നീ കളഞ്ഞിട്ടു പോയ വാക്കുകള്‍... ചിന്തകളില്‍ ഒരു നോവായ് പെയ്തിറങ്ങുമ്പോള്‍ ഉറങ്ങുവതെങ്ങനെ ഞാന്‍? ഒരിളം കാറ്റായ്
നീ വീശിയകന്നപ്പോള്‍ അതില്‍ അണയാന്‍ വെമ്പിയതെന്‍ ജീവനാളമായിരുന്നു...
കാതോര്‍ത്ത സ്വരങ്ങളില്‍ തേങ്ങലുകള്‍ മാത്രം... വിറയാര്‍ന്ന ചുണ്ടുകളാല്‍
നീ പറഞ്ഞതെല്ലാം എന്നോടുള്ള സ്നേഹമായിരുന്നു... നനവാര്‍ന്ന മിഴികളില്‍
പ്രതീക്ഷകളായിരുന്നു.... എന്നിട്ടും ഇന്നും... എന്നും നിന്‍റെ
വാക്കുകള്‍ക്കൊടുവില്‍, എന്‍റെ ഏകാന്തതയില്‍ ഞാനെന്നെ തന്നെ
ശപിക്കുകയായിരുന്നു... നിന്‍റെ നല്ല നിമിഷങ്ങളെ നഷ്ടപ്പെടുത്തിയതോര്‍ത്ത്
ഉരുകുകയായിരുന്നു.. നിന്‍റെ കണ്ണുനീരിനു പകരം നല്‍കുവാന്‍
ഒരാശ്വാസവാക്കുപോലും സ്വന്തമായില്ലാതെ ഞാന്‍.. വെറുതെ.. എന്നും നിനക്ക് ദുഃഖങ്ങള്‍ മാത്രം നല്‍കുക എന്നത് എന്‍റെ വിധിയായിരിക്കും!!
സ്വയമറിഞ്ഞു നീ വിടവാങ്ങുക.. ഒരു യാത്ര പറച്ചില്‍ ഇല്ലാതെ നീ മടങ്ങുക..
നിന്നോട് വിട പറയാന്‍ എനിക്ക് വയ്യ... നിനക്കായി സന്തോഷത്തിന്‍റെ വലിയൊരു
ലോകം കാത്തു നില്‍ക്കുന്നു.. എന്നിലൊതുങ്ങി നീ ശ്വാസം മുട്ടുന്നത് കാണാന്‍
എനിക്ക് വയ്യ... വയ്യ ഇനിയും നിന്നെ എന്നില്‍ തടഞ്ഞു വയ്ക്കാന്‍...
അടരുന്നതിന്‍റെയും അടര്‍ത്തപ്പെടുന്നതിന്‍റെയും വേദന കാലം മായ്ക്കട്ടെ!!
മനസ്സുകള്‍ക്ക് വിലകല്‍പ്പിക്കാത്ത എന്‍റെയും നിന്‍റെയും ലോകം നമ്മളില്‍
മാത്രം ഒതുങ്ങട്ടെ.. ആ ലോകത്തെ നമുക്ക് നമ്മുടെ മനസ്സില്‍ മാത്രം
തളച്ചിടാം, മറ്റാര്‍ക്കും നല്‍കാതെ...
എന്തൊക്കെ കാരണങ്ങള്‍ നിരത്തി നീ ന്യായീകരിച്ചാലും...
ReplyDeleteസ്വയം കുറ്റപ്പെടുത്തി 'പാവം'ആവാന്‍ ശ്രമിച്ചാലും..
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള നിന്‍റെ യാത്രകള്‍.. .. വഴിയിലുപെക്ഷിക്കപ്പെട്ട പാഥേയം !!!
ഒരിക്കലും ഞാനെന്നെ ന്യായീകരിക്കില്ല, ശരി തന്നെയായിരുന്നു... നിന്നെ സ്നേഹിച്ചതായിരുന്നു ഞാന്‍ ചെയ്ത തെറ്റ്.. ആ തെറ്റിന് ന്യായീകരണമില്ല തന്നെ!! ഒരിക്കലും അരുതായിരുന്നു...
Deleteപക്ഷെ ഒരിക്കലെങ്കിലും നീയെന്നെ കുറ്റപ്പെടുത്തിയെങ്കില്‍, വെറുക്കുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കില്‍.. അതെങ്ങനെ നീ പറയില്ലല്ലോ..
