Tuesday, September 18, 2012

കാത്തിരിപ്പ്

ഏറെ ഞാനിരുന്നു, ഈ മണല്‍പ്പരപ്പില്‍ ഏകനായി
നീ വരുന്നതും കാത്ത്, നിന്‍റെ പദസ്വനം കാതോര്‍ത്ത്..
രാവുകള്‍,പകലുകള്‍ പലതും കഴിഞ്ഞു... കണ്ടില്ല
നിമിഷങ്ങളോട് ചോദിച്ചു സമയമെന്തായെന്നു...
വരുമെന്ന് പറഞ്ഞവള്‍ വന്നിരുന്നോന്നു...
സമയം ആയില്ല പോലും...!!
പിന്നെ തിരകളെ കാണിച്ചു പറഞ്ഞു എണ്ണിക്കോള്ളാന്‍
അവസാനത്തെ തിരയും തീരത്തെ പുല്‍കുമ്പോള്‍
അവള്‍ വരും എന്ന് പറഞ്ഞു...
ഇന്നും എണ്ണുന്നു ഞാന്‍....
സ്വന്തം പേരുകളറിയാത്ത സംഖ്യകളെന്നെ
കൗതുകത്തോടെ നോക്കുന്നിന്നും..
ആദ്യമായി പേര്‍ ചൊല്ലി വിളിച്ച
നീയെന്‍ താതനെന്നോരോ സംഖ്യയും..
മക്കളായി കൂട്ടായിരിക്കുന്നവരും
ഇന്നമ്മയെ തേടി...

8 comments:

  1. വരും വരാതിരിക്കില്ല നിത്യാ:)

    ReplyDelete
    Replies
    1. വരാനുള്ള സമയമെന്നേ കഴിഞ്ഞു... പ്രതീക്ഷയില്‍ ഇനിയും കാലമുണ്ട്...

      Delete
  2. പ്രിയപ്പെട്ട സ്നേഹിതാ,

    രാവിലെ കണ്ടപ്പോള്‍ ഇതായിരുന്നില്ലല്ലോ വരികള്‍? :)

    പ്രതീക്ഷകള്‍ നിറഞ്ഞ ജീവിതം മനോഹരമാണ്. എന്ന് വരും ,എപ്പോള്‍ വരും, എന്നറിയാന്‍,

    ഒരിക്കലും മങ്ങാത്ത പ്രതീക്ഷകള്‍ ജീവിതത്തിനു ഊര്‍ജം നല്‍കുന്നു.

    തിരകള്‍ എണ്ണാനും , കടല്‍തീരത്തെ കാറ്റ് കൊള്ളാനും, മണല്‍ത്തരിയില്‍ മലര്‍ന്നു കിടന്നു കിനാവുകള്‍ കാണാനും ഭാഗ്യം വേണം.

    വിഘ്നങ്ങള്‍ എല്ലാം തീര്‍ത്ത്‌,ചോതി നക്ഷത്രക്കാരിയെ സ്വന്തമാക്കാന്‍,ഗണപതി ഭഗവാന്‍ അനുഗ്രഹിക്കട്ടെ !

    ഗണപതി ബാപ്പ മോറിയ !

    സസ്നേഹം,

    അനു


    ReplyDelete
    Replies
    1. അനൂ,

      ശരി തന്നെ, മാറ്റിയത് മൂന്നാമത്തെ വരിയെന്നു ഓര്‍മ്മയുണ്ട്...
      പക്ഷെ എന്തായിരുന്നു ആദ്യമെഴുതിയത്... മറന്നു ഞാന്‍... മനസ്സ് ഭ്രാന്തമായ വേഗതയില്‍ അലയുമ്പോഴും പാതിയുറക്കായിരുന്നെ..:)
      പ്രതീക്ഷയില്‍ തന്നെ ജീവിതം...
      ഞാനെപ്പഴേ പറഞ്ഞിരിക്കുന്നൂ അനു ഭാഗ്യവതിയാണെന്ന്!:)
      അറിയാതെപ്പോഴോ പിണക്കിയിരിക്കുന്നെന്നു തോന്നുന്നു... വിഘ്നേശ്വരനെയേ..

      സ്നേഹപൂര്‍വ്വം...

      Delete
    2. പ്രിയപ്പെട്ട സ്നേഹിതാ,

      അയ്യോ...........എന്റെ ഭാഗ്യത്തിന്റെ കാര്യമല്ല ഞാന്‍ പറഞ്ഞത്.

      ഇത്രയും മനോഹരമായ കാത്തിരുപ്പ് വ്രതമാക്കിയ സ്നേഹിതന്റെ കാര്യമാണ് പറഞ്ഞത്.

      സഹതാപം തീരെ ഇഷ്ടമില്ലാത്ത ഒരു കൂട്ടുകാരി ഈ രാത്രിയില്‍ എന്റെ നെഞ്ചകം പൊള്ളിക്കുന്നു.

      [അറിയാവുന്ന കൂട്ടുകാരിയായത് കൊണ്ടു,എഴുതിപ്പോയി.......}

      ആരോടും ഒന്നും പറയാന്‍ പറ്റാതെ.................,

      കടലില്‍ വേദനകള്‍ അലിയിച്ചു,

      ശുഭരാത്രി !

      സസ്നേഹം,

      അനു

      Delete
    3. അനൂ,

      അനുവും ഭാഗ്യവതിയെന്നേ ഞാനുദ്ദേശിച്ചുള്ളൂ...
      കിനാവ് കാണുന്ന കാര്യത്തില്‍ ഞാനേറെ ഭാഗ്യവാന്‍ തന്നെ....
      കൂട്ടിരിക്കുക, എന്നുമൊപ്പമുണ്ടെന്നു പറയുക...
      പങ്കുവയ്ക്കപ്പെടാവുന്ന വേദനകള്‍ പങ്കുവയ്ക്കാം...
      വേദനകള്‍ അലിയിപ്പിക്കുന്ന കടലിനോടു കിന്നാരം പറഞ്ഞുറങ്ങാന്‍....

      ശുഭരാത്രി...

      സ്നേഹപൂര്‍വ്വം...

      Delete
  3. വരും വരാതിരിക്കില്ല...കുറച്ചുകൂടി നന്നാക്കാമായിരുന്നു ചില വരികള്‍

    ReplyDelete
    Replies
    1. വരുമായിരിക്കുമല്ലേ അനീഷേ... (എനിക്ക് കാത്തി എന്ന് വിളിക്കാനാണ് ഇഷ്ടം കേട്ടോ,)
      ഇതിനുള്ള കഴിവേയുള്ളൂട്ടോ... കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നേ...

      Delete