയുവാന്‍  നേരമില്ല

ക്ഷണികമീ ജീവിതം എത്ര മനോഹരം; കഥപോല്‍, കവിതപോല്‍
അടഞ്ഞൊരദ്ധ്യായങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍ നിറയും
ചിന്തയില്‍ ചിരിയും, കളിയും പിന്നൊരല്‍പം കണ്ണുനീരും
വഴിയില്‍ തടസ്സങ്ങളില്ലാരോ പറഞ്ഞു, ഞാനുമത് കേട്ടു.

ബാഷ്പങ്ങളാം അശ്രുബിന്ദുക്കള്‍ വ്യര്‍ത്ഥമെന്നോതി കാലം
എന്നെ വിളിച്ചു കാതില്‍ പറഞ്ഞു; സമയമായി, പോകുവാന്‍!
ഒരുങ്ങുക നീ, നിന്‍റെ ലക്ഷ്യങ്ങളില്‍ ദൃഷ്ടിയൂന്നുക, പോവുക
ഇനിയൊരുമാത്ര നീ പിന്തിരിഞ്ഞീടില്‍ വിഫലം, നിന്‍ യാത്ര.

ഇനിയെന്‍ വഴികളില്‍ നീയില്ല, നിഴലില്ല, സ്പന്ദനങ്ങളില്ല
കൂട്ടിനായി വാക്കില്ല, വഴക്കില്ല, നിന്നോര്‍മ്മകളുമില്ല,
വിജനമാം വഴികളെത്ര ശാന്തം, മൗനം പോല്‍ നിന്‍ മനം പോല്‍
കൊഴിഞ്ഞോരിലകളെ നനച്ച മഴയില്‍ വഴിയെത്ര മൂകം

നടക്കട്ടെ ഞാനീ ഏകാന്തവീഥിയില്‍, നിന്‍ ചിരിപ്പാതയില്‍;
പാല പൂത്ത വഴികളില്‍ ശ്വാസവായുവിനെന്ത് സുഗന്ധമെന്നോ!

48 comments:

  1. കവിയല്ല.... കവിതയുമല്ല..
    ഇവിടെ ഞാനില്ല.. എന്‍റെ മനസ്സുമില്ല.. കണ്ണുനീരുമില്ല..
    വിശ്രമമില്ലാത്ത യാത്രകളില്‍, ഉറക്കം കൈവെടിഞ്ഞ ദിവസങ്ങളില്‍
    കണ്ണുകള്‍ക്ക് (മനസ്സിനോ?) ആയാസം നല്‍കി തളര്‍ന്നൊന്നുറങ്ങാന്‍ കൊതിക്കുമ്പോള്‍
    കാല്പനികതയുടെ ലോകത്തില്‍, ചിന്തകള്‍ അസ്ഥിരമാകുമ്പോള്‍ പിറക്കുന്ന
    അപഥജഡിലങ്ങളായ വാക്കുകള്‍ അറിയാതെ കുറിച്ചുപോകുന്നു...

    ReplyDelete
  2. എന്നുമൊരു കാത്തിരിപ്പല്ലേ ഈ ജീവിതം വരാനിരിക്കുന്ന ഓരോ നിമിഷത്തേയും നാം കാത്തിരിക്കുന്നു വരുവാനില്ലാരുമെന്നാലും വരുമെന്ന പ്രതീക്ഷയോടെ നിലാവ് പെയ്തിറങ്ങുന്ന ഓരോ രാത്രികളിലും വെറുതെ എന്കിലുമൊരു കാത്തിരിപ്പ്‌ ആ കാതിരിപ്പിനുമില്ലേ ഒരു ആനന്തം.....:)

    പ്രകൃതിയും പൂക്കളും നിദ്രയുടെ മാറില്‍ അഭയം തേടിയ ഈ രാവില്‍ നേരുന്നു ഒരു
    ''സുഖ നിദ്ര''

    ReplyDelete
    Replies
    1. ഏതോ കവിതയില്‍:
      കാത്തിരിപ്പൊറ്റയ്ക്ക് കാതോര്‍ത്തിരിപ്പൂ..
      കാത്തിരിപ്പൊറ്റയ്ക്ക് കണ്‍പാര്‍ത്തിരിപ്പൂ..