നിന്നെ നോവിച്ച ഞാനെങ്ങനെ പാവമാകും! പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയായിരുന്നോ അതോ നിന്നെ തന്നെ തേടിയായിരുന്നോ എന്‍റെ യാത്രകള്‍..
നന്നായി എഴുതി
ReplyDeleteആശംസകള്‍
ആശംസകള്‍ക്ക് നന്ദി ഗോപന്‍..
Deleteഇത് തല്ലുകൊള്ളും
ReplyDeleteതല്ലു കൊള്ളുമെന്നു ഉറപ്പല്ലേ:)
Deleteഅതെ തല്ലുകൊള്ളേണ്ടവ
ReplyDeleteതല്ലു കൊണ്ട് തുടങ്ങി ഷിജു!!
Deleteപ്രിയ സ്നേഹിതാ,
ReplyDeleteവരികള്‍ നന്നായി.
ആ കണ്ണുനീര്‍ തുടച്ചു കളയൂ. ഉറക്കെ ചിരിക്കൂ.
ഈ സായാഹ്നം സുന്ദരമാകട്ടെ.
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ്..
Deleteനിലയ്ക്കാത്ത ആ കണ്ണുനീരിലെങ്കിലും അവള്‍ ആശ്വസിക്കട്ടെ..
ഞാന്‍ നല്‍കിയ സ്നേഹത്തിന്‍റെ നോവുകള്‍ അങ്ങിനെയെങ്കിലും ഒലിച്ചുപോവട്ടേന്നു!
പ്രിയപ്പെട്ട സ്നേഹിതാ,
Deleteഎത്ര വലിയ വിഷാദ മേഘങ്ങള്‍ ആകാശ നീലിമയില്‍ ഇരുള്‍ വീഴ്ത്തിയാലും.ഏതു കൊടുംകാറ്റിന്റെ ഇരമ്പലും ദുരെനിന്നും കാതില്‍ വന്ന് പതിച്ചാലും. കടല്‍ ഇളകി മറിഞ്ഞാലും. ഏത് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാലും.ധൈര്യമായി ഇരിക്കൂ. ഒരു നിമിഷനേരംകൊണ്ട് ആ കണ്ണന്റെ പാല്‍പുഞ്ചിരിയുടെ പ്രകാശത്താല്‍ ഇതെല്ലാം ശാന്തമാകും. ആ ഉണ്ണികണ്ണന്റെ ഓമനത്തം നിറഞ്ഞ മുഖത്തേക്ക് ഒന്ന് കണ്ണോടിക്കു . ആ പാല്‍ പുഞ്ചിരിയുടെ മധുരം ഒന്ന് നുകരൂ. ആ ചുണ്ടില്‍നിന്നും ഉതിരുന്ന പ്രകാശം ഈ പ്രപഞ്ചത്തെ മുഴുവന്‍ താങ്ങി നിര്‍ത്തുമ്പോള്‍ സ്നേഹിതന്റെ ദുഖം മാത്രം ഒരിക്കലും കാണാതെ പോകില്ല. വിശ്വസിക്കൂ പ്രതീക്ഷയോടെ ഇരിക്കൂ.
നമ്മളുടെതായ ഇഷ്ട്ടങ്ങള്‍ നമ്മള്‍തന്നെ നിശ്ചയിക്കുമ്പോള്‍ അതില്‍ പോരായ്മകള്‍ ഉണ്ടാകാം. ഇഷ്ട്ടങ്ങള്‍ എല്ലാം കണ്ണന് വിട്ടുകൊടുക്കു. അവിടുത്തെ ഇഷ്ട്ടങ്ങളെ സസന്തോഷം സീകരിക്കൂ അപ്പോള്‍ ആനന്ത നിര്‍വൃതി അനുഭവിക്കാം. ഒരിക്കലും വറ്റാത്ത അനുഭൂതി. അതിലും വലിയ ഒരു സന്തോഷവും ഇല്ല ഈ ലോകത്തില്‍. ഉണ്ടെന്നു തോന്നുന്നെങ്കില്‍ തേടി അലഞ്ഞു സമയം കളഞ്ഞോളൂ. എങ്കിലും അവസാനം തിരിച്ചു വന്ന് ആ കണ്ണന്റെ ചുണ്ടില്‍ നിന്നും ഉതിരുന്ന പ്രകാശത്തെ പുല്‍കുമെന്ന പ്രതീക്ഷയില്‍ ആശംസകള്‍ നേരുന്നു.
