നാളുകള്‍ കടന്നു പോകുമ്പോള്‍ ഓര്‍മ്മകളും മരിക്കും... കാലം, കാലമാണ് നിശ്ചയിക്കുന്നത്... എല്ലാം..
Tuesday, February 18, 2014
Tuesday, February 4, 2014
ഏതോ ഒരു വൈകിയ സന്ധ്യയിലായിരുന്നു നമ്മള് വീണ്ടും കണ്ടുമുട്ടിയത്...
ഏറെ വൈകിയ ഒരു സന്ധ്യയില്‍......
രാവിന്റെ നിശ്ശബ്ദത കൊണ്ട് എന്റെ മനസ്സ് കഴുകുകയായിരുന്ന ദിനാന്ത്യങ്ങളില്‍...
ചാരം മൂടിയ ഓര്‍മ്മകളെ ഊതിയുണര്‍ത്തിയ നാളുകള്‍
നല്‍കിയത് നോവുകള്‍ മാത്രമായിരുന്നുവെന്ന തിരിച്ചറിവില്‍...
ആരുടെയും ഓര്‍മ്മകളില്‍ നിറയരുതെന്നാഗ്രഹിച്ചു കൊണ്ട്....
മൗനം കൊണ്ട് മറവികളില്‍ മറയാന്‍ ആഗ്രഹിച്ചു കൊണ്ട്...
നഷ്ടമായ വാക്കുകളെ തിരയാന്‍ ഒട്ടും ഇഷ്ടമില്ലാതെ....
ഈ രാവ് വിടപറയുമ്പോള്‍ നേരുവാന്‍ ശുഭരാത്രി മാത്രം...
ഇനിയൊരു തിരിച്ചു വരവില്‍ ഞാന്‍ നിന്നെ മറന്നു എന്ന് നീ കുറ്റം പറയരുത്...
ഇന്നെന്റെ മോഹങ്ങള്‍ക്ക്, ആഗ്രഹങ്ങള്‍ക്ക് നിറം ചുവപ്പ്...
നിസ്സംഗമായ ഈ ദിനങ്ങള്‍ നല്കുന്നതെല്ലാം ശാന്തിയാണ്
എന്നറിയുമ്പോള്‍ അദ്ഭുതപ്പെടുകയാണ്...
അനുഭവങ്ങള്‍ ആവര്‍ത്തനങ്ങളാകുമ്പോള്‍ ഇന്നറിയുന്നു...
സ്നേഹം നല്കാന് മാത്രമുള്ളതാണ്....
തിരികെ വേണം എന്ന് ആവര്‍ത്തിക്കുന്ന തെറ്റുകള്‍ ഉണ്ട്..
തിരികെ വേണം എന്ന് ആവര്‍ത്തിക്കുന്ന തെറ്റുകള്‍ ഉണ്ട്..
അറിയാതെ പോകുമ്പോള്‍ വേദനിക്കേണ്ട കാര്യമില്ല...
നീ അറിയാതെ പോകുമ്പോള്‍ അറിയുന്നു
ഞാനും അറിയാതെ പോയല്ലോ നിന്നെയെന്നു....
ഞാനും അറിയാതെ പോയല്ലോ നിന്നെയെന്നു....
ജീവിതം യാന്ത്രികമാകുമ്പോള്‍ മനസ്സ് മരവിക്കുന്നുണ്ട്...
ഒരുതരം പരിഹാരം, അല്ലെങ്കില്‍ പ്രതിവിധി...!
കീറിമുറിക്കുന്നതിനു മുന്നേ വേദനയറിയാതിരിക്കാന്‍!!
വെളിച്ചമോ ഇരുട്ടോ നല്ലതെന്ന് ഇന്നറിയാറില്ല...
സങ്കീര്‍ണ്ണമാണ് ചിലപ്പോഴൊക്കെ ജീവിതം...
ചിന്തിക്കുമ്പോള്‍, ജീവിക്കുമ്പോള്‍ ഒരെത്തുംപിടിയുമില്ലാതെ...
എങ്കിലും ലാഘവത്വമുണ്ട് ചിലപ്പോഴൊക്കെ...
വികാരങ്ങളും വിചാരങ്ങളും വേണ്ടെന്നു വയ്ക്കുമ്പോള്‍..!
അറിഞ്ഞതെല്ലാം ഒന്നുമല്ല... അറിയാന്‍ ഇനിയും ഏറെയുണ്ടെന്ന്
ആരോ പറയുന്നുണ്ട് മനസ്സില്‍...!
ജീവിതത്തിന്റെ കുത്തൊഴുക്കില്‍
ഒരിക്കല്‍ വേദനിക്കാന്‍ കാരണമായവയെല്ലാം
ഓരോ പാഠങ്ങളായിരുന്നു....
ഒരിക്കല്‍ വേദനിക്കാന്‍ കാരണമായവയെല്ലാം
ഓരോ പാഠങ്ങളായിരുന്നു....
അല്ലാത്തവയെല്ലാം ഒരു പുഞ്ചിരി നല്‍കുന്നതായിരുന്നു...
അത് കൊണ്ട് തന്നെ ഒന്നും ഒരു നഷ്ടമല്ല...
ഓരോ നിമിഷവും ഓരോ അനുഭവങ്ങളും എന്നെ ഞാനാക്കി മാറ്റുന്നു...
ഇന്നേറെ പറയാന്‍ തോന്നി... എന്തെന്നറിയില്ല...!!!
Subscribe to:
Posts (Atom)