Wednesday, October 3, 2012

ക്ഷമിക്കുക സോദരീ.... ഇത് നിനക്കായി...

....വെയില്‍ നിറഞ്ഞ  എന്‍റെ വഴികളില്‍ ഞാനെന്നും തനിച്ച്, ഈ ഏകാന്തതയും എന്‍റെ സന്തോഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് തന്നെ..... അത് കൊണ്ട് ഇനിയും നീ വേദനിക്കാതിരിക്കുക...

...... യാത്ര പറയാനിഷ്ടമല്ലെങ്കിലും, മഞ്ഞു വീണ വഴികളില്‍ നീ യാത്രയായ്ക്കൊള്‍ക....

.....മനോഹര വീഥികള്‍ നിനക്കായി ആശംസിക്കാന്‍ മാത്രമേ എനിക്കറിയൂ....


.....മുന്നില്‍ വിശാലമായ ലോകമുള്ളപ്പോള്‍ എനിക്ക് നിന്നെ തടയാനാവില്ല... ഞാന്‍ നിന്നോട് ചെയ്യുന്ന തെറ്റായി പോകുമത്...

 

....ഈ കടലോരം നിനക്ക് സ്വന്തമായുള്ളപ്പോള്‍, അവിടെ നിന്‍റെ കണ്ണീരുപ്പ് കൂടി കലരാതിരിക്കാന്‍... എനിക്ക് നിന്നെ വേദനിപ്പിക്കാതിരുന്നെ മതിയാകൂ... യാത്രപറയാതെ പോവുക...
..........നീ നല്‍കിയ സ്നേഹത്തിനും, ശ്രദ്ധയ്ക്കും, ഉപദേശത്തിനും, നിര്‍ദേശത്തിനും പകരമാവില്ലെന്നറിഞ്ഞിട്ടും.... ഔപചാരികത നിന്നെ വേദനിപ്പിക്കില്ലെന്ന വിശ്വാസത്തില്‍.... ഹൃദയപൂര്‍വ്വം പറയട്ടെ ഞാന്‍ നിനക്കായി ഒരായിരം നന്ദി.....
 

31 comments:

  1. എനിക്ക് നീ ശാന്തിയും സമാധാനവും സന്തോഷവും നേരുമ്പോള്‍..
    നിനക്ക് കണ്ണുനീരും, വേദനയുമാണ് ഞാന്‍ നല്‍കുന്നതെങ്കില്‍......
    ഒരിക്കലും നിന്‍റെ സ്നേഹത്തിന്, സൗഹൃദത്തിന് ഞാനര്‍ഹനല്ല....
    അത്കൊണ്ട് നിനക്ക്.......
    ഞാന്‍ വേദനിക്കുമെന്നോര്‍ത്ത് നീ കണ്ണുനീര്‍ പൊഴിക്കുന്നുവെങ്കില്‍, സത്യം അത് തന്നെയാണ് എന്‍റെ ഏറ്റവും വലിയ വേദന...

    ReplyDelete
  2. പ്രിയപ്പെട്ട സ്നേഹിതാ,

    സുപ്രഭാതം !

    ഉറക്കം പിണങ്ങി നിന്ന രാവിനു ശേഷം, ചാറ്റല്‍ മഴയും കിളികളും ശാന്തമായ നീലസമുദ്രവും,

    മനസ്സിന് സന്തോഷം നല്‍കുന്ന ഒരു മനോഹര പ്രഭാതം !

    എത്ര മനോഹരമായ ചിത്രങ്ങള്‍............!വാക്കുകളേക്കാള്‍, വാചാലമാകുന്ന ചിത്രങ്ങള്‍........!

    മൂന്നാമത്തെ ചിത്രവും കടലോരവും കണ്ണിനു വിരുന്നു തന്നെ !

    നന്ദി പറഞ്ഞു യാത്രയാക്കുന്ന വേളയില്‍, അറിയാതെ പോയ സൌഹൃദത്തിന്റെ ആഴം............

