നിന്‍റെ കണ്ണുനീര്‍ കൊണ്ട് എന്‍റെ നിറുകയിലെ സിന്ദൂരം ഒലിച്ചു പോകാതിരിക്കാന്‍,
നിന്‍റെ ദുഖങ്ങളെ എനിക്ക് തന്നു നീ മയങ്ങുക..
നിന്‍റെ മാറോടൊട്ടി എന്‍റെ കണ്ണുനീര്‍ കൊണ്ട് നിന്‍റെ മനസ്സ് ആര്‍ദ്രമാക്കാന്‍,
ഒരു മഴയായി, മഞ്ഞുതുള്ളിയായി ഞാനെന്നും നിന്‍റെ കൂടെ....
മയക്കങ്ങളില്‍ നിന്ന് ഞാന്‍ ഉണരുമ്പോള്‍ കണ്ടിരുന്ന
നിന്‍റെയധരങ്ങളിലെ നേര്‍ത്ത പുഞ്ചിരി നീ കവര്‍ന്നെടുത്ത എന്‍റെ ദുഖങ്ങളുടെതായിരുന്നോ??

ദുഖങ്ങളില്‍ നേര്‍ത്ത പുഞ്ചിരി ... !
ReplyDeleteഅതു നല്ലത് തന്നെ .. സ്വന്തം ദുഖങ്ങളേ
പകര്‍ന്നു കൊടുക്കുവാന്‍ ഒരു ഹൃദയമുണ്ടാകുക ..
അത് മനസ്സിലേക്ക് ചാര്‍ത്തി തന്നവന്റെ അധരങ്ങളില്‍
നിന്നാകുമ്പൊള്‍ കൂടുതല്‍ സുന്ദരം ..
ആ മാറത്ത് എന്നും മഴയും കുളിരും പകര്‍ന്ന്
ചാരെയുണ്ടാവാന്‍ പ്രാര്‍ത്ഥനകളൊടെ ..
ഇത് വായിക്കാന്‍ പറ്റുന്നുണ്ട് .. പഴയത് ഇപ്പൊഴും പഴ പടി തന്നെ :)
( remove word verification plz )
പ്രാര്‍ത്ഥനയ്ക്ക് ഒരുപാട് നന്ദി പറയട്ടെ ആദ്യം.. ചാരത്താണെങ്കിലും ദൂരത്താണെങ്കിലും സ്നേഹത്തിന്‍റെ തീവ്രത ഒരുപോലെയല്ലേ റിനീ.
Deleteവായിക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം, പഴയതില്‍ ചിലത് "തൂലിക" ഫോണ്ട് ആണ്, അതായിരിക്കാം.. സമയം കിട്ടുമ്പോള്‍ ഫോണ്ട് മാറ്റി ഒന്ന് കൂടി ടൈപ്പ് ചെയ്യാമെന്ന് കരുതുന്നു, ഉറപ്പൊന്നുമില്ല കേട്ടോ..