മുജ്ജന്മ സുകൃതങ്ങളൊന്നു മാത്രമെന്‍
ജന്മത്തിന്നു നിദാനമായെന്നു വരാം
ഇജ്ജന്മ പാപങ്ങള്‍ ഞാനനുഭവിക്കാം
പക്ഷേ
പുണ്ണ്യത്തിന്‍ കണക്കുകള്‍ മറക്കുന്നു ദൈവം
ദുഖത്തെ ഞാന്‍ ഭയക്കില്ല, പക്ഷേ
കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ വയ്യ
കണ്ണുനീരെന്നെ തളര്‍ത്തില്ല പക്ഷെ
മുഖം മറച്ച മനസ്സെന്നെ തകര്‍ക്കുന്നുവെന്നും
അഭിമാനമെന്നെ നയിക്കുന്നുവെന്നും പക്ഷേ
ദുരഭിമാനമെന്നെ നശിപ്പിക്കുമെന്നും
മുറിയില്ല മാനസമൊരുനാളും പക്ഷെ
മറക്കുന്നു മറവിയുമെന്നേക്കുമെന്നെ
ശത്രുക്കളോട് ക്ഷമിക്കാം പക്ഷേ
മിത്രങ്ങളായ് നടിക്കുന്നവരോടോ???
ബന്ധങ്ങളെത്ര ധന്യമാണെന്നാല്‍
ബന്ധുക്കളെത്ര ഹീനരെന്നു!!
അറിയില്ലെനിക്കീ ലോകത്തെയൊരുനാളും
കപടത കൊണ്ട് വാര്‍ത്തതോ
അഭിനയം കൊണ്ട് തീര്‍ത്തതോ??!
മറക്കില്ലൊരുനാളുമീമണ്ണിനെ
മനസ്സെരിഞ്ഞു തീര്‍ന്നതിവിടെ!!
കവിയോടും കവിതയോടും യോജിക്കുന്നു.
ReplyDeleteപറഞ്ഞു തീര്‍ത്തതിനോട് യോജിച്ചതില്‍ സന്തോഷം, കവിയെന്നും കവിതയെന്നും പറഞ്ഞു വെറുതെ യഥാര്‍ത്ഥ കവികളെ ചൊടിപ്പിക്കേണ്ട!! എപ്പോഴൊക്കെയോ എവിടെയൊക്കെയോ കണ്ടറിഞ്ഞവ വെറുതെ കുത്തിക്കുറിച്ചെന്നു മാത്രം!
Delete'മറക്കുന്നു മറവിയുമെന്നേക്കുമെന്നെ'...
ReplyDeleteസത്യമാണ് ഇവിടെ കുറിച്ചതൊക്കെയും.
ജീവിതത്തെ പോലെ.., മരണത്തെ പോലെയുള്ള സത്യം.
Deleteമനസ്സെരിഞ്ഞ് തീര്‍ന്നയീ മണ്ണിനേ മറക്കാതിരിക്കുക ...
ReplyDeleteകപടതയും , അഭിനയുമാണീ ലോകം ..
നാം നല്ലതു പകര്‍ത്തുക .. നമ്മളിലൂടെ വെളിച്ചമാകുക ..
ശത്രുവിനേക്കാള്‍ ദോഷം ചെയ്യും മിത്രത്തിലുള്ളിലേ ശത്രൂ ..
മെഴുകുതിരി നാളാം പൊലെയെങ്കിലും സ്വയമെരിഞ്ഞ് ഇല്ലാതാകുക ..
നമ്മുടെ ജന്മനിയോഗമതാകും ..
പക്ഷേ നമ്മളിലൂടെ വെളിച്ചം പകര്‍ന്നവര്‍ ചിരിക്കട്ടെ ..
ഈ ജന്മം സമ്പൂര്‍ണമാകട്ടെ സഖേ .. നല്ല വരികള്‍
പൂര്‍ണ്ണതയ്ക്കായി ഇനി ഒരു മെഴുകുതിരിയാവാം, നന്ദി കൂട്ടുകാരാ നല്ലത് പകര്‍ത്താനുള്ള ഉപദേശത്തിനു.
Deleteനന്നായി എഴുതി
ReplyDeleteആശംസകള്‍
നന്ദി..