      പ്രതീക്ഷകളില്‍ കോര്‍ക്കുന്ന ജീവിതങ്ങള്‍..
      നാളെയെന്നോതി സമാധാനിപ്പിക്കുന്ന കാലം..
      വിധിയെന്ന് പറഞ്ഞു സ്വയം ആശ്വസിക്കുന്ന ജന്മങ്ങള്‍..

      ജന്മം കൊണ്ട് പുണ്യം നേടിയ ജീവിതം സുന്ദരം,
      കര്‍മ്മം കൊണ്ട് വൈകൃതമാക്കിയില്ലെങ്കില്‍!

      പ്രകൃതിയുടെ താരാട്ടില്‍ പൂക്കളും, പുളിനങ്ങളും ഉറക്കമായി..
      എന്തെ ശുഭരാത്രി നേരാന്‍ വന്നില്ലെന്നോര്‍ത്ത നിമിഷങ്ങള്‍..

      ഈ രാവ് മയങ്ങുവോളം ഉറങ്ങാതിരിക്കട്ടെ ഞാന്‍..
      നീയുറങ്ങുവാന്‍...

      Delete
    2. :)

      മനസ്സില്‍നിന്നും മറഞ്ഞു പോയൊരു താരാട്ടിന്‍ ഈണം......
      വിഫലമെന്‍ മോഹമെന്നറിയുന്നുവെങ്കിലും വീണ്ടുമെന്‍ അമ്മതന്‍ മാറിലെ ചൂടേറ്റ് മയങ്ങും കുഞ്ഞായ്‌ മാറുവാന്‍ മോഹിച്ചു പോകുന്നു ഞാന്‍..........

      Delete
    3. എത്രമേലിഷ്ടമെനിക്കെന്നമ്മതന്‍ നെഞ്ചില്‍ ചാഞ്ഞുറങ്ങാന്‍..
      നേര്‍ത്തവിരലാല്‍ മുടിയിഴ തഴുകിയെന്നമ്മ താരാട്ട് പാടും
      ആര്‍ദ്രമാം കുയില്‍നാദം പോലതെനിക്കിന്നുമരികെയെന്നാലും
      ഉറങ്ങുവതെങ്ങനെ ഞാന്‍ നീയുറങ്ങാതിരിക്കുമ്പോള്‍:)

      ഈണവും താളവും ഇല്ലെങ്കിലും അമ്മതന്‍ ആരാരിരോ.... മറക്കാനാകുമോ..?
      ശുഭരാത്രി..

      Delete
  3. പ്രിയ കൂട്ടുകാരാ,

    സുപ്രഭാതം,

    വാക്കുകള്‍ ഒന്നും അപഥജഡിലങ്ങളല്ലാട്ടോ. വളരെ നന്നായിട്ടുണ്ടല്ലോ.

    എനിക്ക് കേള്‍ക്കാന്‍ ഇഷ്ട്ടമുള്ള ഒരു പാട്ട് താഴെ കുറിക്കട്ടെ. ONVടെ വരികള്‍.

    "കുന്നിമണി ചെപ്പു തുറന്നെണ്ണി നോക്കും നേരം
    പിന്നില്‍ വന്നു കണ്ണു പോത്തും തോഴനെങ്ങു പോയി
    കാറ്റുവന്ന് പൊന്‍മുളതന്‍ കാതില്‍ മൂളും നേരം
    കാത്തു നിന്ന തോഴനെന്നെ ഓര്‍ത്തുപാടും പോലെ"

    ഇതിന്റെ അവസാന വരികള്‍ ഇങ്ങനെയാണ്

    "ആരെയോര്‍ത്തു വേദനിപ്പൂ ചാരു ചന്ദ്രലേഖ
    ഒരിതള്‍പൂ പോലെ നേര്‍ത്തു നേര്‍ത്തു പോവതെന്തേ
    എങ്കിലും നീ വീണ്ടും പൊന്‍കുടമായ് നാളെ
    മുഴുതിങ്കളാകും നാളെ. "


    എനിക്ക് ഉറപ്പുണ്ട് ഒരിതള്‍പൂ പോലെ മനസ്സാകുന്ന ചന്ദ്രലേഖ നേര്‍ത്തു നേര്‍ത്തു പോയാലും
    ഇനിയും ഒരു പൊന്‍കുടമായ് മുഴുതിങ്കളായി വരുമെന്ന് ആ നിലാവ് പോലെ ഹൃദയം എന്നും സന്തോഷം കൊണ്ട് നിറയട്ടെ. ആശംസകള്‍