ശുഭരാത്രി,
ഒത്തിരി ഇഷ്ട്ടത്തോടെ,
സ്നേഹപൂര്‍വം,
ഗിരീഷ്
പ്രിയ ഗിരീഷ്,
Deleteസ്നേഹം നിറഞ്ഞു നില്‍ക്കുന്ന മറുകുറിപ്പില്‍ ഏറെ സന്തോഷം സഖേ, പകരം തരാനും നിറഞ്ഞ സ്നേഹം മാത്രം..
കണ്ണനെ കണി കണ്ടുണര്‍ന്ന ദിനങ്ങളില്‍ എന്നും സമാധാനം തന്നെ!!
പിന്നെ ഒരിക്കലും എന്‍റെ ദുഖങ്ങളെ വേദനയോടെ കാണാറില്ലാട്ടോ.. ആ വേദനകളും എന്‍റെ സന്തോഷം തന്നെ.. പക്ഷെ പ്രിയപ്പെട്ടവര്‍ വേദനിക്കുന്നത് കാണാന്‍ വയ്യ തന്നെ...
ചിന്തകളില്‍ എന്നും കണ്ണന്‍ നിറയുന്നവളെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ദുഃഖങ്ങളില്ല തന്നെ..
ശുഭരാത്രി...
സസ്നേഹം..
പ്രിയപ്പെട്ട സ്നേഹിതാ,
ReplyDeleteകരയാനും കരയിപ്പിക്കാനും എത്രയോ എളുപ്പം.
പിരിഞ്ഞു പോയവരുടെ ഹൃദയം വീണ്ടും വീണ്ടും വേദനിപ്പിച്ചു,സ്വന്തം വരികളില്‍ ആശ്വാസം കൊള്ളുമ്പോള്‍,എവിടെയോ തോരാമഴ പെയ്യുന്നു.
ചിരിക്കാനും ചിരിപ്പിക്കാനും വലിയ വിഷമമാണ്.
ഒന്നിച്ചു ചേരാന്‍ പറ്റില്ല എന്ന സത്യം മുന്‍പില്‍ ഉണ്ടെങ്കില്‍, തുടക്കത്തില്‍ തന്നെ തീവ്രമായി പ്രണയിക്കാതിരിക്കുക.
ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍, എന്ത് സൗഹൃദം? :)
മനോഹരമായ ഒരു സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
അനൂ,
Deleteസ്വന്തം വരികളില്‍ ആശ്വാസം കൊള്ളുകയല്ല..
ആ നൊമ്പരങ്ങള്‍ എന്‍റെ മനസ്സില്‍ ചൊരിയുമ്പോഴും കരയില്ലെന്ന് പറയുമ്പോള്‍..
ആ നൊമ്പരങ്ങളില്‍ എന്‍റെ മനസ്സ് തേങ്ങുമ്പോള്‍, എങ്ങനെ അവള്‍ക്ക് സഹിക്കാന്‍ കഴിയും! ഒരിക്കലെങ്കിലും പെയ്തു തോര്‍ന്നു ആ മനസ്സൊന്നു ശാന്തമാക്കിയില്ലെങ്കില്‍, കഴിയുമോ മുന്നോട്ട് പോകാന്‍?
നിറഞ്ഞ പ്രതീക്ഷകളോടെ അറിയാതെ എന്നേ തുടങ്ങിയതായിരുന്നു, ഇനി കഴിയുമോ..? അങ്ങിനെയെങ്കില്‍ എന്നേ മറന്നേനെ.. ഓരോ അണുവിലും അലിഞ്ഞു ചേര്‍ന്നതിനു ശേഷം വേര്‍പെടുത്താനാവുമോ... ഒരു നിമിഷമെങ്കിലും പ്രതീക്ഷ നല്‍കിയെങ്കില്‍, ഇന്നും മറ്റൊരു കൂട് തേടാതിരിക്കുമ്പോള്‍.. മനസ്സില്‍ നോവുമ്പോഴും എത്രവട്ടം പറഞ്ഞിരിക്കുന്നു മറ്റൊരു കൂട് പുല്‍കാന്‍, കഴിയില്ലെന്നിരിക്കെ എങ്ങിനെ ഞാന്‍..!!
