മറന്നു മറന്നേ പോയ വഴികളെയോര്‍ത്ത് വേവലാതിപ്പെടുന്നതെന്തിനാണ്?!! ഓരോ യാത്രയും ഒരുപാട് മുഖങ്ങളെ മുന്നിലെത്തിക്കും... യാത്ര പിന്നെയും തുടരുമ്പോള്‍ വഴികള്‍ പലതും പിന്നില്‍ മറയും.. യാത്രികരും, സഹയാത്രികരും... നമ്മള്‍ സഞ്ചാരികളല്ലേ.. നമുക്കെവിടെയാണ് വീട്.., എത്തുന്നിടങ്ങളല്ലാതെ... അങ്ങനെയൊരിടത്തു ഏതെങ്കിലും ഒരു കാലത്ത് എല്ലാ യാത്രക്കാരെയും പിന്നിലാക്കി നമ്മുടേത് മാത്രമായ വഴികളിലാവും നമ്മുടെ യാത്രയത്രയും, ഒരാള്‍ക്ക് പോലും കടന്നു വരാനാവാതെ... ഒരാളെ പോലും തേടിചെല്ലാനാവാത്ത പാതകള്‍...
ഒരു പുഴ കടലിലെത്തുന്നത് പോലെയാവണം ഓരോ യാത്രയും... അത്രയും നിസ്സംഗമായ്.. ലക്ഷ്യമോര്‍ത്ത് ഒരു വേവലാതിയുമില്ലാതെ.. ഇതല്ലാതെ മറ്റൊന്നും തന്റേതല്ല എന്നുറപ്പില്‍ ഓരോ പുഴയും എത്ര ശാന്തമായാണ് ഒഴുകുന്നത്.....