ഇനിയെന്തു പറയുവാനോമലാളെ
നീയെന്‍റെ ജീവന്‍റെ ജീവനല്ലേ
വിടരുന്ന മലരില്‍ അലിയും സുഗന്ധംപോല്‍
നീയെന്‍റെ ഹൃദയത്തില്‍ ചേര്‍ന്നു നില്‍ക്കേ (2)
(ഇനിയെന്തു)
പുഴയേത് തുല്യം നിന്‍ കളമൊഴിക്ക്
പൂവേതു തുല്യം നിന്‍ നീര്‍മിഴിക്ക് (2)
പൂജ ചെയ്യാനേതൊരമ്പലം വേറിനി
ദേവിയായിതീരുമെന്‍ ഹൃദയതുല്യം (2)
(ഇനിയെന്തു)
അഴകേതിലെഴുതുവാനാര്‍ദ്രമാമനുരാഗം
ഹൃദയാനുഭൂതിതന്‍ മധുര ഭാവം (2)
പിരിയുവാനാകുമോ ഒരുവേളയെങ്കിലും
അറിയുമോ നീയെന്‍റെ പ്രാണനല്ലേ (2)
(ഇനിയെന്തു)
(ഇനിയെന്തു)
""പുഴയേത് തുല്യം നിന്‍ കളമൊഴിക്ക്
ReplyDeleteപൂവേതു തുല്യം നിന്‍ നീര്‍മിഴിക്ക്
പൂജ ചെയ്യാനേതൊരമ്പലം വേറിനി
ദേവിയായിതീരുമെന്‍ ഹൃദയതുല്യം""
സത്യായും പ്രേമിക്കാന്‍ തോന്നണൂ ബനീ ...!
"വിരഹത്തിന്‍ വേദനയറിയാന്‍ പ്രണയിക്കൂ ഒരു വട്ടം "
ഇതു കേള്‍ക്കുമ്പൊഴാണ് ഇടനെഞ്ച് വിങ്ങി പൊകുന്നത് ...
സുഖമല്ലേ .. നന്മ നിറഞ്ഞ , സന്തൊഷദിനമാകട്ടെ ഇന്ന് ..
വിരഹത്തിന്‍ വേദനയറിയാന്‍ പ്രണയിക്കൂ ഒരുവട്ടം
Deleteവിടരാ പൂമൊട്ടുകളവിടെ കരയിക്കും പലവട്ടം....
പ്രണയിക്കാന്‍ ഒരു മഴയുള്ളപ്പോ എന്താ റിനീ പ്രണയിക്കൂ...
സുഖമായിരിക്കുന്നു സഖേ.. തിരികെ നേരട്ട ഹാര്‍ദ്ദമായ നന്മകള്‍..
കേൾക്കാൻ സുഖമുണ്ട് .
ReplyDeleteപാടാനും നീലിമാ..
Delete