പ്രിയ സൗഹൃദമേ ഈ സ്നേഹത്തിനു പകരം നല്‍കാന്‍ ഒരു പുഞ്ചിരി പോലുമില്ലല്ലോ ഇന്ന്!!
എങ്കിലും ഹൃദയം കൊണ്ട് നന്മകള്‍ നേരട്ടെ..
സ്നേഹപൂര്‍വ്വം...
പ്രിയപ്പെട്ട സ്നേഹിതാ,
Deleteമനസ്സ് വിഷമിപ്പിച്ചുവോ?ആരെങ്കിലും കരഞ്ഞു, നീറിപ്പിടഞ്ഞു ജീവിക്കുന്നത് കാണാന്‍ വയ്യ. ബന്ധങ്ങള്‍ ഒരിക്കലും ബന്ധനങ്ങള്‍ ആകല്ലേ എന്നാണ് പ്രാര്‍ത്ഥന.
നമുക്ക് വസിക്കാനുള്ള കൂടും, കൂടെ കൂടാനുള്ള കൂട്ടം ഈശ്വരന്‍ തീരുമാനിക്കുന്നു. ആ തീരുമാനം നമ്മള്‍ അറിയാതെ നടപ്പിലാകുന്നു.
പലപ്പോഴും ആഗ്രഹിച്ചതു കിട്ടാറില്ല.കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കാന്‍ അവകാശമില്ല.
തണുത്ത കടല്കാറ്റിന്റെ ഈണം കേട്ടു ഉറങ്ങാന്‍ പോകുമ്പോള്‍, ഇന്നെനിക്കും ഒരു പുഞ്ചിരി അവശേഷിക്കുന്നില്ല.
ശുഭരാത്രി !
സസ്നേഹം,
അനു
അനൂ,
Deleteസ്നേഹപൂര്‍വ്വം മറുപടി കുറിക്കുമ്പോള്‍ അതിലെ നന്മകള്‍ മാത്രം കാണുമ്പോള്‍ ഒട്ടും വിഷമം തോന്നാറില്ല. അനു പറഞ്ഞത് സത്യം തന്നെയാണ്.. കരയുന്നതിനും കരയിപ്പിക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് ചിരിക്കുന്നതും ചിരിപ്പിക്കുന്നതും.. അറിയാമത്... പക്ഷെ ചിലപ്പോള്‍ കരയിപ്പിക്കുന്നതായിരിക്കും നല്ലത്.. ബന്ധങ്ങള്‍ ഒരിക്കലും ബന്ധനങ്ങളാകരുത്, സത്യം തന്നത്..
ആഗ്രഹിച്ചത് കിട്ടണമെന്ന് ഒരു വാശിയുമില്ല.. പക്ഷെ മറ്റൊരാള്‍ക്ക് ആഗ്രഹം നല്‍കി അത് സാധിച്ചു കൊടുക്കാതിരുന്നാല്‍..! സഹിക്കാന്‍ വയ്യാത്തത് അത് മാത്രമാണ്..
കാലം നടത്താത്തതായി ഒന്നുമില്ല, എന്താണ് കാത്തു വച്ചതെന്ന് പ്രവചിക്കാന്‍ നമ്മള്‍ നിസ്സഹായര്‍ തന്നെ..
നാളെ ഉദിക്കാനിരിക്കുന്ന പുലരിയെ ഹാര്‍ദ്ദവമായ പുഞ്ചിരിയോടെ വരവേല്‍ക്കാന്‍, കിളികളോട് കുശലം പറയാന്‍.. കുയിലിനു മറുപാട്ട് പാടാന്‍... പൂക്കളോട് അനുവാദം ചോദിക്കാന്‍.. ദേവന് നല്‍കാന്‍.. നിറഞ്ഞ മനസ്സോടെ പ്രിയ സോദരിക്ക് നേരട്ടെ... ശുഭരാത്രി!!
സ്നേഹപൂര്‍വ്വം..