    ശുഭദിനം
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ആരറിഞ്ഞു കൂട്ടുകാരാ നിലാവിന്‍റെ ദുഃഖം.. തഴുകിക്കൊതിതീരാത്ത പൂവുകളെ വെടിഞ്ഞ് വീണ്ടുമണയാനാണെങ്കിലും ഒരുവേള വിടപറയുമ്പോള്‍ നിറയുന്ന കണ്ണുകള്‍ ആര് കാണാന്‍... ഇനിവരുമ്പോള്‍ പൂക്കള്‍ കൊഴിഞ്ഞു പോവില്ലെന്ന ചിന്ത വ്യര്‍ത്ഥമെന്നു പഠിപ്പിച്ച കാലമോ?

      നിറനിലാവ് പോലെ നീയെഴുതിയ വരികള്‍ നെഞ്ചോട്‌ ചേര്‍ക്കട്ടെ ഞാന്‍..

      സഹര്‍ഷം..

      Delete
  4. Dear Friend,
    Never search a person whom you want........
    Search a person who wants you.........
    Don't care for those who ignore you........
    Care for those who're ignoring others for you.....! :)
    Hope you are clear !
    A Beautiful Tuesday Morning !
    Sasneham,
    Anu

    ReplyDelete
    Replies
    1. അനൂ,
      വ്യക്തമീ വാക്കുകള്‍ തെളിഞ്ഞ ബിംബം പോല്‍..
      എനിക്കാവശ്യമുള്ളവരെ ഞാന്‍ തിരയാതിരിക്കാം..
      പക്ഷേ അവഗണിച്ചവരെ തിരിച്ചും അവഗണിക്കണോ.. വേണ്ടെന്നേ..
      ആ വേദന എത്രയെന്നറിയുന്നതല്ലേ, പിന്നെന്തിനു തിരിച്ചു വേദനിപ്പിക്കണം..
      Care for those who are ignoring others for you.. തീര്‍ച്ചയായും അവരെ നഷ്ടപ്പെടുത്താന്‍ വയ്യ.. സത്യം..

      സ്നേഹപൂര്‍വ്വം..

      Delete
  5. പ്രിയപ്പെട്ട സ്നേഹിതാ,

    സുപ്രഭാതം !

    പൂത്തുലഞ്ഞ പാലമരങ്ങള്‍ അതിരിടുന്ന വീഥികളിലൂടെ,

    സുഗന്ധം നിറഞ്ഞ കാറ്റിന്റെ ഈണം കേട്ടു നീ യാത്ര തുടങ്ങുമ്പോള്‍,

    ഒരു പുതിയ സൂര്യോദയം ജീവിതം പ്രകാശമാനമാക്കട്ടെ

    എന്ന് ആശംസിക്കുന്നു !

    മനോഹരം, ഈ വരികള്‍ ..........!

    ഏറെ ഹൃദ്യം !

    ശുഭദിനം !
    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      കള്ളം പറയുന്നത് പാപമെന്നറീല്ലേ...
      എനിക്കറിയാം ഇഷ്ടപ്പെട്ടിട്ടില്ലെന്നു..
      (ഇഷ്ടായോ..ശരിക്കും..?)
      വാക്കുകള്‍ കയ്പ്പുള്ളവയാണ്..
      എന്നാലും ഒരല്‍പം സത്യമതിലില്ലേ..?

      മനോഹരമായ പകലിന്‍റെ അന്ത്യത്തിനൊടുവില്‍
      വിരുന്നായി സുന്ദരമായ രാവ് നേരട്ടെ...
      ശുഭരാത്രി!!

      സ്നേഹപൂര്‍വ്വം...

      Delete
    2. In these wee hours of Wednesday morning,
      The waves asked me,''How is he?''
      I replied, ''As cool as you!''
      The gentle breeze asked me,''How is he?''
      I replied,''As refreshing as you''.
      ...The sunrays asked me,''How is he?''
      I replied,''As energetic as you''.
      The blooms asked,''How is he?'
      I replied,''As fragrant and soft as you''.
      Then why are you sad,my dear?
      He has not heard all these words.......................
      He is still unknown to me..........!
      A PLEASANT AND LOVELY MORNING,FRIEND........!