    സന്തോഷത്തിന്റെ,സ്വാന്തനത്തിന്റെ ,സ്നേഹ തണല്‍ അറിയാതെ പോയ ബന്ധം.....

    വേദനകള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായ സുമനസ്സിനെ കാണാതെ പോയ സാഹോദര്യം ...........

    എല്ലാ നന്മകളും ജീവിതയാത്രയില്‍ ആത്മാര്‍ഥതയോടെ നേരുന്നു..........!

    പ്രാര്‍ഥനകളും ആശംസകളും ഹൃദയപൂര്‍വം നേരുന്നു !

    പൂക്കള്‍ എന്നും സൌരഭ്യം നല്‍കട്ടെ !അക്ഷരങ്ങള്‍ എന്നും കൂട്ടാകട്ടെ !

    മനോഹരമായ ഒരു ലോകം ഈശ്വരന്‍ നമുക്കായി സമ്മാനിക്കുമ്പോള്‍,എകാന്തരാകുന്നില്ല, ആരും ! :)

    മനോഹരമായ ഒരു മഴ ദിവസം ആശംസിച്ചു കൊണ്ടു,

    സസ്നേഹം,

    അനു


    ReplyDelete
    Replies
    1. അനൂ,

      ആദ്യത്തെ മറുപടി അനുവിന്‍റെതായത് ഏറെ സന്തോഷം നല്‍കുന്നു..
      സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും നിമിഷങ്ങള്‍ തന്നെയാവട്ടെ എന്നും..
      അതിനായി പ്രാര്‍ഥിക്കുന്നു...

      യാത്രയാവാന്‍ ഇഷ്ടമല്ലെങ്കില്‍ യാത്രയയക്കാനും ഒട്ടും ഇഷ്ടമല്ല..

      സൗഹൃദത്തിന്‍റെ ആഴവും, സ്നേഹത്തിന്‍റെ തണലും അറിയുന്നത് കൊണ്ട് തന്നെയാണ് യാത്രയാക്കാന്‍ ഏറെ വിഷമം... കാണാതെ പോയ സാഹോദര്യമല്ല, വേദനിപ്പിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രം...

      ആരും ഒറ്റയ്ക്കല്ല... സത്യം തന്നത്...

      മഴ മാറിനിന്ന ദിനം...

      സ്നേഹപൂര്‍വ്വം..

      Delete
  3. പറയാന്‍ മറന്നത്.............

    നീലയില്‍ വെളുപ്പ്‌ നിറം, കണ്ണിനു തണുപ്പ് നല്‍കുന്നു.

    രാവേറെ കഴിഞ്ഞും, ഹൃദയത്തിന്റെ സ്വരം കേള്‍പ്പിക്കാന്‍ സമയം ചിലവഴിച്ചതിനു,

    ഹൃദ്യമായ നന്ദി ! ഈ വരികള്‍ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക്.....!

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അറിയാതെ വന്നതാണ് ആ വെളുപ്പ്‌ നിറം...
      ഒരു പക്ഷേ ഹൃദയം കൊണ്ടെഴുതിയതിനാലാവാം..
      അത് കൊണ്ട് ഹൃദയത്തിന്‍റെ ആഴങ്ങളില്‍ സൂക്ഷിക്കുന്നതിന് പകരം നല്‍കാന്‍ സ്നേഹം മാത്രം..
      സ്നേഹപൂര്‍വ്വം...

      Delete
    2. പ്രിയപ്പെട്ട സ്നേഹിതാ,

      ഹൃദയം കൊണ്ടെഴുതിയ വരികള്‍ അതീവഹൃദ്യം...........!

      ആത്മാര്‍ത്ഥതയും നന്മയും തിരിച്ചറിയുന്നു..........!

      മഴ പെയ്യുന്ന ഈ രാവില്‍, നല്ലത് മാത്രം ആശംസിക്കുന്നു.

      ശുഭരാത്രി !