Deleteപ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteവേദനകള്‍ തന്ന ദൈവത്തിനോട് നന്ദി പറയണം. വേദനകള്‍ മനസ്സില്‍ ആര്‍ദ്രത ഉണ്ടാക്കട്ടെ.....!
ജീവിതം ഇനിയും ബാക്കിയുണ്ടല്ലോ......!
മിന്‍സാര കണ്ണാ..................എന്ന പാട്ട് കേട്ടു നെഞ്ചു പിടഞ്ഞു ഈ കമന്റു എഴുതുമ്പോള്‍, ഒന്നേ പറയാനുള്ളൂ.
ജീവിതം എഴുതിയ വരികളേക്കാള്‍ എത്രയോ സുന്ദരം...............!
ചുറ്റിലും നോക്കണം.............!ഇനിയും ജീവിതം സുന്ദരമാണെന്നു പറഞ്ഞു തരാന്‍, പൂക്കളും കിളികളും പുഴകളും നിറയെ....
ജീവിച്ചു തുടങ്ങു..................!ആശംസകള്‍ !
സസ്നേഹം,
അനു
അനൂ,
Deleteവേദനകള്‍ കൊണ്ട് മാത്രമായിരുന്നോ എന്നറിയില്ല, മനസ്സെന്നും ആര്‍ദ്രമായിരുന്നു. സുന്ദരം തന്നെ ജീവിതം... ചുറ്റിലും നോക്കാന്‍ മറന്നുവോ ഞാന്‍......?! അറിയില്ല.....! പൂക്കളും കിളികളും പുഴകളും ഉണ്ടായിരുന്നു, കാണായ്കയല്ല... ഇതളു കൊഴിഞ്ഞ പൂക്കളെ പോലെ, ചിറകൊടിഞ്ഞ കിളികളെ പോലെ, വരണ്ടുണങ്ങിയ പുഴ പോലെ നോവുന്ന ഒരുപാട് മനസ്സുകളും, കണ്ണീരു കുടിച്ചു ദാഹമകറ്റുന്ന ബാല്യങ്ങളും, നിസ്സഹായതയുടെ കുറെ മുഖങ്ങളും കൂടി കണ്ടു..... അവരുടെ മനസ്സെന്നോട് പറഞ്ഞുവോ ജീവിതം സുന്ദരമെന്നു....? അല്ലെങ്കില്‍ പറഞ്ഞിട്ടും ഞാന്‍ കേള്‍ക്കാതെ പോയതാണോ.....?
നന്ദി അനൂ, ജീവിച്ചു തുടങ്ങിയിരിക്കുന്നു ഞാന്‍.......:) എനിക്ക് വേണ്ടിയോ അതോ അവര്‍ക്ക് വേണ്ടിയോ, പറഞ്ഞു തരില്ലേ എനിക്ക്?
പ്രിയപ്പെട്ട സുഹൃത്തേ,
Deleteജീവിച്ചു തുടങ്ങിയെന്നു കേട്ടപ്പോള്‍ വലിയ സന്തോഷമായി. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍, ജീവിതത്തിനു നിറങ്ങള്‍ തനിയെ കൈവരും. മനോഹരമായ നിമിഷങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍, സംതൃപ്തി തോന്നു. അനുഗ്രഹത്തിന്റെ മണിമുഴക്കം തുടങ്ങിയിരിക്കുന്നു. :)
ആശംസകള്‍ !
സസ്നേഹം,
അനു
അനൂ...
Deleteആ സന്തോഷം എന്നും നിലനിക്കട്ടെ..
വര്‍ണ്ണാഭമായിരുന്നു ജീവിതം, ഇന്നും അതെ...
ഞാനും കേട്ടു ആ മണിമുഴക്കം... ഉണരാന്‍ തുടങ്ങുന്ന പുലരിയിലെവിടെയോ...
സ്നേഹപൂര്‍വ്വം....
ബന്ധങ്ങളെത്ര ധന്യമാണെന്നാല്‍
ReplyDeleteബന്ധുക്കളെത്ര ഹീനരെന്നു!!
ബന്ധുക്കൾ കേൾക്കണ്ട....