      Delete
    3. അനൂ,
      തിരകളോടും, ഇളം കാറ്റിനോടും, കിരണങ്ങളോടും,
      വിടരുന്ന മൊട്ടുകളോടും, പറഞ്ഞ മറുപടികളില്‍ കള്ളമില്ല..
      സ്വച്ഛമായ ഇളംകാറ്റില്‍ ശാന്തമായ തിരകള്‍ പോലെ
      ഉദയകിരണങ്ങളുടെ പ്രഭാവം പോലെ,
      വിടരുന്ന മൊട്ടിന്‍റെ സുഗന്ധം പോലെ
      ദുഃഖമില്ലാതെ, നോവില്ലാതെ..
      വേദനിപ്പിക്കാനാവാതെ..
      എല്ലാ വാക്കുകളും കേള്‍ക്കുമ്പോഴും...
      അറിയാതിരിക്കുമ്പോഴും...
      അറിയുന്നുണ്ടായിരുന്നു...
      ശാന്തമായ, സൗമ്യമായ നിമിഷങ്ങള്‍ നേര്‍ന്നു കൊണ്ട്..
      ഈ രാവ് ശുഭമാവാന്‍ പുലരിക്ക് കൂടുതല്‍ തെളിച്ചം കിട്ടാന്‍ ശുഭരാത്രി!
      സ്നേഹപൂര്‍വ്വം..

      Delete
  6. കാല്പനികതയുടെ ലോകത്തില്‍, ചിന്തകള്‍ അസ്ഥിരമാകുമ്പോള്‍ പിറക്കുന്നഅപഥജഡിലങ്ങളായ വാക്കുകള്‍ അറിയാതെ കുറിച്ചുപോകുന്നു അത് പിറക്കട്ടെ വീണ്ടും വീണ്ടും ..

    ReplyDelete
    Replies
    1. വേണോ.. വേണ്ട വേണ്ട..
      ഒടുവിലെന്നെ വല്ല....:)

      Delete
    2. അപ്പൊ എനിക്ക് വട്ടാണെന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചേ അടങ്ങൂല്ലേ...:)

      Delete
  7. നന്നായി എഴുതി നിത്യ
    നല്ല വരികള്‍

    ReplyDelete
    Replies
    1. ഇഷ്ടായോന്നു ചോദിച്ചാല്‍ ഇഷ്ടായീന്നു പറയും
      ഇഷ്ടായില്ലേന്ന് ചോദിച്ചാല്‍ ഇഷ്ടായീന്നു തന്നെ
      ഏതായാലും എനിക്കേറെയിഷ്ടായി ഗോപാ "എന്‍റെ അച്ഛനെ"..:)

      Delete
  8. കുറിച്ച വാക്കുകള്‍ മനോഹരം.

    ReplyDelete
    Replies
    1. കുറിക്കാത്തവ അതിലേറെ.. അല്ലേ?

      Delete
  9. ഇനിയെന്‍ വഴികളില്‍ നീയില്ല, നിഴലില്ല, സ്പന്ദനങ്ങളില്ല
    കൂട്ടിനായി വാക്കില്ല, വഴക്കില്ല, നിന്നോര്‍മ്മകളുമില്ല....കൂടെയേ ഞാനും !!!

    ReplyDelete
    Replies
    1. പാല പൂത്ത വഴികളില്‍ യക്ഷീണ്ട്... യക്ഷി..!!! പേടി തോന്നുന്നില്ലേ നീര്‍ക്കോലിയെ പേടിയില്ലാത്ത! കീക്ക്..?:)

      Delete
    2. ഈ ഇടെ ഒന്നുരണ്ടു യക്ഷിക്കഥകള്‍ വായിച്ചേ പിന്നെ....എനിക്ക് പേടില്ലാട്ടോ..
      ഈ പോക്ക് പോയാല്‍ ഞാന്‍ യക്ഷിയായി അലയേണ്ടി വരുമോന്ന പേടി...;P
      നീര്‍ക്കോലി പിന്നെ വെള്ളത്തിലല്ലേ ..എനിക്ക് നീന്താന്‍ അറീലല്ലോ അതാ പേടി..
      മരം കേറാന്‍ അറിയാമല്ലോ ..അതോണ്ട് പാലമരം കുഴപ്പമില്ല... ഹഹഹ