      സസ്നേഹം,

      അനു

      Delete
    3. അനൂ,

      മനസ്സിലെ വ്യഥകള്‍ ഇനിയും ഒപ്പം വേണ്ട..

      ആഴം കാണാന്‍ കഴിയുന്ന കടല്‍ പോലെ തെളിഞ്ഞ മനസ്സ്, അത് മതി...

      പെയ്തൊഴിഞ്ഞ മഴയില്‍ നനഞ്ഞ മണ്ണും... ഇലത്തുമ്പില്‍ നിന്നടരാന്‍ മടികാണിക്കുന്ന മഴത്തുള്ളിയും നാളത്തെ പ്രഭാതം സുന്ദരമാക്കാന്‍....

      ശുഭരാത്രി...

      സ്നേഹപൂര്‍വ്വം....

      Delete
    4. പ്രിയപ്പെട്ട സ്നേഹിതാ,

      സുപ്രഭാതം !

      പുലരിയുടെ ശാന്തതയില്‍.............

      അലകള്‍ ഒതുങ്ങിയിയ നീലസമുദ്രത്തില്............

      പുതുതായി വിരിയുന്ന പൂക്കളില്‍......................

      വ്യഥകള്‍ ഒഴിഞ്ഞ മനസ്സുമായി........

      നേരിന്റെ,നന്മയുടെ, ആഹ്ലാദത്തിന്റെ,സമാധാനത്തിന്റെ ,

      സൗഹൃദം നിറഞ്ഞ ബന്ധത്തിന്റെ നിറവില്‍,

      മനോഹരമായൊരു മഴദിനം ആശംസിച്ചു കൊണ്ടു,

      സസ്നേഹം,

      അനു

      Delete
    5. അനൂ,

      വെയില്‍നാളങ്ങള്‍ക്ക് വഴിയൊഴിഞ്ഞ കാര്‍മേഘങ്ങള്‍.....
      തെളിഞ്ഞു നില്‍ക്കുന്ന വാനം...
      പുഞ്ചിരിച്ചു നില്‍ക്കുന്ന സൂര്യന്‍..
      വിടര്‍ന്ന പൂക്കള്‍..
      നിറവില്‍ നൂറ് നിലാവ് പോലെ സുന്ദരം നിമിഷങ്ങള്‍...

      മനോഹരമായ ദിനം നേര്‍ന്നു കൊണ്ട്...

      സ്നേഹപൂര്‍വ്വം...

      Delete
    6. പ്രിയപ്പെട്ട സ്നേഹിതാ,

      മഴമേഘങ്ങള്‍ക്ക് വഴി മാറിയ വെയില്‍ നാളങ്ങള്‍.........!

      ദിനരാത്രങ്ങള്‍ നല്‍കുന്ന കുളിര്,മനസ്സിലേക്ക് ഇറങ്ങിചെല്ലുന്നു.

      എല്ലാ നന്മകളും നിറഞ്ഞ ജീവിതം ആശംസിക്കുന്നു.
      മനോഹരമായ ഒരു രാത്രി മഴ !

      ശുഭരാത്രി !

      സസ്നേഹം,

      അനു

      Delete
    7. അനൂ,

      മഴപെയ്ത് മനസ്സേറെ സാന്ദ്രമാകുമ്പോള്‍...

      അനുവിന്‍റെ മൊഴികളില്‍ ഒരു നറുപുഷ്പം കൂടി പെട്ടെന്ന് വിരിയാന്‍ പറയട്ടെ ഞാന്‍..?

      പുഞ്ചിരിക്കാന്‍... പുഞ്ചിരിക്കാന്‍ വേണ്ടി മാത്രം ഇനിയും നല്ല നാളെകള്‍ പുലരാന്‍ ആശംസിക്കട്ടെ...

      ശുഭരാത്രി...

      സ്നേഹപൂര്‍വ്വം...........

      Delete
    8. പ്രിയപ്പെട്ട സ്നേഹിതാ,

      നിശബ്ദതയുടെ ഈ നിമിഷങ്ങളില്‍,

      നീലക്കടല്‍ സാക്ഷിയാക്കി, ശുഭരാത്രി !