ഒരു തരം അഭിനയം തന്നാണു ജീവിതം , പൂർണ്ണമായും മനസ്സ് തുറക്കാവുന്ന ആരും ഇല്ല,,,,
നന്നായി
ആരുമില്ലാത്തവരായ് ആരുമില്ലെന്നറിയുന്നു...
Deleteഎന്നിട്ടും അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ പെരുകിപ്പെരുകി വരുന്നു...
ഇന്നെനിക്കും നിനക്കും എല്ലാരുമുണ്ട്.....
ഇന്നലെകളില്‍ അങ്ങനെ ചിന്തിച്ചവരില്‍ പലരും ഇവിടങ്ങളില്‍ കണ്ണീര്‍ വാര്‍ക്കുന്നു..
നാളെ ഒരുപക്ഷെ ഞാനും നീയും അന്തേവാസികളായേക്കാം....
നന്ദി സുമേഷ്,ഞാന്‍ പതുക്കയെ പറഞ്ഞുള്ളൂ ആരും കേട്ടുകാണില്ല!
നമുക്കെങ്കിലും പൂര്‍ണ്ണമായി മനസ്സ് തുറക്കാന്‍ ശ്രമിക്കാം.. ജീവിതത്തെ അഭിനയമാക്കാതിരിക്കാം... അല്ലെ?
ങ്ഹേ..കാണാത്ത ഒരു പോസ്റ്റ്!!! ഇതൊക്കെ എവിടെ ഒളിച്ചിരിക്കയായിരുന്നു. എന്നും അഗ്രിഗേറ്റര്‍ നോക്കുന്ന എന്ന് കബളിപ്പിക്കയോ.
ReplyDelete(ഒരു ഫോളോവര്‍ ഗാഡ്ജറ്റ് തുറന്നാല്‍ നിത്യഹരിതത്തിനെന്താണ് നഷ്ടം.....????
അജിത്തെട്ടാ..
Deleteഒരുവേള ഞാനോര്‍ത്തു മറന്നുവെന്നു..
പിന്നെയോര്‍ത്തു നിരന്തരമുള്ള കറക്കത്തിനിടയില്‍ വിട്ടുപോയതാവുമെന്നു...
എന്തായാലും വീണ്ടും കണ്ടതില്‍ സന്തോഷം...
ഒരിക്കല്‍ സുഹൃത്ത് റിനി (റിനി ശബരി) യും പറഞ്ഞിരുന്നു FOLLOWER GADGET തുറക്കാന്‍... പക്ഷെ നിക്ക് കിട്ടിയില്ല... HTML CODE EDIT ചെയ്യാന്‍ എനിക്കറിയില്ല. FOLLOWER GADGET IS EXPERIMENTAL എന്നാണ് ADD GADGET ല്‍ കാണുന്നത്, ADD ചെയ്യാനുള്ള OPTION കാണുന്നില്ല..
പ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteഇവിടുത്തെ പ്രിയപ്പെട്ട വരികള്‍ എവിടെപോയി?ഡിലീറ്റ് ചെയ്തുവോ?
രാമായണത്തിന്റെ ശീലുകള്‍ മനസ്സിന് സന്തോഷവും സമാധാനവും നല്‍കട്ടെ !
അറിയാതെ ഇവിടെ എത്തിയതായിരുന്നു. ചാരുതയുണ്ട്, വരികള്‍ക്ക്. എഴുതണം.
ഹൃദ്യമായ ആശംസകള്‍!
സസ്നേഹം,
അനു
അനൂ...
Deleteമറ്റൊരിക്കലവ പബ്ലിഷ് ചെയ്യാമെന്ന് കരുതുന്നു... അപ്പോഴും അവയുടെ പ്രസക്തി നഷ്ടപ്പെട്ടില്ലെങ്കില്‍...
അറിയാതെയാണെങ്കിലും രാമായണം ശീലുകളും മറന്നു തുടങ്ങിയിരിക്കുന്നു... മറ്റു പലതിനോടുമൊപ്പം...
എങ്കിലും ഒന്നുറപ്പാണ് ഇന്നലകളിലെവിടെയോ വായിച്ച ആ ശീലുകള്‍ മാത്രമാണ് ഇന്നും എന്‍റെ ശക്തി എന്നെനിക്കറിയാം...
