Tuesday, September 18, 2012

സമയം

വിലപ്പെട്ടതെന്നറിഞ്ഞു, ..
പക്ഷെ വിലകല്‍പ്പിച്ചില്ലൊരിക്കലും..
ഇന്ന് ഒരു ജന്മത്തിന്‍റെ ശക്തിയെടുത്ത് ഓടുന്നു
നിന്നോടോപ്പമെത്താന്‍... നീ കൂട്ടികൊണ്ടുപോയ
എന്‍റെ പ്രിയപ്പെട്ടതിനെയെല്ലാം സ്വന്തമാക്കാന്‍...
പക്ഷെ നിന്നോട് ജയിക്കാന്‍, നിന്നെ പിറകിലാക്കാന്‍
കാലമേ നിന്‍റെ കഴുത്തില്‍ ഞാനൊരു കയറു കൊരുക്കട്ടെ....
മറുതലം എന്‍റെ കഴുത്തിലും...

2 comments:

  1. കുറച്ചേയുള്ളുവെങ്കിലും എഴുതിയ വരികളെല്ലാം വളരെ അര്‍ഥം നിറഞ്ഞവ മനോഹരം.ആശംസകള്‍ എഴുത്ത് ഇനിയും തുടരുക

    ReplyDelete
    Replies
    1. നന്ദി കാത്തി...
      മനസ്സ് പിടയുമ്പോള്‍ മാത്രം എന്തൊക്കെയോ കുത്തിക്കുറിക്കാന്‍ വേണ്ടി....

      Delete