Monday, June 18, 2012

മറവിയായിരുന്നെനിക്ക് പണ്ടേ.....

മറവിയായിരുന്നെനിക്ക് പണ്ടേ,
നിന്നെ, നിന്‍റെ ഓര്‍മകളെ മറക്കുവാന്‍ ഞാന്‍ മറന്നിരുന്നു
ഒടുവിലിന്നീ സായന്തനത്തില്‍ വീണ്ടുമൊരു പാഴ്ശ്രമം
തോഴീ, തുഴ പോയോരീ തോണിയൊന്നടുപ്പിക്കാന്‍
കഴിയുന്നില്ല കൈകള്‍ക്ക് കരുത്തത്രയും പോര
കുത്തൊഴുക്കുകള്‍ കൂടുന്നു വീണ്ടും
ശ്വാസനാളിയില്‍ ജലമുറയുന്നൂ..
നിന്നെ ഞാന്‍ പ്രണയിക്കുന്നതിനെക്കാളേറെ
എന്നെ പ്രണയിക്കാന്‍ മരണത്തിനെന്തൊരാര്‍ത്തിയെന്നോ
നിന്നോട് ഞാന്‍ ചോദിക്കും പോലെ
“എന്‍റെ പ്രണയമെന്തേ നീയറിയാതെ പോകുന്നെന്നു?”
ചോദിപ്പൂ മരണമിന്നെന്നോടീയേകാന്തതയില്‍
കേട്ടുകെട്ടിരിക്കുമ്പോള്‍ ഞാനുമറിയാതെ
പുണരാനാഗ്രഹിക്കുന്നവളെ സുഖമായുറങ്ങുവാന്‍
മറക്കട്ടെ തോഴീ നിന്നെ ഞാന്‍ കഴിയില്ലെങ്കിലും
പുണരട്ടെ ഞാന്‍ എന്നെ പ്രണയിക്കുന്നവളെ
നിത്യമാമാനന്ദത്തിനായ്‌....... 
വിട, നിനക്കും നിന്‍റെ പ്രണയമില്ലായ്മയ്ക്കും..

4 comments:

  1. മരണത്തെ മുന്നില്‍ കാണുമ്പോളും പ്രണയത്തിന്റെ തീക്ഷ്ണഭാവങ്ങളെ ആവിഷ്കരിക്കാന്‍ സാധിച്ചിരിക്കുന്നു. ആശംസകള്‍.

    ReplyDelete
  2. പ്രണയം അത മരണത്തെക്കാള്‍ തീവ്രമല്ലേ സഖേ?? നന്ദി ഈ വരവിനും ആശംസകള്‍ക്കും..

    ReplyDelete
  3. പ്രണയം എത്ര പറഞ്ഞാലും തീരാത്ത ഒന്നാണ് ..എങ്ങനെയൊക്കെ വര്‍ണ്ണി ച്ചാലും പിന്നെയും കിടക്കുന്നു അതിലേറെ ...!

    ReplyDelete
  4. ശരിയാണ് റൈഹാന,പറഞ്ഞാല്‍ മാത്രമല്ല ജീവിച്ചാലും തീരില്ല. നന്ദി ഈ വരവിനും വാക്കുകള്‍ക്കും...

    ReplyDelete