      Delete
    3. അപ്പൊ നമുക്ക് തിരിച്ച് യക്ഷികളെ പേടിപ്പിക്കാലോ... രണ്ടുമൂന്നെണ്ണം കൂടി വായിക്കെട്ടോ:) ദേ.. കീയക്കുട്ടിക്കൊരു ദംഷ്ട്ര!! നിക്ക് പേടിയാവുന്നേ...;P

      Delete
  10. "ഇനിയെന്‍ വഴികളില്‍ നീയില്ല, നിഴലില്ല, സ്പന്ദനങ്ങളില്ല
    കൂട്ടിനായി വാക്കില്ല, വഴക്കില്ല, നിന്നോര്‍മ്മകളുമില്ല" >> എത്ര നല്ല സുന്ദരമായ നുണ!!
    കഴിയില്ല നിനക്കതിനു

    ReplyDelete
    Replies
    1. അപ്പൊ
      ഇനിയെന്‍ വഴികളില്‍ നീയുണ്ട്, നിഴലുണ്ട്, സ്പന്ദനങ്ങളുണ്ട്
      കൂട്ടിനായി വാക്കുണ്ട്, വഴക്കുണ്ട്, നിന്നോര്‍മ്മകളുമുണ്ട്...
      പക്ഷേ ഞാനോ...?:)

      Delete
  11. വേഷങ്ങള്‍ പലതുമാടിയിട്ടും തിരശ്ശീല വീഴാത്ത വേദിയില്‍ , ഇനിയുമെത്രയോ അഭിനയിച്ചു തീര്‍ക്കാനിരിക്കുന്നു ?

    ReplyDelete
    Replies
    1. ഇനിയുമഭിനയിച്ചു തീര്‍ക്കാന്‍ എത്രെത്ര വേഷങ്ങള്‍, ഭാവങ്ങള്‍!!
      കരയുമ്പോള്‍ ചിരിക്കാന്‍ പഠിക്കണത്രേ...
      ചിരിക്കുമ്പോള്‍ ശപിക്കുന്നവരെ അറിയാനും പഠിക്കാനിരിക്കുന്നു!

      Delete
  12. നിത്യ, വഴികള്‍ വിജനങ്ങളല്ല ഒരിക്കലും...
    നീയവിടെ സഹയാത്രികരെ മാത്രമേ കാണാതെയുള്ളൂ..
    അദൃശ്യങ്ങളായ ഒരുപാട് സാന്നിധ്യങ്ങള്‍ ആ വഴിയിലുണ്ട്..
    വഴിയേ അത് കാണും..

    ഇനി തമാശിക്കട്ടെ? കീയ വരാനുണ്ട്, ഞാന്‍ പാതിവഴി ഇറങ്ങിക്കഴിഞ്ഞു, ന്നാപ്പിന്നെ
    നമുക്കിതൊരു ടൂര്‍ ആക്കിയാലോ? ഏത്? :)

    ReplyDelete
    Replies
    1. കള്ളി പല്ലിക്കുട്ടി... നീ പാതി വഴീന്നു ഇറങ്ങീലെ ..ഇരുന്നുറങ്ങിയ എന്നെ വിളിക്കാതെ... ദുഷ്ടക്കുട്ടീ ...കൂട്ടില്ല :(...
      നിന്നെ വിശ്വസിച്ചു കൂടെ വണ്ടി കയറിയ എന്നെ പറഞ്ഞാല്‍ മതി :@

      Delete
    2. യ്യോ കീയെ , വണ്ടീല്‍ കേറിയോ.. പറഞ്ഞേച്ചും വേണ്ടേ?
      ഞാനിവിടെ നിക്കണേള്ളൂ..
      പിടിച്ചിരുന്നോ, കരേണ്ട

      Delete
    3. @പല്ലവി: വഴികള്‍ വിജനമല്ല തന്നെ, അദൃശ്യമായി പല മനസ്സുകളും ഒപ്പം...!