      സസ്നേഹം,

      അനു

      Delete
    9. അനൂ,

      മൗനമില്ല..

      കടലാഴങ്ങളോളം മനസ്സ്.....

      സ്നേഹപൂര്‍വ്വം...

      Delete
  4. പ്രിയ സുഹൃത്തെ,

    ഒന്നും മനസ്സിലാവുന്നേ ഇല്ല. നമ്മള്‍ എല്ലാം ഒരേ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ അല്ലെ. ആ യാത്രയില്‍ ഏറ്റുവാങ്ങുന്ന പുഞ്ചിരികള്‍ക്ക് മറുപടിയായി പുഞ്ചിരികള്‍ നല്‍കി. സ്നേഹത്തിനു പകരം സ്നേഹം നല്‍കി.ദുഖങ്ങള്‍ക്ക് പകരം ആശ്വാസം നല്‍കി. ഇടറുന്ന കാലുകള്‍ക്ക് കൈത്താങ്ങുകള്‍ ആയി അങ്ങനെ മുന്നോട്ടു മുന്നോട്ട് ലക്ഷ്യത്തിലേക്ക് അടുക്കുകയല്ലേ വേണ്ടത്. നാം നമ്മോടു തന്നെ യാത്രപറയേണ്ട ഒരു ലക്ഷ്യം ദൂരെ മുന്നിലെവിടെയോ കാണാമറയത്തു കണ്ണില്‍ പതിയാതെ മറഞ്ഞു കിടപ്പുണ്ട്. അപ്പോള്‍ ആര് ആരോടാണ് യാത്ര പറയേണ്ടത്?

    മനസ്സില്‍ വേദന ഉണ്ടാക്കുന്നു എങ്കിലും വരികളും ചിത്രങ്ങളും വളരെ മനോഹരം തന്നെ സ്നേഹിതാ.

    ഈ ദിവസം സുന്ദരമാകട്ടെ.:)

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഗിരീഷ്‌,
      ചിലതങ്ങനെ...
      ഒരല്‍പം വേദനയോടെ പോസ്റ്റ്‌ ചെയ്തതിനാലാവാം മനസ്സ് നൊമ്പരപ്പെടുന്നത്.
      യാത്ര പറയേണ്ടത് നമ്മള്‍ നമ്മോട് തന്നെ.......!
      ഹൃദ്യമായ അഭിപ്രായത്തിന് സ്നേഹം മാത്രം പകരം നല്‍കാന്‍...

      ശുഭസായാഹ്നം....

      Delete
  5. ഓരോ ബ്ലോഗിലൂടെ കടന്നു പോകുമ്പോഴും, ഞാന്‍ തനിച്ചല്ലാ

    കാണാമറയത്ത് ആരൊക്കെയോ എന്നെപ്പോലെ അല്ലെങ്കില്‍ എന്നേക്കാള്‍ കൂടുതല്‍

    വേദനിക്കുന്നുണ്ട്‌ എന്ന തോന്നല്‍ കുറച്ചെങ്കിലും മനസിനെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.

    നിത്യയുടെ പോസ്റ്റ്‌വായിക്കുമ്പോള്‍ അങ്ങനെ തോന്നാറുണ്ട്.

    ഇവിടെ അനുപമ എഴുതിയത് പോലെ "മനോഹരമായ ഒരു ലോകം ഈശ്വരന്‍ നമുക്കായി സമ്മാനിക്കുമ്പോള്‍,എകാന്തരാകുന്നില്ല, ആരും !

    ഈ വരികള്‍ക്കൊരു ഊര്ജമുണ്ട്.ആരും തനിച്ചാവാതിരിക്കട്ടെ.വേദനപ്പിക്കുന്ന ഓര്‍മകള്‍ക്ക് അവധി കൊടുത്ത് എല്ലാവരും സന്തോഷിക്കട്ടെ. അതിനായി പ്രര്ധിക്കുന്നു.