പ്രിയപ്പെട്ട സ്നേഹിതാ,
Deleteപുലരിയിലെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേര് നിറഞ്ഞ ഹൃദയത്തില്‍ നിന്നാണെന്നു മനസ്സിലായി. :)
ഇന്നത്തെ പ്രഭാതത്തില്‍, എപ്പോഴോ തനിച്ചായ നിമിഷങ്ങളില്‍, എന്റെ മുറിയുടെ ജനലരികിലുള്ള ചെടിയില്‍ ഒരു കുയില്‍ പാട്ടുമായെത്തി.............! ഈ സീസണിലെ ആദ്യത്തെ കുയില്പാട്ട്.കുസൃതിയുമായി മറുപാട്ട് പാടി കുയിലമ്മയെ വാശി പിടിപ്പിച്ചു.
പൂക്കളും കിളികളും എപ്പോഴും കൂടെയുണ്ട്.
സുഖമാണല്ലോ,സ്നേഹിതാ?
സ്നേഹം നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു.
സന്ധ്യാദീപം തുടങ്ങി.ഒത്തിരി ഇഷ്ടാണ്, ഈ ഭക്തി പരിപാടി.
ശുഭസായാഹ്നം !
പ്രാര്‍ത്ഥനകളോടെ,
സസ്നേഹം,
അനു
അനൂ,
Deleteഒടുവില്‍ പിണങ്ങി പറന്നു പോം കിളിയോട്
അരുതേയെന്നോതുവാന്‍ മോഹം..:)
ഇനിയും തനിച്ചാക്കപ്പെടുന്ന നിമിഷങ്ങള്‍ വേണ്ടെങ്കില്‍ വെറുതെ കുയിലിനെ പിണക്കണ്ടാട്ടോ:) പൂക്കളും കിളികളും ഒപ്പമുള്ളപ്പോള്‍ അനു തനിച്ചല്ല തന്നെ..
പിണക്കങ്ങള്‍ ഇല്ലാത്ത ഈ ദിനങ്ങളില്‍ ഏറെ സുഖം തന്നെ..
ഭക്തിയില്ലാത്ത അനുവിനെ സങ്കല്‍പ്പിക്കാനേ വയ്യല്ലോ.. അപ്പൊ പിന്നെ സന്ധ്യാദീപത്തെ അനു മറക്കുവതെങ്ങനെ..
സ്നേഹപൂര്‍വ്വം..
പ്രിയപ്പെട്ട സ്നേഹിതാ,
Deleteഇന്നലെ മുതല്‍ കണ്ടില്ലല്ലോ എന്നോര്‍ത്തു.
പകലിലെ ചൂടിനു ശേഷമുള്ള ചാറ്റല്‍ മഴയും കുളിരും, പിണങ്ങി പോകുന്ന കിളിയെ തിരിച്ചു കൊണ്ടു വരും.
പ്രതീക്ഷകള്‍ നിറഞ്ഞ ഒരു നല്ല നാളെ ആശംസിച്ചു കൊണ്ടു,
ശുഭരാത്രി !
സസ്നേഹം,
അനു
അനൂ,
Deleteഞാനീ മറുപടിയൊക്കെ കുറിച്ചിട്ടു ആ പാവം വാനമ്പാടിയെ അറിയാന്‍ വരുകയായിരുന്നു, അപ്പോഴാണല്ലോ അനൂന്‍റെ മറുപടി!!
ഇന്നലെ മെയില്‍ കണ്ടു, ഇന്നലേം ഇന്നും പലേടത്തായി പലരെയും കാണാനുള്ള കറക്കത്തിലായിരുന്നു.. ഓരോരുത്തരോടും പറഞ്ഞും അവര്‍ പറയുന്നത് കേട്ടും സമയവും ഊര്‍ജ്ജവും ഒരുപാട് ചിലവഴിച്ചു.. ഇനി നാളെയും..!! പറഞ്ഞത് മുഴുവന്‍ കേട്ടാല്‍ മാത്രം പോരെന്നെ.. നാളേക്ക് അത് മുഴുവനും പ്രാവര്‍ത്തികമാക്കുകയും വേണമെന്ന്..! ഇഷ്ടപ്പെട്ടെടുത്ത ജോലിയല്ലേ.. അതോണ്ട് ചെയ്തില്ലേ സമാധാനമാവില്ല..