      ടൂര്‍ന്‍റെ മുഴുവന്‍ ചിലവും ഡോക്ടര്‍ക്ക് തന്നെ..:) നീപ്പോ കരഞ്ഞിട്ട് കാര്യമില്ല കീയെ.. ഇനിയും ഉറങ്ങരുതെട്ടോ.. സാരല്ല, പല്ലവി പിന്നാലെ ഓടി വരണുണ്ട്.:)

      Delete
    4. "പല്ലിക്കുട്ടി" :):) അതെനിക്കിഷ്ടായി:)

      Delete
    5. നിത്യ,
      ഒപ്പമുള്ള മനസ്സുകളെ തിരിച്ചറിയുന്നിടത് നിന്‍റെ വഴി തെളിയുന്നു..

      അവിടെയും കാശിന്‍റെ കണക്ക്..:)
      കീയക്കുട്ടിടെ ദംഷ്ട്ര മാതിരി ന്‍റെ വായീന്ന്‍ വെള്ളിക്കരണ്ടി ഒന്നും കാണാനില്ലല്ലോ..:)

      Delete
    6. ഞാനേ സ്വര്‍ണക്കരണ്ടി വാങ്ങാന്‍ പോയതായിരുന്നെ... നോക്കുമ്പോ എന്താ സ്വര്‍ണത്തിന്റൊക്കെ വില ..
      ഹോ വല്യോരാള്... ദംഷ്ട്ര മാതിരിള്ള വായിത്രേ... അതുകേട്ടു എല്ലാരും മിണ്ടാണ്ടിരുന്നോ... അല്ലേലും എനിക്കാരുമില്ലല്ലോ.. പാവം ഞാന്‍ :(

      Delete
    7. ന്റെ കീയപെണ്ണെ, ഇടത്തോട്ടാണോ എണീറ്റെ?
      നിനക്കിപ്പോ ഇവിടാരാ ഇല്ലാത്തെ??
      ഞാനീ നിത്യേനെ ചൊറിഞ്ഞതല്ലേ..
      അതിനെന്തിനാ കീയക്കുരുവി പിണങ്ങുന്നെ?
      ഇങ്ങനാണേല്‍ ഞാനില്ല ടൂറിനു. നിങ്ങള് പൊക്കോ..:(

      Delete
    8. വെറുതേല്ല ദുഷ്ടക്കുട്ടീന്നു കീയ വിളിച്ചത്!!

      എന്താ പല്ലവീ, കീയക്കുട്ടിക്ക് ദംഷ്ട്ര ഇല്ലെന്നറീലെ, പിന്നെ ആ തലയില്‍ കാണുന്നത് കൊമ്പുമല്ലാട്ടോ, ഇനി അതെങ്ങാന്‍ കൊമ്പാണെന്ന് പറഞ്ഞാല്‍ എനിക്ക് മിണ്ടാതിരിക്കാന്‍ പറ്റില്ലേ.. ഞാനും സമ്മതിച്ചു തരും..:P

      Delete
  13. വിജനമാം വഴികളെത്ര ശാന്തം, മൗനം പോല്‍ നിന്‍ മനം പോല്‍
    കൊഴിഞ്ഞോരിലകളെ നനച്ച മഴയില്‍ വഴിയെത്ര മൂകം....

    കവിത ഇഷ്ടായി നിത്യേ...

    ReplyDelete
    Replies
    1. ഇഷ്ടായതില്‍ സന്തോഷം ആശാ..

      Delete
  14. നീ നടന്നു പൊയ വഴിത്താരകളില്‍ ..
    നിന്റെ കൈകള്‍ കോര്‍ത്ത് എത്ര കാതം ...
    നിന്റെ മനസ്സിനേ , ഹൃദയത്തേ ഉള്ളത്തില്‍ വച്ച്
    തലൊലിച്ച് എത്ര മഴക്കാലങ്ങള്‍ ...
    നിന്നെ , എന്റെയെന്നൊതി പുല്‍കുമ്പൊഴും
    അനിവാര്യമായ നേരുകള്‍ തൊട്ടപ്പുറം സ്പര്‍ശിക്കുമ്പൊഴും
    നിന്നില്‍ നിന്നും , നീ തന്ന കിനാവിന്റെ കുളിര്‍ ചോലയില്‍ നിന്നും
    തിരികേ പൊകേണ്ടി വരുമ്പൊള്‍ ..
    ഒരു നിമിഷത്തേക്ക് മാത്രമായീ സ്നേഹിച്ചു പൊകുന്നവര്‍
    ഒരു ജന്മത്തേക്കായി ഇഷ്ടപെടുന്നവര്‍ ..
    ജന്മാന്തരങ്ങളായീ പ്രണയിക്കുവാന്‍ വെമ്പുന്നവര്‍ ...
    ആഴമേറിയ സ്നേഹവും നാളേ തട്ടി വീണു വേര്‍പിരിയാം
    ഒരു ഊഷ്മള ബന്ധത്തിനും മേലേ നാളേ കാര്‍മേഘം പടരാം ..
    ഇതൊന്നുമലെങ്കിലും , അനിവാര്യമായ ചിലതു വന്നു
    കോമാളിയായി തണുപ്പ് വിരിക്കാം ....എങ്കിലും നിനക്കായീ അവളോ ...
    അവള്‍ക്കായീ നീയോ , കാലത്തിന്റെ നിയോഗം പൊലെ
    മനസ്സൊരുക്കി കാത്തിരിപ്പുണ്ട് ... ഒരു പിന്‍വിളിക്കോ ,
    ഒരു തിരിച്ചു വരുവിനോ ..വെറുതേ .

