Saturday, June 16, 2012

ഇനിയെനിക്കുറങ്ങണം.....


ഇനിയെനിക്കുറങ്ങണം.....  മതിമറന്നുറങ്ങണം
ഇന്നലെകളുടെ നഷ്ടബോധങ്ങളില്ലാതെ,
ഇന്നിന്‍റെ തേങ്ങലുകളില്ലാതെ,
നാളെയുടെ സ്വപ്നങ്ങളില്ലാതെ,
എല്ലാം..... എല്ലാം... മറന്നുറങ്ങണം!!
ആ ഉറക്കത്തില്‍, ഒരു പക്ഷെ
ഞാന്‍ നിന്നെയും മറന്നേക്കാം!
സ്നേഹമില്ലാതിരുന്നിട്ടല്ല!!
നാളെ ആ സ്നേഹം എന്നെയോ നിന്നെയോ
വേദനിപ്പിക്കാതിരിക്കാന്‍ വേണ്ടി മാത്രം
ഇനിയുമൊരു മുറിപ്പാടേറ്റു വാങ്ങാന്‍
കരുത്തില്ല തോഴീ, കണ്ണില്‍ കണ്ണുനീരുമില്ല
മറക്കാന്‍ എല്ലാം മറക്കാന്‍
എനിക്കുറങ്ങിയേ മതിയാകൂ..
ഇനിയുമെന്നെ നീ വിളിച്ചുണര്‍ത്തല്ലേ..!!!

3 comments:

  1. എന്നോ നിനക്ക് നല്‍കാന്‍ മറന്നോരു പുഞ്ചിരി ഇന്നെന്റെ കണ്ണുനീരാകുമെന്നു അന്ന് ഞാനറിഞ്ഞില്ല!!

    ReplyDelete
  2. innumente kannuneeril ninnormma punchirichu

    eeran mukil maalakalil indra dhanussenna pole............

    ee varikal moolippoyi ithu vaayichappol ente chundukal.

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ, വന്നതിനും, വായിച്ചതിനും അഭിപ്രായം പറഞ്ഞത്തിനും..
      എനിക്കുമേറെ ഇഷ്ടപെട്ട വരികളാണല്ലോ താങ്കള്‍ മുകളില്‍ സൂചിപ്പിച്ചത്..
      ഇനിയുമെപ്പോഴെങ്കിലും ഇത് വഴി വരിക,
      താങ്കളുടെ ബ്ലോഗിലേക്ക് പോയപ്പോള്‍ പ്രൊഫൈല്‍ വ്യൂ പേജ് മാത്രമല്ലേ കാണാന്‍ കഴിയുന്നുള്ളൂ.
      അതിനപ്പുറത്തേക്കുള്ള ലിങ്കുകളൊന്നും ലഭ്യമല്ലല്ലോ!

      Delete