ആ പുണ്യം മാത്രമാണെന്നെ ഇന്നും തുണയ്ക്കുന്നതെന്നറിയുന്നു....
പലപ്പോഴും ഞാനറിഞ്ഞതാണ്...
അത്കൊണ്ട് തന്നെ ഇഷ്ടമാണ് വിശ്വാസങ്ങളെയൊരുപാട്...
പക്ഷെ ചിലപ്പോള്‍ കുറ്റബോധം തോന്നാറുണ്ട്, അന്നും ഇന്നും ഞാനൊരുപാട് മാറിയോ എന്നോര്‍ത്ത്...
നിന്ദിക്കാറില്ലെങ്കിലും വന്ദിക്കാന്‍ ഞാന്‍ മറക്കാറുണ്ട്....
പുനര്‍ചിന്തനം വേണ്ടിയിരിക്കുന്നു ജീവിതത്തില്‍ അല്ലെ??!!
അറിയാം അനൂ.. ദുഖങ്ങളില്‍ മാത്രം ദൈവത്തെ തേടുന്ന വെറുമൊരു സാധാരണക്കാരനാവുന്നു ഞാന്‍!!
"SINCERELY YOURS" വായിക്കുന്നു ഞാന്‍, ചെറിയൊരു പരിഹാരമാകട്ടെ.. അല്ലെ...?
സ്നേഹപൂര്‍വ്വം.....
പ്രിയപ്പെട്ട സ്നേഹിതാ,
ReplyDeleteരാമായണം മുഴുവന്‍ വായിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഏകശോല്കം ചൊല്ലാം. ഇപ്പോള്‍ഞാന്‍ പുതിയ മലയാളം പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ പോസ്റ്റില്‍ വായിക്കാം. എന്നും ചൊല്ലിക്കോള്.
നന്മയുടെ ഉറവിടം ബാല്യത്തില്‍ നിന്നും തുടങ്ങുന്നു. ആചാരങ്ങളും പ്രാര്‍ത്ഥനകളും രക്ഷാകവചം ആകുന്നു.
ഒരു പെരുമഴക്കാലം ഇവിടെ തുടങ്ങുന്നു.
കുറ്റബോധം നല്ലൊരു തുടക്കമാണ്. മനസ്സുണ്ടെങ്കില്‍ മാര്‍ഗമുണ്ട്. :)
ശുഭരാത്രി!
സസ്നേഹം,
അനു
അനൂ...
Deleteബാല്യം ഒരിക്കലും നഷ്ടപ്പെടാതിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു....
നഷ്ടപ്പെടാത്തൊരു മനസ്സുള്ളതിനാല്‍ രക്ഷാകവചങ്ങള്‍ എന്നും കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു....
"മുക്കൂറ്റി ചാന്തിന്‍റെ കുളിര്‍മയില്‍, ഇനി കര്‍ക്കടക പുലരികള്‍..." വായിച്ചു...
വാക്കുകള്‍ വിലമതിക്കുന്നു... കുറിച്ചെടുക്കുന്നു...
മനസ്സില്‍ മഴ പെയ്യുന്നു....
ശുഭരാത്രി...!!
സ്നേഹപൂര്‍വ്വം....
നന്നായിട്ടുണ്ട് .. അഭിനന്ദനങള്‍
ReplyDeleteപക്ഷെ ഈ കളര്‍ .... ഭീകരം തന്നെ
എന്‍റെ മനസ്സുപോലെ ഭീകരം നിധീഷ്,
Deleteഅഭിനന്ദനത്തിനു നന്ദി കേട്ടോ...
ശത്രുക്കളോട് ക്ഷമിക്കാം പക്ഷേ
ReplyDeleteമിത്രങ്ങളായ് നടിക്കുന്നവരോടോ???
വരികളില്‍ നിറയെ സത്യങ്ങള്‍ തന്നെ.
ആ സത്യം ഒരപ്രിയ സത്യമാണ് നീലിമ, അങ്ങനൊന്നില്ലാതിരിക്കട്ടെ,
Deleteസൗഹൃദങ്ങള്‍ക്കെന്നും ഏറെ വില കല്‍പ്പിക്കുന്നു, ഒരുവേള ബന്ധങ്ങളെക്കാള്‍..