    ReplyDelete
    Replies
    1. ഓരോ മഴ പെയ്തു തോരുമ്പോഴും ഞാന്‍ നിന്നെയോര്‍ക്കും..
      നിന്‍റെ ചിരി, കുസൃതി.. ഇണക്കങ്ങള്‍, പിണക്കങ്ങള്‍..
      ഓര്‍ക്കുന്നോ നീയാ നാളുകള്‍,
      മഴയില്‍ നനഞ്ഞ് ആല്‍മരത്തിന്‍റെ ചുവട്ടില്‍ കാറ്റ് വടംവലിക്കുന്ന ഒരു കുടക്കീഴില്‍ നമ്മള്‍...
      ഒന്നായി നനഞ്ഞത്, രണ്ടെല്ലെന്ന് അറിഞ്ഞത്.. നാട്ടുവഴിയെന്നു മറന്നത്.. കിളികള്‍ ഓര്‍മ്മപ്പെടുത്തിയത്‌..
      എന്നിട്ടും അനിവാര്യത നമ്മെ ഇരുധ്രുവങ്ങളിലെക്കകറ്റിയെങ്കിലും,
      എന്നുള്ളില്‍ നീയും, നിന്നുള്ളില്‍ ഞാനും, ഞാനായും നീയായും പിന്നെ നമ്മളായും..
      ഒരു നിമിഷത്തിനപ്പുറം, ജന്മത്തിനപ്പുറം, ജന്മാന്തരങ്ങള്‍ക്കപ്പുറവും നിനക്കായ്‌ ഞാനും എനിക്കായ് നീയും..
      അവിടെ തട്ടി വീഴാതിരിക്കാന്‍, കാര്‍മേഘങ്ങള്‍ പെയ്തൊഴിയാന്‍, കോമാളിയായ കാലത്തെ തൊടീക്കാതെ മനസ്സ് കൊണ്ട് നമുക്കൊരു സ്വപ്നം കെട്ടീടാം..
      അതിനുള്ളില്‍ കാത്തിരിക്കാന്‍ നിനക്ക് ഞാനും, എനിക്ക് നീയും മാത്രം..
      കാലത്തിന്‍റെ പിന്‍വിളികള്‍ക്കപ്പുറം നിന്‍റെ പിന്‍വിളി കേള്‍ക്കുമ്പോള്‍ എങ്ങിനെ ഞാന്‍ തിരിഞ്ഞു നടക്കും..
      മനസ്സോരുക്കി നീ കാത്തിരിക്കുമ്പോള്‍ എങ്ങിനെ ഞാന്‍ പുല്‍കുമാ തണുപ്പിനെ..

      പ്രിയ മിത്രമേ ഊഷ്മളമായ വാക്കുകള്‍ക്ക് പകരം ഒരു മഴ നേരട്ടെ ഞാന്‍, പെയ്തൊഴിയാന്‍, നനയാന്‍, ഓര്‍മ്മകളെ വാരിപ്പുണരാന്‍...

      Delete
  15. ശുഭരാത്രി...
    സ്നേഹപൂര്‍വ്വം......

    ReplyDelete
  16. Replies
    1. നന്ദി നസീര്‍, ആദ്യ വരവില്‍ ഹൃദ്യമായ സ്വാഗതം

      Delete
  17. മനോഹരം....ആശംസകള്‍

    ReplyDelete