    ReplyDelete
    Replies
    1. നീലിമാ,
      സത്യം തന്നത് അനുപമ പറഞ്ഞത്, "മനോഹരമായ ഒരു ലോകം ഈശ്വരന്‍ നമുക്കായ് സമ്മാനിക്കുമ്പോള്‍, ആരും ഏകരല്ല തന്നെ.."
      എനിക്ക് ചുറ്റും മനോഹരമായ ആ ലോകമുള്ളപ്പോള്‍ ഞാനൊരിക്കലും ഒറ്റയ്ക്കല്ല...അത് പോലെ നീയും... തനിച്ചല്ലെന്ന് അറിയുക..

      Delete
    2. പക്ഷെ എന്തോ എനിക്ക് മുന്നിലുള്ള ലോകത്തിനു മനോഹാരിത ഇല്ലാത്തതു പോലെ.

      നിശബ്ധത .എങ്ങും നിതാന്ത നിശബ്ധത. വീണ്ടും ഒരു പിന്മാറ്റം ആലോചിക്കതെയല്ല.

      Delete
    3. നിശബ്ദത നിന്‍റെ നോവെങ്കില്‍,
      ആ നോവില്‍ നീ കുറിക്കുന്ന അക്ഷരങ്ങള്‍ നിനക്ക് സാന്ത്വനം നല്‍കുമെങ്കില്‍,
      ആ അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ ഉണ്ടെങ്കില്‍ \
      നീ തനിച്ചല്ല തന്നെ,
      പിന്മാറ്റം ആലോചിക്കേണ്ടതില്ല തന്നെ...

      Delete
  6. മുന്നില്‍ വിശാലമായ ലോകമുള്ളപ്പോള്‍ എനിക്ക് നിന്നെ തടയാനാവില്ല!!!!:)

    ReplyDelete
    Replies
    1. ഒരു കൊച്ചു കുഞ്ഞിനെ ഒറ്റയ്ക്ക് പറഞ്ഞയച്ചിട്ട് തടയാനാവില്ലെന്ന് പറഞ്ഞതിലെ പ്രതിഷേധമുണ്ടോ പടന്നക്കാരാ ഈ സ്വരത്തില്‍... കുഞ്ഞുങ്ങള്‍ സ്നേഹത്തിന്‍റെ പ്രതീകമാണ്.. ആ സ്നേഹത്തെ ഒരിടത്ത് മാത്രമായി തടഞ്ഞു നിര്‍ത്താന്‍ കഴിയില്ലെന്നെ ഉദ്ദേശിച്ചുള്ളൂ:)

      Delete
  7. എനിക്ക് ഏകാന്തത, നിന്നെ മറക്കാനല്ല
    നിന്റെ ഓര്‍മ്മകളില്‍ ജീവിക്കാനാണ്

    ആശംസകള്‍

    ReplyDelete
    Replies
    1. സത്യം തന്നത്, ഗോപന്‍ പറഞ്ഞത്... ഓര്‍മ്മകള്‍ക്ക് മരണമില്ല, അത് കൊണ്ട് നീയെന്നും എന്നില്‍ ജീവിക്കും...

      Delete
  8. എന്തേ ഒരു യാത്രമൊഴി സഖേ ....?
    വിരഹ വേവുകള്‍ മനസ്സിനേ തളര്‍ത്തുമ്പൊഴും
    ഒരു നുള്ളു കണ്ണുനീര്‍ പൊടിയാതെ ആ മനസ്സിനേ
    കാക്കുന്ന മനസ്സ് , ഒന്നിടറി പൊയാല്‍ വേദനിച്ചു പൊകുമാ -
    മനസ്സെന്ന ആകുലത , ഇത്രയേറെ കരുതല്‍ എകുമ്പൊഴും
    എന്തേ ഒരു പിന്‍ മാറ്റം പൊലെ .. ചേര്‍ന്നിരുന്നൂടേ സഖേ ..
    ചിലപ്പൊള്‍ അതാകും മനൊഹരമായ നിലാവും , മഴയും
    നിന്റെ മുന്നിലെത്തിക്കുക .. ജീവിതം ഇതൊക്കെ തന്നെയാണ് ..
    പക്ഷേ ഒരൊ മടക്കവും മരണമാകില്ലേ ... മരണത്തിനു സമം ..
    എന്തൊ ഒരു ദുഖം തളം കെട്ടി കിടപ്പുണ്ടീ വരികളില്‍ ..