നന്മകള്‍ ചൊരിയുന്ന ഉദയകിരണങ്ങളുടെ തലോടലേറ്റ് ഉണരാനായി..
ശുഭരാത്രി.. (ഇവിടെ.. ഇനിയൊന്നു അവിടെയും ഉണ്ടാകാംട്ടോ)
സ്നേഹപൂര്‍വ്വം...
നിത്യഹരിതാ, ഈ സങ്കടം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാതെ പോംവഴി എന്തെന്നാലോചിക്ക്. രണ്ടുപേര്‍ക്കും സമ്മതമായ ഒരു വഴി.
ReplyDeleteഎന്ത് ചെയ്യാനാ അശ്വതി!
Deleteപോംവഴി ഇരു കൈവഴികളായോഴുകുക മാത്രം,
പറയും, പരസ്പരം സമ്മതിക്കും..
പക്ഷെ എത്ര കാലം അഭിനയിക്കാന്‍ പറ്റും.. മറ്റൊരു തീരമണഞ്ഞെന്നു!!
കഴിയില്ലെന്നെ.. വഴി കണ്ടെത്തണം അല്ലാതെ വഴിയില്ലല്ലോ....ല്ലേ?
ഭാവുകങ്ങള്‍..
ReplyDeleteഎത്തിപ്പെടാന്‍ ഒരല്പം വൈകി..
ഭാവുകങ്ങള്‍ക്ക് നന്ദി..
Deleteവൈകി വന്നത് കൊണ്ട് നേരത്തേ പോകുമോ...??:)
മടുപ്പിക്കുന്ന മരുഭൂവിനേക്കാള്‍ കഷ്ടമാണിവിടെ!
നന്ദി ഈ വരവിനു.. അങ്ങോട്ടേക്കുള്ള വഴി അടഞ്ഞിട്ടാണല്ലോ?!
(PROFILE NOT AVAILABLE!)
Deleteമടങ്ങിപോക്ക് അത്ര എളുപ്പമല്ല.. ശ്രമിക്കുന്നു..:(
ഇവിടെ നിനല്ല.. വന്നയിടത്ത് നിന്നും!
എന്നിലേക്ക് ഇത് വഴി എത്താം
http://mazhachaattal.blogspot.com/
ഓര്‍ക്കുന്നു.. ഈ മഴച്ചാറ്റല്‍, അവിടെ നേരത്തെ വന്നിട്ടുണ്ടായിരുന്നു..ല്ലേ..?
Deleteമഴ കൊണ്ടതും ആ മഴയില്‍ എല്ലാരേം നനച്ചതും ഇപ്പോഴും ഓര്‍ക്കുന്നു..
ആള്‍ടെ പേരും ബ്ലോഗിന്‍റെ പേരും വേറെ വേറെ ആയതോണ്ടാ ആദ്യം മനസ്സിലാവാഞ്ഞേ..
സ്വന്തം നൊമ്പരങ്ങള്‍ പകര്‍ത്തി വെച്ചതാണോ.. ആണെങ്കിലും അല്ലെങ്കിലും വരികളില്‍ ആഴമുള്ള ദുഖമുണ്ട്
ReplyDeleteനിസാരന്‍ ('നിസാരന്‍' എന്ന വിളി അവസാനമായി, ഇനി മുതല്‍ നിസാര്‍ എന്ന് തന്നെ കേട്ടോ; ആളത്ര നിസാരന്‍ അല്ലല്ലോ, എനിക്കേറെ ഇഷ്ടായി അവിടെ, പുതിയ അറിവുകള്‍ എന്നും സന്തോഷം തന്നെ)
Deleteവരികളിലെ ദുഃഖത്തിന്‍റെ ആഴം കണ്ടതില്‍ ഏറെ സന്തോഷം സഖേ...
കണ്ട മുഖങ്ങളില്‍ ചില മനസ്സ് എന്‍റെ പോലെ, അപ്പൊ പിന്നെ സ്വന്തമെന്നും അല്ലെന്നും എങ്ങനെ പറയാനാകും..
കാലം മായ്ക്കാത്ത മുറിവുകളില്ല....വേദനയും...
ReplyDeleteനന്ദി, മാറുന്ന മലയാളി... കാലം മായ്ക്കുമെന്നത് തീര്‍ച്ച...
Delete