    ReplyDelete
    Replies
    1. യാത്ര പറയാനാവുമോ കൂട്ടുകാരാ....
      ഓരോ മടക്കവും മനസ്സിന്‍റെ മരണത്തിനു സമമാകുമ്പോള്‍ എങ്ങിനെ കഴിയും...?
      ഒന്ന് ചേരുമ്പോഴും, ഒന്നായി ചേര്‍ക്കുമ്പോഴും വേദനകള്‍ നല്‍കാതിരിക്കണം എന്നിന്നറിയുന്നു..
      സ്നേഹത്തിനും കരുതലിനും പകരമായി ദുഃഖങ്ങള്‍ നല്‍കരുതെന്ന് മനസ്സിലാക്കുന്നു...
      ചെറുതെന്ന് പറഞ്ഞാല്‍ തെറ്റായി പോകും... വേദന ഉണ്ടായിരുന്നു.. ഇപ്പോഴില്ല... മായ്ച്ചത് കാലമല്ല, സൗഹൃദം മാത്രം..

      പ്രിയ സ്നേഹിതന്‍റെ മനോഹരമായ വാക്കുകള്‍ക്ക്, മനസ്സറിയുന്നതിന്... കേവലമൊരു നന്ദിയെക്കാളുപരി നിറഞ്ഞ സ്നേഹം മാത്രം നല്‍കട്ടെ ഞാന്‍...
      (കൂടെ കൂട്ടാന്‍ ഇന്നെനിക്ക് കഴിഞ്ഞതില്‍ ഏറെ സന്തോഷം സഖേ.....)

      സ്നേഹപൂര്‍വ്വം....

      Delete
  9. ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ ..ആശംസകള്‍ :-)

    ReplyDelete
  10. സ്നേഹിക്കുന്നു എന്നത് വേദനിപ്പിക്കാനുള്ള അവകാശം ചാര്‍ത്തി തരുന്നില്ല എന്ന വൈകിയ തിരിച്ചറിവ്...!!!!
    പക്ഷേ നമുക്ക് നഷടമായതോ ??

    ReplyDelete
    Replies
    1. വാക്കുകള്‍ നഷ്ടപ്പെട്ടു തുടങ്ങി...:(
      കീയക്കുട്ടീടെ തന്നെ വാക്കുകള്‍ കടമെടുക്കേണ്ടി വന്നിരിക്കുന്നു!!
      വൈകിയ തിരിച്ചറിവുകള്‍!!:(

      ചന്ദ്രഹൃദയം.. താനെയുരുകും...

      Delete
  11. ആരും യാത്ര പറഞ്ഞു പോകല്ലേ. അനുവിന്റെയും നിത്യഹരിതയുറെയും പിന്നെ ഗിരീഷിന്റെയും കാവ്യാത്മകമായ എഴുത്തുകള്‍ പലപ്പോഴും എനിക്ക് പോസ്റ്റിനെക്കാള്‍ മനോഹരമായി തോന്നാറുണ്ട്. എല്ലാവര്ക്കും സന്തോഷങ്ങളില്‍ ആഹ്ലാദിച്ചും, ദുഃഖത്തില്‍ ആശ്വാസം പകര്‍ന്നും എന്നും കൂട്ടുകാരായിരിക്കാം.

    ReplyDelete
    Replies
    1. അശ്വതി,
      പറയാനിത്രമാത്രം കൂട്ടുകാരി, നന്ദി!!

      Delete